കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അത്യാഢംബര ബൈക്കില്‍ രാത്രിയും പോത്ത് ഫാമില്‍ യുവാക്കള്‍.. അമ്പരന്ന് നാട്ടുകാര്‍, ഒടുവില്‍ ട്വിസ്റ്റ്

Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്ത് അടുത്തിടെയായി ലഹരിമരുന്ന് വേട്ട ശക്തമാക്കിയിരിക്കുകയാണ് എക്‌സൈസും പൊലീസും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസേന എന്നോണം നിരവധി പേരെയാണ് ലഹരിമരുന്ന് കേസില്‍ പിടികൂടുന്നത്. പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും മാരക ലഹരിമരുന്നായ എം ഡി എം എ കൈവശം വെച്ചതിനാണ് അറസ്റ്റിലാകുന്നത്.

ഇപ്പോഴിതാ കോട്ടയത്ത് പോത്ത് ഫാമിന്റെ മറവില്‍ എം ഡി എം എ വില്‍പന നടത്തിയ യുവാവിനെ എക്‌സൈസും പൊലീസും നടത്തിയ സംയുക്തമായ നീക്കത്തിനൊടുവില്‍ വലയിലാക്കിയിരിക്കുകയാണ്. കോട്ടയം തിരുവഞ്ചൂര്‍ സ്വദേശിയുമായ 30 കാരനായ ജിതിന്‍ കെ പ്രകാശ് ആണ് എ ഡി എം എ കൈവശം വെച്ചതിനും വില്‍പന നടത്തിയതിനും പിടിയിലായത്.

1

പോത്ത് ഫാമിന്റെ മറവില്‍ വന്‍ തോതില്‍ എം ഡി എം എ വില്‍പന നടത്തി വരികയായിരുന്നു ജിതിന്‍ കെ പ്രകാശ്. മോനിപ്പള്ളി എ ആര്‍ ജെ ഫാം ഉടമയാണ് ജിതിന്‍ കെ പ്രകാശ്. ഒരു വര്‍ഷത്തിലേറെയായി ആഢംബര ജീവിതമാണ് ജിതിന്‍ കെ പ്രകാശ് നയിക്കുന്നത് എന്ന് നാട്ടുകാര്‍ പറയുന്നത്. മാത്രമല്ല അത്യാഢംബര ബൈക്കുകളില്‍ രാത്രി വൈകി വരെ നിരവധി യുവാക്കള്‍ ഫാമില്‍ എത്താറുണ്ടായിരുന്നു.

വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...

2

നാട്ടുകാര്‍ക്ക് എന്നാല്‍ ലഹരിക്കച്ചവടത്തെ കുറിച്ച് വലിയ ധാരണയില്ലായിരുന്നു. ബെംഗ്ലൂരുവില്‍ നിന്നും കടത്തികൊണ്ട് വന്നിരുന്ന എം ഡി എം എയുടെ പ്രധാന ആവശ്യക്കാര്‍ യുവാക്കളും കോളേജ് വിദ്യാര്‍ത്ഥികളും ആയിരുന്നു. ഇവരായിരുന്നു അത്യാഢംബര ബൈക്കുകളില്‍ രാത്രിയും ബൈക്കിലെത്തിയിരുന്നത്.

'സ്വപ്‌ന അത്ര തരംതാണ സ്ത്രീയല്ല, നല്ല കഴിവുള്ളയാള്‍... ആരോപണങ്ങള്‍ അന്വേഷിക്കണം'; കെ സുധാകരന്‍'സ്വപ്‌ന അത്ര തരംതാണ സ്ത്രീയല്ല, നല്ല കഴിവുള്ളയാള്‍... ആരോപണങ്ങള്‍ അന്വേഷിക്കണം'; കെ സുധാകരന്‍

3

ജിതിന്‍ കെ പ്രകാശ് എം ഡി എം എയ്ക്ക് കടുത്ത അടിമയായി മാറിയിരുന്നു. പിടികൂടുമ്പോള്‍ പ്രതിയുടെ വസ്ത്രത്തിനുള്ളിലെ ചെറു പാക്കറ്റുകളിലും, ഫാമിലെ മുറിയില്‍ നിന്നും എം ഡി എം എ കണ്ടെത്തിയിരുന്നു. കൂടാതെ ഇയാളുടെ ഹ്യുണ്ടായ് വെര്‍ണ കാറില്‍ നിന്നും എം ഡി എം എ കണ്ടെത്തിയിരുന്നു. ആകെ വിപണിയില്‍ ഒരു ലക്ഷത്തിലേറെ വില മതിക്കുന്ന 20.893 ഗ്രാം എം ഡി എം എം ആണ് എക്‌സൈസ് പിടിച്ചെടുത്തിരിക്കുന്നത്.

ബീഫിനോട് നോ, സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ് ഗീത തൊട്ട്..; 'ഇന്ത്യന്‍ പാരമ്പര്യം' മറക്കാത്ത ഋഷി സുനക്ബീഫിനോട് നോ, സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ് ഗീത തൊട്ട്..; 'ഇന്ത്യന്‍ പാരമ്പര്യം' മറക്കാത്ത ഋഷി സുനക്

4

മഫ്തിയിലും, എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നടത്തിയ രഹസ്യമായി നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അന്വേഷണ സംഘം ജിതിന്‍ കെ പ്രകാശിനെ വലയിലാക്കിയത്. പോത്തിനെ വാങ്ങാന്‍ എന്ന വ്യാജേന തന്ത്രപൂര്‍വ്വം ഫാമില്‍ എത്തിയാണ് ജിതിന്‍ കെ പ്രകാശിനെ പിടികൂടിയത്. ജിതിന്‍ കെ പ്രകാശാണ് ജില്ലയിലെ എം ഡി എം എ കടത്തിന്റെ പ്രധാന ഇടനിലക്കാരന്‍ എന്നാണ് നിഗമനം.

5

കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ജിതിന്‍ കെ പ്രകാശിനെ പിടികൂടിയത്. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ലെനിന്‍, നൗഷാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദീപു ബാലകൃഷ്ണന്‍, അനീഷ് രാജ്, രതീഷ്, സന്തോഷ് കുമാര്‍, ലാലു തങ്കച്ചന്‍, നിമേഷ്, ജോസഫ് തോമസ് എന്നിവരുമുണ്ടായിരുന്നു.

English summary
Kottayam: young man who sold MDMA under the cover of a cattle farm has been nabbed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X