Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നതാണെങ്കില്‍ ഇടപെടാനാവില്ലെന്ന് കോട്ടയം എസ്പി

കോട്ടയം: പങ്കാളികളെ കൈവെക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പ. പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കില്‍ ഇടപെടനാവില്ലെന്ന് എസ്പി പറഞ്ഞു. നേരത്തെ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സജീവമാണെന്ന വിവരം പുറത്തുവന്നിരുന്നു. അറസ്റ്റും സംഭവത്തിലുണ്ടായിരുന്നു. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ വരെ ഈ കുറ്റകൃത്യത്തിന്റെ ഭാഗമാകുന്നു എ ന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സമയത്താണ് എസ്പിയുടെ പ്രതികരണം. പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്ന കുറ്റകരമല്ലെന്നും, കേസെടുത്താല്‍ സദാചാര പോലീസിംഗ് ആകുമെന്നും ശില്‍പ്പ വ്യക്തമാക്കി.

1

നേരത്തെ ഭാര്യമാരെ പങ്കുവെക്കുന്ന ഈ സംഘത്തെ കുറിച്ച് പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടായിരുന്നു. കോട്ടയം സ്വദേശിനിയെ ഒമ്പത് പേരായിരുന്നു പീഡിപ്പിച്ചത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. കോട്ടയം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്. പരാതിയില്‍ പറയുന്ന പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നരാണെന്ന് പോലീസ് പറഞ്ഞു. നാല് പേര്‍ തനിച്ചാണ് വന്നത്. ഇവര്‍ സ്റ്റഡ് എന്നാണ് അറിയപ്പെടുന്നത്. സംഘത്തിന് ഇവര്‍ 14000 രൂപ നല്‍കണം. അതേസമയം പരാതി ലഭിച്ചാല്‍ മാത്രമേ കേസെടുക്കാനാവൂ അല്ലാതെ കേസെടുത്താല്‍ നിയമപരമായി തിരിച്ചടിയുണ്ടാവുമെന്നാണ് എസ്പി പറയുന്നത്. ചങ്ങനാശ്ശേരി കേസില്‍ എടുത്തത് പീഡനക്കേസാണെന്നും അവര്‍ പറഞ്ഞു.

അതേസമയം കറുകച്ചാലില്‍ പങ്കുവെച്ച സംഭവത്തില്‍ യുവതിയുടെ പരാതിയിലാണ് കേസെടുത്തതെന്ന് എസ്പി പറഞ്ഞു. സമ്മതമില്ലാതെ പങ്കുവെച്ച സംഭവമുണ്ടെങ്കില്‍ അത് റേപ്പ് ആണ്. അതില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കും. കോട്ടയത്ത് രജിസ്റ്റ് ചെയ്ത കേസ് ബലാത്സംഗ കേസായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചാണ് ഇക്കാര്യം ചെയ്യിച്ചതെന്ന് ഭാര്യ മൊഴി നല്‍കി. പങ്കാളികളെ കൈമാറ്റം ചെയ്തതിനുള്ള കേസല്ല കറുകച്ചാലിലെ സംഭവത്തില്‍ എടുത്തതെന്ന് ശില്‍പ്പ പറഞ്ഞു. ഭാര്യയെ നിര്‍ബന്ധിച്ച് പങ്കാളികളെ പങ്കുവെക്കുന്ന പാര്‍ട്ടികളിലേക്ക് കൊണ്ടുപോയെന്നതാണഅ കേസ്. ഇവിടെ സ്ത്രീയുടെ സമ്മതമില്ല. അതുകൊണ്ട് അത് റേപ് ആണ്.

സോഷ്യല്‍ മീഡിയ വഴി ഒരുപാട് പേര്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്ന് എസ്പി ശില്‍പ വ്യക്തമാക്കി. അതേസമയം ഒന്‍പത് പേര്‍ കറുകച്ചാലിലെ യുവതി ക്രൂര പീഡനത്തിന് ഇരയാക്കിയതായി യുവതിയുടെ സഹോദരന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് സംഘത്തില്‍ എത്തിച്ചതെന്നും മറ്റൊരാളോടൊപ്പം പോകാന്‍ വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും സമ്മതിക്കാതെ വന്നപ്പോള്‍ മര്‍ദിച്ചെന്നും സഹോദരന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും ഇത്തരം സംഘങ്ങളുടെ താവളങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്‌സ് റാക്കറ്റിന്റെ ഭാഗമാണ്. അവധിയില്‍ നാട്ടിലെത്തുന്നതാണ് ഇതില്‍ പലരും ചെയ്യുന്നത്. ഇവര്‍ ടൂറിസം കേന്ദ്രങ്ങളിലെ താമസ സ്ഥലങ്ങളാണ് കപ്പിള്‍ മീറ്റിനായി തിരഞ്ഞെടുക്കുക. പല റിസോര്‍ട്ടുകളും ഇത്തരം സംഘങ്ങള്‍ക്ക് വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+