കോട്ടയം മെഡിക്കല്‍ കോളജില്‍ സുരക്ഷാ വീഴ്ച; കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം, പിറകെ ഓടി രക്ഷിച്ച് അമ്മ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഒന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം അമ്മയുടെ അവസരോചിതമായ ഇടപെടലിലൂടെ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം. പുരുഷന്‍മാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനമില്ലാത്ത സ്ത്രീകളുടെ വാര്‍ഡില്‍ കയറി ആണ് അജ്ഞാതന്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.
കുട്ടിയുമായി ഒരാള്‍ പോകുന്നത് കണ്ട അമ്മ ബഹളം വെച്ച് പിന്നാലെ ഓടുകയായിരുന്നു. ഇതോടെ ആണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. പുരുഷന്‍മാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനമില്ലാത്ത സ്ത്രീകളുടെ ഒബ്സേര്‍വേഷന്‍ വാര്‍ഡില്‍ വെച്ചാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

മുഴുവന്‍ സമയവും സുരക്ഷാ ജീവനക്കാരുള്ളതാണ് പുരുഷന്‍മാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനമില്ലാത്ത സ്ത്രീകളുടെ ഒബ്‌സേര്‍വേഷന്‍ വാര്‍ഡ്. ഇവിടേക്കാണ് അജ്ഞാതന്‍ എളുപ്പത്തില്‍ കടന്ന് ചെന്ന് ഒന്നര വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്.
ആലപ്പുഴ സ്വദേശിനിയുടെ കുട്ടിയെ ആണ് അജ്ഞാതന്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാളെ കണ്ടെത്താനായിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ ദുരൂഹമായ കാര്യങ്ങളാണ് നടക്കുന്നത് എന്ന് തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുരക്ഷ ജീവനക്കാരുണ്ടായിട്ടും അജ്ഞാതര്‍ വാര്‍ഡിനകത്തേക്ക് കടന്നത് ഗൗരവമായി കാണണം എന്നും സ്ഥലം എം എല്‍ എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു.
ഗൈനക്കോളജി വാര്‍ഡില്‍ ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പിന്നീട് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്‌ലോറല്‍ പാര്‍ക്ക് ഹോട്ടലിനുള്ളില്‍ നിന്നും കുട്ടിയേയും തട്ടിക്കൊണ്ടു പോയ സ്ത്രീയെയും കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെട്ടാണ് സ്ത്രീ കുട്ടിയെ രക്ഷിതാക്കളില്‍ നിന്ന് വാങ്ങിയത്. നഴ്സാണ് എന്ന ധാരണയില്‍ കുട്ടിയെ മാതാപിതാക്കള്‍ ഇവര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഏറെ നേരമായിട്ടും കുട്ടിയുമായി ഇവര്‍ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കള്‍ നഴ്സിങ് ജീവനക്കാരെ സമീപിച്ചത്. ഇതോടെയാണ് സംഭവം പുറത്തായത്.












Click it and Unblock the Notifications