നവംബര്‍ രണ്ട് മുതല്‍ കോട്ടയം പാതയില്‍ നിയന്ത്രണം; ട്രെയിനുകള്‍ പലതും റദ്ദാക്കി, വിവരങ്ങള്‍ ഇങ്ങനെ...
കോട്ടയം: ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം പാതയിലൂടെ കടന്ന് പോകുന്ന പല ട്രെയിനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലം - കോട്ടയം - എറണാകുളം - തൃശൂര്‍ പാതയില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആയിരിക്കും ട്രെയിന്‍ ഗതാഗത നിയന്ത്രണം നിലനില്‍ക്കുക.
ചില ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വിശദവിവരങ്ങള്‍ ഇങ്ങനെയാണ്... പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍ ഇനി പറയുന്നവയാണ്.

06778 കൊല്ലം - എറണാകുളം മെമു നവംബര്‍ 2, 5, 8 തിയതികളില്‍ ഉണ്ടായിരിക്കില്ല. 06441 എറണാകുളം - കൊല്ലം മെമുവും നവംബര്‍ 2, 5, 8 തിയതികളില്‍ ഉണ്ടായിരിക്കില്ല. 06769 എറണാകുളം - കൊല്ലം മെമു നവംബര്‍17, 19, 22, 23, 24, 26, 29, 30, ഡിസംബര്‍ 1, 3, 6, 7, 8, 10, 13 എന്നീ തിയതികളില്‍ ഉണ്ടായിരിക്കില്ല.

06768 കൊല്ലം - എറണാകുളം മെമു നവംബര്‍ 17, 19, 22, 23, 24, 26, 29, 30, ഡിസംബര്‍ 1, 3, 6, 7, 8, 10, 13 എന്നീ തിയതികളില്‍ ഉണ്ടായിരിക്കില്ല. ഈ ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയവയുടെ പട്ടികയില്‍ ഉള്ളത്. ഭാഗികമായി റദ്ദാക്കിയവ ഇനി പറയുന്നവയാണ്. 16127 / 28 ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് നവംബര്‍ 2 മുതല്‍ 19 വരെ തിരുവനന്തപുരത്തിനും ഗുരുവായൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല എന്ന് അധികൃതര്‍ അറിയിച്ചുണ്ട്.

16382 കന്യാകുമാരി - പുണെ ജയന്തി ജനത നവംബര്‍ 2, 5, 8 തീയതികളില്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തും. ഇതിനിടയില്‍ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ജയന്തി ജനത നിര്‍ത്തും. ചില ട്രെയിനുകള്‍ റീ ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്. അവ ഇനി പറയുന്ന തരത്തിലാണ്.

16348 മംഗളൂരു - തിരുവനന്തപുരം എക്‌സ്പ്രസ് നവംബര്‍ 7, 13, 14, 15, 16, 17, 18 തീയതികളില്‍ മംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 2.25 നു പുറപ്പെടുന്നതിനു പകരം ഒരു മണിക്കൂര്‍ വൈകി 3.25 ന് പുറപ്പെടും. 16344 മധുര - തിരുവനന്തപുരം അമൃത എക്‌സ്പ്രസ് നവംബര്‍ 7, 13, 14, 15, 16, 17, 18 തീയതികളില്‍ മധുരയില്‍ നിന്നു വൈകിട്ട് 4.10 ന് പുറപ്പെടുന്നതിനു പകരം 20 മിനിറ്റ് വൈകി 4.40 ന് ആണ് പുറപ്പെടുക.












Click it and Unblock the Notifications