കോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കോട്ടയം ജില്ലയിലെ എരുമേലിയില്‍ ആണ് സംഭവം. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. കണമല പുറത്തേല്‍ ചാക്കോച്ചന്‍ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയില്‍ തോമസിന് (60) ആണ് പരിക്കേറ്റത്. വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു ചാക്കോച്ചന്‍.
പൊടുന്നനെ പാഞ്ഞുവന്ന കാട്ടുപോത്ത് ചാക്കോച്ചനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചാക്കോച്ചന് സംഭവ സ്ഥലത്ത് വെച്ച് തന്നെ അന്ത്യം സംഭവിച്ചു. ചാക്കോയുടെ കാലുകള്‍ രണ്ടും ഒടിഞ്ഞ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. തോമസ് തോട്ടത്തില്‍ ജോലി ചെയ്യവെയാണ് കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായത്. ചാക്കോച്ചനേയും തോമസിനേയും ആക്രമിച്ച കാട്ടുപോത്ത് കാടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.

തോമസിനെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് പ്രദേശവാസികള്‍ എടുത്ത് കൊണ്ട് വരികയായിരുന്നു. തോമസിന്റെ കാലുകള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസും നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. പുലര്‍ച്ചെ ആയത് കൊണ്ട് തന്നെ അധികമാളുകള്‍ പ്രദേശത്തില്ലാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.












Click it and Unblock the Notifications