മിന്‍സ കണ്ണുതുറക്കു, അവള്‍ ഇതുവരെ ഒറ്റയ്ക്ക് കിടന്നിട്ടില്ല; കണ്ണീര്‍ തോരാതെ ചേച്ചി മിക
കോട്ടയം: ഖത്തറില്‍ സ്‌കൂളില്‍ ബസ്സില്‍ മരിച്ച നാലു വയസ്സുകാരി മിന്‍സയ്ക്ക് യാത്രാമൊഴി നല്‍കി നാട്. കോട്ടം ചിങ്ങവനത്തെ വീട്ടിലാണ കുഞ്ഞു മിന്‍സെയ അടക്കിയത്. തന്റെ കണ്‍മുന്നില്‍ തന്നെ മകളുണ്ടാകണമെന്ന പിതാവ് അഭിലാഷിന്റെ ആഗ്രഹ പ്രകാരമായിരുന്നു വീട്ടുമുറ്റത്ത് തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ചത്.
Recommended Video
കിലുങ്ങുന്ന പാദസരവും അണിഞ്ഞ് ചിങ്ങവനം പന്നിമറ്റത്തെ വീട്ടുമുറ്റത്ത് ഓടിക്കളിച്ചിരുന്ന മകളാണ് ഇന്ന് അതേ മണ്ണില്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. എന്നാല്‍ ചടങ്ങില്‍ എല്ലാവരെയും കണ്ണീരിലാഴ്ത്തിയത് മിന്‍സയുടെ ചേച്ചി മികയുടെ പൊട്ടിക്കരച്ചിലായിരുന്നു. ഒരിക്കലും വേര്‍പിരിയാത്ത ഇവരുടെ സ്‌നേഹമാണ് മിന്‍സയുടെ വിയോഗത്തോടെ ഇല്ലാതായത്. വിശദമായ വിവരങ്ങളിലേക്ക്....

image courtesy:onmanorama.com
വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടന്ന മികയുടെ മൃതദേഹത്തിനടുത്തിരുന്ന് ചേച്ചിയായ മിഖ ഉറക്കെ കരയുകയായിരുന്നു. എനിക്ക് മിന്‍സയെ വേണം. വേറാരും വേണ്ട, ഈ വാക്കുകളായിരുന്നു മിഖ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. മിന്‍സാ എന്താ കണ്ണുതുറക്കാത്തത്, മോളേ എണീക്ക്, അവളില്ലാതെ ഞാന്‍ തിരിച്ചുപോകില്ല, മികയുടെ കരച്ചില്‍ കണ്ടപ്പോള്‍ ചുറ്റുമുള്ളവര്‍ക്കൊന്നും സങ്കടം താങ്ങാനായില്ല. മികയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് കൂടി അറിയാനാവാതെ കണ്ടുനിന്നവര്‍ പോലും പൊട്ടിക്കരയുകയായിരുന്നു.

എല്ലാവരെയും പോലെയായിരുന്നില്ല മിക, തന്റെ എല്ലെമെല്ലാമാണ് വെളുത്ത തുണിയില്‍ പൊതിഞ്ഞ മുന്നില്‍ കിടക്കുന്നതെന്ന് അവള്‍ക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അവള്‍ ഇതുവരെ തനിച്ച് കിടന്നിട്ടില്ല എന്ന മികയുടെ വാക്കുകള്‍ ചുറ്റുമുള്ളവരെ കണ്ണീരിലാഴ്ത്തി. രണ്ട് മാസം മുമ്പാണ് രണ്ടാം ക്ലാസില്‍ പഠിക്കുന്ന ചേച്ചി മികയ്‌ക്കൊപ്പം മിന്‍സ ഇവിടെ പാറി പറന്ന് നടന്നത്. അന്ന് സന്തോഷത്തോടെ അഭിലാഷും കുടുംബവും യാത്ര പറഞ്ഞിറങ്ങുമ്പോള്‍, ഇങ്ങനെയൊരു തിരിച്ചുവരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

image courtesy: mathrubhumi.com
ഇനിയാരുണ്ട് മികയ്ക്ക് കൂട്ടായി എന്ന ചോദ്യം അഭിലാഷിന്റെയും സൗമ്യയുടെയും കണ്ണുകളിലുണ്ടായിരുന്നു. മികയുടെ പോലെ തന്നെ അമ്മ സൗമ്യയുടെ വാക്കുകള്‍ ഓരോ ആളുടെയും മനസ്സില്‍ നോവായി തറച്ചുനില്‍ക്കുന്നതായിരുന്നു. അവള്‍ ഇനി വരുമോ എന്ന് സൗമ്യ ചോദിക്കുന്നുണ്ടായിരുന്നു. മറുപടിയില്ലാതെ ബന്ധുക്കളെല്ലാം അവരെ ചേര്‍ത്തുപിടിച്ചു. വീടിനുള്ളിലെ ഭിത്തിയുടെ ഒരുഭാഗത്ത് മുഴുവന്‍ മിന്‍സയുടെ ചിത്രങ്ങളായിരുന്നു. അത്രയ്ക്കും അഴകേറിയതായിരുന്നു ചിത്രങ്ങള്‍. മിന്‍സയുടെ കളിയും ചിരിയുമെല്ലാം ആ ചിത്രങ്ങളിലുണ്ടായിരുന്നു.

mage courtesy-mangalore today
കഴിഞ്ഞ ദിവസം മിന്‍സയുടെ അവസാന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അച്ഛന്‍ അഭിലാഷിന്റെ കൈകള്‍ പിടിച്ച്, മനോഹരമയി ചിരിച്ച്, പിറകിലോട്ട് ഒന്ന് കണ്ണോടിച്ച് ഒക്കെയായിരുന്നു മിന്‍സ സ്‌കൂളിലേക്ക് പോയത്. സ്‌കൂള്‍ ബസ്സില്‍ കൊണ്ടുവിടാനായി പോയതായിരുന്നു അഭിലാഷ്. എന്നാല്‍ ഒരിക്കല്‍ പോലും അഭിലാഷ് അറിഞ്ഞിരുന്നില്ല, മകളെ ഇനിയൊരിക്കലും ഈ യാത്രയ്ക്ക് ശേഷം കാണാന്‍ പറ്റില്ലെന്ന്. സ്‌കൂള്‍ ബസ്സില്‍ വെച്ച് മിന്‍സ ഉറങ്ങി പോയിരുന്നു. അതുകൊണ്ട് ബസ്സിലെ ജീവനക്കാരൊന്നും ശ്രദ്ധിച്ചില്ല. അങ്ങനെ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്.

image courtesy: mathrubhumi.com
പതിനഞ്ച് ദിവസത്തോളം ഓടിക്കളിച്ച കൊച്ചുപറമ്പ് വീട്ടിലെ മുറ്റത്ത് തന്നെയായിരുന്നു കുഞ്ഞു മിന്‍സയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്. പിതാവ് അഭിലാഷിന്റെ ആഗ്രഹ പ്രകാരമായിരുന്നു ഇത്. വളരെ വൈകാരികമായ ആ തീരുമാനത്തിനൊപ്പം ബന്ധുക്കളും ഇടവകക്കാരും നിന്നു. ബുധനാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വീട്ടിലേക്ക് മൃതദേഹം കൊണ്ടുവന്നത്. അതിന് മുമ്പ് തന്നെ മിന്‍സയ്ക്കായി മുറ്റത്തിന്റെ വലത്തേ അറ്റത്തായി കുഞ്ഞു കല്ലറയൊരുക്കിയിരുന്നു. മിന്‍സ ഓടി നടന്ന മാവിന്‍ചുവട്ടിലെ ആ കല്ലറയില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു. വന്‍ ജനാവലി മിന്‍സയെ കാണാനായി വീട്ടുമുറ്റത്തെത്തിയിരുന്നു.












Click it and Unblock the Notifications