മാങ്ങ മോഷണം: ഷിഹാബിന് എട്ടിന്റെപണി കൊടുത്ത് പോലീസ്; കോടതിയില്‍ പറഞ്ഞതിങ്ങനെ
മാങ്ങ മോഷ്ടിച്ച് ഒളിവിൽ പോയി കേസിൽ നിന്ന് തലയൂരാൻ ശ്രമിച്ച പോലീസുകാരൻ ഷിഹാബിന്റെ നീക്കങ്ങൾ പൊളിച്ചടുക്കാൻ പോലീസ്. നിലവിൽ ഒളിവിൽ കഴിയുന്ന ഷിഹാബ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഈ നീക്കത്തിനെതിരെ എത്തിയിരിക്കുകയാണ് പോലീസ്.
കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും ഒത്തുതീര്‍ക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പോലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കടയുടെ ഉടമ കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞിരപ്പള്ളി സിഐ ബുധനാഴ്ച കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് ഷിഹാബിനെതിരെ പോലീസ് നിലപാട് എടുത്തത്. കേസ് പിൻവലിക്കേണ്ട എന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മോഷണം നടത്തിയ പ്രതി പോലീസുകാരനാണ് എന്നുള്ള വസ്തുത ഗൗരവതരമാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസുകാരന്‍ എന്ന നിലയില്‍ നീതിയും ന്യായവും പരിപാലിക്കേണ്ട ഒരാള്‍ കേസില്‍ ഉള്‍പ്പെടുന്നു എന്നത് ഗൗരവമുള്ള കുറ്റകൃത്യമാണ്. ഇത് സേനയ്ക്കും വലിയ മാനക്കേടുണ്ടാക്കി. കേസ് പിന്‍വലിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. അതിനാല്‍ കേസ് പിന്‍ലിക്കാന്‍ അനുവദിക്കരുതെന്നാണ് റിപ്പോര്‍ട്ടില്‍ പോലീസ് ആവശ്യപ്പെട്ടത്.

19 ദിവസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനായിട്ടില്ല. സെപ്റ്റംബര്‍ 30-ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ മൊത്തവ്യാപാര പച്ചക്കറിക്കടയ്ക്ക് മുന്നില്‍ വെച്ചിരുന്ന പെട്ടിയില്‍നിന്ന് മാങ്ങ മോഷ്ടിച്ചെന്നാണ് കേസ്. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങ പെറുക്കി സ്‌കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. കടയുടമ സി.സി.ടി.വി. ദൃശ്യമടക്കം നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇതേത്തുടര്‍ന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡുചെയ്തിരുന്നു.

തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതായും അതിനാൽ കേസ് മുന്നോട്ടു കൊണ്ടു പോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണം എന്നും ആണ് പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞത്.
സെപ്റ്റംബർ 30നു പുലർച്ചെ ആണ് കാഞ്ഞിരപ്പള്ളി ടൗണിലെ കടയുടെ മുൻപിൽ വച്ചിരുന്ന പച്ചമാങ്ങ പൊലീസുകാരൻ സ്കൂട്ടറിൽ മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസുകാരൻ. കേസ് ഒത്തുതീർപ്പാക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ 3-ാം തീയതി കേസെടുക്കുകയായിരുന്നു.












Click it and Unblock the Notifications