അനന്തസാധ്യതകളുമായി കോട്ടയം തുറമുഖം; മാരിടൈം ബോര്‍ഡിന് കീഴിലാക്കുമെന്ന് മന്ത്രി
കോട്ടയം: വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട സാധ്യതകള്‍ പ്രയോജനപ്പെടുത്തി കോട്ടയം തുറമുഖം വികസിപ്പിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്. തുറമുഖ വകുപ്പിന്റെ ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി കോട്ടയം തുറമുഖം സന്ദര്‍ശിക്കാനെത്തിയതായിരുന്നു വി എന്‍ വാസവന്. വിഴിഞ്ഞം തുറമുഖം പൂര്‍ണ പ്രവര്‍ത്തനസജ്ജമാകുന്നതോടെ കണ്ടെയ്നര്‍ നീക്കം വര്‍ധിക്കും എന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിലുള്ള സ്വകാര്യ കമ്പനി അസീമാറുമായി സഹകരിച്ച് നിര്‍മിച്ച സംഭരണശാല വന്‍വിജയമായതിനാല്‍ തുറമുഖ വികസനത്തിനു കൂടുതല്‍ സഹകരിക്കാന്‍ കമ്പനി മുന്നോട്ടു വന്നിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 25000 ചതുരശ്ര അടിയുള്ള സംഭരണശാലയാണ് ബി ഒ ടി അടിസ്ഥാനത്തില്‍ അസീമാര് നിര്‍മിച്ചിരിക്കുന്നത്. തുറമുഖത്തെ മാരിടൈം ബോര്‍ഡിന് കീഴില്‍ കൊണ്ടുവരാനുമുള്ള ചര്‍ച്ചകള്‍ വ്യവസായ വകുപ്പുമായി നടത്തും എന്നും മന്ത്രി പറഞ്ഞു.

കോട്ടയം തുറമുഖത്തിന്റെ ഓഹരികളില്‍ 49 ശതമാനം കിന്‍ഫ്രയുടെയും 51 ശതമാനം സ്വകാര്യസംരംഭകരുടെതുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടണമെങ്കില്‍ മാരിടൈം ബോര്‍ഡിന്റെ കീഴിലായിരിക്കണം. വിഴിഞ്ഞം പോര്‍ട്ടിന്റെ ഫീഡര്‍ പോര്‍ട്ട് എന്ന നിലയിലും കോട്ടയത്തിന് അനന്ത സാധ്യതകളാണ് മുന്നിലുള്ളത്. കസ്റ്റംസ് പരിശോധനകള്‍ നടത്താന്‍ കോട്ടയം പോര്‍ട്ടില്‍ സംവിധാനമുണ്ട്.
അതിനാല്‍ കണ്ടെയ്നര്‍ നീക്കം സുഗമമായി മാറും. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലെ കയറ്റുമതിക്കാര്‍ക്ക് ഇത് പ്രയോജനപ്പെടും. കൊച്ചിയിലും മറ്റും 50 ദിവസമെടുക്കുന്ന ക്ലിയറന്‍സ് 20 ദിവസം കൊണ്ട് കോട്ടയത്ത് വെച്ച് പൂര്‍ത്തിയാക്കാം. കൂടുതല്‍ ബാര്‍ജുകള്‍ എത്തിച്ച് കണ്ടെയ്നര്‍ ചരക്ക് നീക്കം വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ്.
നിലവിലെ മാര്‍ക്കറ്റ് സര്‍വേ പ്രകാരം മാസം 1000 മുതല്‍ 2000 വരെ കണ്ടെയ്നര്‍ കോട്ടയം തുറമുഖം വഴി കയറ്റുമതി ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 65000 ചതുരശ്രയടിയുള്ള വെയര്‍ഹൗസാണ് ഉള്ളത്. 10000 ചതുരശ്രയടിയുള്ള വെയര്‍ഹൗസിന്റെ നിര്‍മാണം ഫെബ്രുവരിയില്‍ ആരംഭിക്കും. വലിയ ബാര്‍ജുകള്‍ കൈകാര്യം ചെയ്യാനുള്ള ആധുനിക ബെര്‍ത്ത്, എംപ്റ്റി കണ്ടെയ്നര്‍ യാര്‍ഡ്, ക്രെയിന്‍ എന്നിവയും സജ്ജമാക്കാനാണ് ശ്രമം
കോട്ടയം പോര്‍ട്ട് ആന്‍ഡ് കണ്ടെയ്നര്‍ ടെര്‍മിനല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആണ് വി എന്‍ വാസവനെ സ്വീകരിച്ചത്. 2023 ഡിസംബര്‍ വരെ 5,54,625 ടണ്‍ ചരക്ക് നീക്കം കോട്ടയം തുറമുഖത്ത് കൂടി നടന്നിട്ടുണ്ട്. 621.09 കോടിയുടെ ചരക്കുനീക്കത്തിലൂടെ 81.28 കോടി രൂപയാണ് കസ്റ്റംസ് വരുമാനം ലഭിച്ചത്. മൂന്നുകോടി രൂപ ജി.എസ്.ടി ഇനത്തിലും ഇതിലൂടെ ലഭിച്ചു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications