കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള വെല്ലുവിളികള്‍ക്ക് കാലഭേദമില്ല; സത്യസന്ധമായ എഴുത്തുകൾ വെല്ലുവിളി നേരിടുന്നെന്ന് എംപി സുകുമാരൻ നായർ

  • By Desk
Google Oneindia Malayalam News

കോട്ടയം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള വെല്ലുവിളികള്‍ക്ക് കാലം ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സംവിധായകന്‍ എം. പി. സുകുമാരന്‍ നായര്‍. പൊന്‍കുന്നം വര്‍ക്കിയെപോലെ സമൂഹത്തിന്റെ പുറംപൂച്ചുകള്‍ തുറന്നുകാട്ടിയിട്ടുള്ള എഴുത്തുകാരന്‍ നേരിട്ടിട്ടുള്ള വെല്ലുവിളികള്‍ തന്നെയാണ് ഇന്നും സത്യസന്ധമായി എഴുതുകയും സിനിമ നിര്‍മ്മിക്കുകയും ചെയ്യുന്നവര്‍ നേരിടുന്നത്.

<strong>നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ ബോംബേറ്: പ്രധാന പ്രതികൾ പിടിയിൽ! അറസ്റ്റിലായത് ബിജെപി പ്രവര്‍ത്തകര്‍!</strong>നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ ബോംബേറ്: പ്രധാന പ്രതികൾ പിടിയിൽ! അറസ്റ്റിലായത് ബിജെപി പ്രവര്‍ത്തകര്‍!

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച അതിജീവനം 2019 ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ സി.എം.എസ്. ജോസഫ്‌ഫെന്‍ ഹാളില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച പൊന്‍കുന്നം വര്‍ക്കി എന്ന തന്റെ ഡോക്യുമെന്ററിയുടെ ആവിഷ്‌ക്കാര രീതിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

MP Sukumaran Nair

പൊന്‍കുന്നം വര്‍ക്കിയുടെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും സമകാലിക സാഹചര്യത്തില്‍ വളരെയധികം പ്രസക്തിയുണ്ട്. പൊന്‍കുന്നം വര്‍ക്കിയിലെ മനുഷ്യത്വമുള്ള വിഗ്രഹഭഞ്ജകനെ 'ശബ്ദിക്കുന്ന കലപ്പ'യിലെ ദൃശ്യങ്ങള്‍ ആവിഷ്‌ക്കരിച്ച് പരിചയപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സാമുദായികവും മതപരവുമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ചാട്ടവാറായി പൊന്‍കുന്നം വര്‍ക്കി തൂലിക ചലിപ്പിച്ചു എന്ന സത്യമാണ് ജീവചരിത്ര രേഖ എന്നതിലുപരി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മഹാനായ സാഹിത്യകാരന്റെ ജീവിതം സ്വാഭാവികമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

മുഖാമുഖം പരിപാടിയില്‍ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ളവര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മധുപാല്‍ സംവിധാനം ചെയ്ത 'പ്രൊഫ. എം. കെ. സാനു: മനുഷ്യനെ സ്‌നേഹിച്ച ഒരാള്‍', പ്രദീപ് നായര്‍ സംവിധാനം ചെയ്ത 'കുട്ടനാട്: ഒരു അപൂര്‍വ്വ മരുത തിണ', എം. ജി. ശശി സംവിധാനം ചെയ്ത 'അഴീക്കോട് മാഷ്', ടി. വി. ചന്ദ്രന്‍ സംവിധാനം ചെയ്ത 'രാമു കാര്യാട്ട്: സ്വപ്നവും സിനിമയും' എന്നീ ചിത്രങ്ങളാണ് ഇന്നലെ പ്രദര്‍ശനത്തിനെത്തിയത്.

English summary
MP Sukumaran Nair's comment about writters and films
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X