Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് നിന്ന് കോട്ടയത്തെത്തി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, ഒടുവില്‍ കണ്ണൂരില്‍ പിടിയിലായി യുവാവ്

കോട്ടയം: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ചാണ് പാലക്കാട് തിരുവഴിയാട് സ്വദേശിയായ റിയാസ് പീഡിപ്പിച്ചത്. 35 വയസാണ് റിയാസിന്. ഈരാറ്റുപേട്ടയിലെത്തിയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഈരാറ്റുപേട്ട പൊലീസ് കണ്ണൂരില്‍നിന്നാണ് റിയാസിനെ അറസ്റ്റ് ചെയ്തത്.

police

പാലക്കാട് നിന്നും കോട്ടയത്തെ ഈരാറ്റുപേട്ടയില്‍ എത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി സ്‌കൂളിലെത്താന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു. ഇതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കഴിഞ്ഞദിവസം ഈരാറ്റുപേട്ടയില്‍ എത്തി ലോഡ്ജില്‍ മുറിയെടുത്തിരുന്നു.

തുടര്‍ന്ന് സ്‌കൂളിന് സമീപമെത്തി കുട്ടിയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റികൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം കുട്ടിയെ സ്‌കൂളിന് സമീപം തന്നെ ഇറക്കിവിട്ട ശേഷം റിയാസ് കടന്ന് കളയുകയും ചെയ്തു.

പെണ്‍കുട്ടി സ്‌കൂളിലെത്താന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌കൂള്‍ അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നില്ല.

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈല്‍ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ണൂരില്‍നിന്ന് പിടികൂടിയത്. പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നിര്‍ദേശപ്രകാരം കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം.

ഈരാറ്റുപേട്ട എസ് എച്ച് ഒ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ് ഐ തോമസ് സേവ്യര്‍, എ എസ് ഐ ഏലിയാമ്മ ആന്റണി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ ആര്‍ ജിനു, സിവില്‍ പോലീസ് ഓഫീസര്‍ ശരത് കൃഷ്ണദേവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് റിയാസ്. എന്നാല്‍ പ്രതി ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിത്. ഇയാള്‍ സമാനമായി ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടികളെ പരിചയപ്പെട്ട് കെണിയിലാക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+