Get Updates
Get notified of breaking news, exclusive insights, and must-see stories!

മറുകണ്ടം ചാടിയ അംഗത്തെ തിരിച്ചെത്തിച്ചു; ഈരാറ്റുപേട്ടയില്‍ വീണ്ടും യുഡിഎഫ് ഭരണം

കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്. ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ഇടതുപക്ഷം വിട്ടുനിന്നതോടെയാണ് യുഡിഎഫിന് എളുപ്പവഴി ഒരുങ്ങിയത്. യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് ഇടതുപക്ഷമായിരുന്നു. എന്നാല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ അവര്‍ പങ്കെടുത്തില്ല. പ്രതിപക്ഷ ചേരിയിലെ മറ്റൊരു പാര്‍ട്ടിയായ എസ്ഡിപിഐ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് വ്യത്യസ്തമായി. അവസാന നിമിഷമാണ് ഇവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി സുഹ്‌റ അബ്ദുല്‍ ഖാദര്‍ തന്നെ വീണ്ടും മല്‍സരിച്ചു. എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിയായി നസീറ സുബൈറും മല്‍സരിച്ചു. 14 വോട്ടുകള്‍ ലഭിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് അഞ്ച് സീറ്റുകളും കിട്ടി.

അനാവശ്യമായി ഒരു മാസത്തിലധികം ഭരണസ്തംഭനമുണ്ടാക്കിയതില്‍ ഇടതുപക്ഷം മറുപടി പറയണം എന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. അതിനിടെ അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവച്ച് മറുകണ്ടം ചാടിയ കോണ്‍ഗ്രസ് അംഗം അന്‍സല്‍ന പരീക്കുട്ടി യുഡിഎഫ് ക്യാമ്പില്‍ തിരിച്ചെത്തി. ഇവരുടെ വോട്ട് കൂടി ലഭിച്ചാണ് യുഡിഎഫിന് 14 വോട്ട് ലഭിച്ചത്. ആര്‍ജവമുള്ള നേതൃത്വം ഇല്ലാത്തതാണ് നഗസഭയില്‍ ഭരണം സ്തംഭിക്കാന്‍ കാരണമെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. ജയിക്കാന്‍ മതിയായ അംഗങ്ങളില്ല എന്നാണ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മാറി നില്‍ക്കുന്നതിന് ഇടതുപക്ഷം പറഞ്ഞ ഒരു കാരണം. പിന്നെ എന്തിന് അവിശ്വാസം കൊണ്ടുവന്ന് ഭരണസ്തംഭനമുണ്ടാക്കി എന്ന ചോദ്യത്തിന് എല്‍ഡിഎഫ് മറുപടി പറയേണ്ടി വരും.

k

മുസ്ലിം ലീഗിലെ സുഹറ അബ്ദുല്‍ ഖാദറായിരുന്നു ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍. ഇവര്‍ക്കെതിരെ കഴിഞ്ഞ മാസമാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 15 വോട്ടുകള്‍ നേടി പ്രമേയം പാസായി. കോണ്‍ഗ്രസ് വിമതയുടെയും എസ്ഡിപിഐയുടെ 5 അംഗങ്ങളുടെയും പിന്തുണയോടെയാണ് പ്രമേയം പാസായത്. 28 സീറ്റുകളാണ് ഈരാറ്റുപേട്ട നഗരസഭയിലുള്ളത്. മുസ്ലിം ലീഗ് ഒമ്പത്, കോണ്‍ഗ്രസ് 3, വെല്‍ഫെയര്‍ പാര്‍ട്ടി രണ്ട് എന്നിങ്ങനെയാണ് യുഡിഎഫിലെ കക്ഷി നില. സിപിഎം 7, സിപിഐ, കേരള കോണ്‍ഗ്രസ് എം ഒന്ന് വീതം എന്നിങ്ങനെയായിരുന്നു എല്‍ഡിഎഫിലെ കക്ഷിനില.

ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല എന്ന് ശനിയാഴ്ചയാണ് ഇടതുപക്ഷം അറിയിച്ചത്. എസ്ഡിപിഐ കൂട്ടുകെട്ടില്‍ എല്‍ഡിഎഫ്് ഭരണം പിടിക്കാന്‍ ശ്രമിക്കുന്നു എന്ന യുഡിഎഫ് പ്രചാരണമാണ് പിന്‍മാറാനുള്ള ഒരു കാരണം സ്വജനപക്ഷപാതവും ഏകാധിപത്യ രീതിയുമാണ് യുഡിഎഫ് പിന്തുടരുന്നത് എന്നായിരുന്നു ഇടതുപക്ഷത്തിന്റെയും എസ്ഡിപിഐയുടെയും ആക്ഷേപം. സ്വന്തം വാര്‍ഡുകളില്‍ മാത്രമേ യുഡിഎഫ് ഫണ്ട് അനുവദിക്കുന്നുള്ളൂ എന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അവിശ്വാസ പ്രമേയം.

ഉണ്ണി മുകുന്ദനെ കണ്ട് മീര ജാസ്മിന്‍; വീണ്ടും നിറയുന്ന പുഞ്ചിരി... ദുബായിലെ ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+