ജയില്‍ ചാടിയ കൊലക്കേസ് പ്രതി 16 മണിക്കൂറിനുള്ളില്‍ പിടിയില്‍; വിവരം നല്‍കിയത് ബന്ധുക്കള്‍
കോട്ടയം: കോട്ടയം സബ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി ബിനുമോന്‍ പൊലീസിന്റെ പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെ ജയില്‍ ചാടിയ ബിനുമോനെ രാത്രിയോടെ പൊലീസ് പിടികൂടുകയായിരുന്നു. കോട്ടയം ഈസ്റ്റ്, പാമ്പാടി പൊലീസിന്റെയും ജയില്‍ വാര്‍ഡന്‍മാരുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കൊടുവിലാണ് ബിനുമോന്‍ പിടിയിലായത്. രാത്രി എട്ടരയോടെ വീടിന് സമീപത്ത് തന്നെയുള്ള മീനടം മുണ്ടിനായിക്കല്‍ ഭാഗത്ത് നിന്നുമാണ് ബിനുമോനെ കണ്ടെത്തിയത്.
പൊലീസ് എത്തിയതോടെ സമീപം പുല്ല് വളര്‍ന്ന് നില്‍ക്കുന്ന പാടത്തേക്ക് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ജയില്‍ വാര്‍ഡന്‍മാരുടെ സഹായത്തോടെ പ്രതിയെ പൊലിസ് പിടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ അടുക്കളയുടെ സമീപമുള്ള മതില്‍ ചാടിക്കടന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. മതിലില്‍ പലക ചാരി വെച്ച ശേഷം കയറി രക്ഷപ്പെടുകയായിരുന്നു. ബിനുമോന്‍ രക്ഷപ്പെട്ടപ്പോള്‍ മുതല്‍ തന്നെ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിരുന്നു.

മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതിനാല്‍ ആ വഴിക്ക് സഹായം തേടിയേക്കില്ല എന്ന അനുമാനത്തിലായിരുന്നു പൊലീസ്. ഇതിനിടെ ബിനുമോന്‍ മീനടത്തെ വീടിനുസമീപത്ത് ഒളിവില്‍ കഴിയുന്നതായി വൈകീട്ട് വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് സംഘം ഇവിടെ നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഇതോടൊപ്പം കോട്ടയം, പാലാ എന്നിവിടങ്ങളിലെ ജയില്‍ വാര്‍ഡന്‍മാരും നിരീക്ഷണത്തിനുണ്ടായിരുന്നു.

ബിനുമോന്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എല്ലാം പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. മുട്ടമ്പലം, കഞ്ഞിക്കുഴി, കൊല്ലാട് ഭാഗങ്ങളിവും പോലീസ് നിലയുറപ്പിച്ചു. ബിനുമോനെ പിടിക്കുമ്പോള്‍ ഉത്തരമേഖലാ ജയില്‍ ഡി ഐ ജി. സാം തങ്കയ്യന്‍, ഹൈ സെക്യൂരിറ്റി ജയില്‍ സൂപ്രണ്ട് ബി.സുനില്‍ കുമാര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ഞായറാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. ബന്ധുക്കള്‍ തന്നെയാണ് പ്രതിയെ കുറിച്ച് വിവരം പോലീസിന് കൈമാറിയത് എന്നാണ് റിപ്പോര്‍ട്ട്.

ബിനുമോന്‍ ജയില്‍ ചാടി എന്ന വാര്‍ത്ത പുറത്തായതിന് പിന്നാലെ രാവിലെ മുതല്‍ തന്നെ പലയിടത്തും ഇയാളെ കണ്ടതായി പൊലീസിന് ഫോണ്‍ കോളുകളും കിട്ടിയിരുന്നു. ജയിലില്‍ കഴിയവേ പണം ആവശ്യപ്പെട്ടും, ജാമ്യം നല്‍കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ബിനുമോന്‍ പലരെയും ബന്ധപ്പെട്ടിരുന്നു. അവരെയെല്ലാം പോലീസ് ചോദ്യം ചെയ്തിരുന്നു.

19 കാരനായ ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതിയായിരുന്നു ബിനുമോന്‍. ഷാന്‍ ബാബുവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്‍പില്‍ കൊണ്ടിട്ടതായിരുന്നു കേസ്. ബിനുമോന്‍ ആണ് അക്രമികള്‍ സഞ്ചരിച്ച ഓട്ടോ ഓടിച്ചിരുന്നു. ഇതിന് മുന്‍പ് ക്രിമിനല്‍ കേസ് പശ്ചാത്തലമില്ലാത്തതിനാലും ജയിലില്‍ പൊതുവെ ശാന്തസ്വഭാവക്കാരനായതിനാലും ബിനുമോനെ അടുക്കള ജോലിക്കാണ് നിയോഗിച്ചിരുന്നത്.

ആര്‍ പി 3552 ആയിരുന്നു ജയിലില്‍ ബിനുമോന്റെ നമ്പര്‍. ഷാന്‍ വധക്കേസിലെ മുഖ്യപ്രതി ജോമോനുമായുള്ള അടുത്ത ബന്ധമാണ് ഇയാളെ കേസില്‍ കുടുക്കിയത്. മദ്യപിച്ച് വാഹനമോടിച്ച കേസിലും തല്ലുകേസുകളിലും ബിനുമോന്‍ മുമ്പ് ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം ബിനുമോന്റെ ജയില്‍ ചാട്ടത്തിന് പിന്നാലെ ജയില്‍ ജീവനക്കാരുടെ മൊഴിയെടുത്തു. പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോയെന്ന് പരിശാധിക്കുന്നുണ്ട്.

ജോമോന്റെ സുഹൃത്ത് പുല്‍ച്ചാടി ലുദീഷിനെ ഷാന്‍ ബാബുവിന്റെ സുഹൃത്തായ സൂര്യനും സംഘവും മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാന്‍ ബാബു ലൈക്കും കമന്റും ഇട്ടതാണ് 19 കാരനെ കൊല്ലാന്‍ പ്രകോപനമായത് എന്നാണ് പൊലീസ് പറയുന്നത്. ജോമോന്‍ നേരത്തെ കാപ്പയില്‍ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ പ്രതിയാണ്. ഈ സമയത്താണ് ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയത്.
മൊഞ്ചത്തി പെണ്ണെ ഐമാ റോസ്മീ...; കിടിലന്‍ ചിത്രങ്ങളുമായി താരം












Click it and Unblock the Notifications