രോഗമുക്തി നേടിയ യുവതിയ്ക്ക് വീണ്ടും കൊവിഡ്: കോട്ടയത്ത് ഒമ്പത് പേർക്കും വൈറസ് ബാധ
കോട്ടയം: കോട്ടയത്ത് രോഗം ഭേദമായ യുവതിയ്ക്ക് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 19ന് ഷാർജയിൽ നിന്ന് കോട്ടയത്തെത്തിയ 27കാരിയായ പായിപ്പാട് സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 10ന് ഷാർജയിൽ വെച്ച് നടത്തിയ കൊറോണ വൈറസ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മെയ് 28ന് വീണ്ടും പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നു.
2 കുട്ടികൾ ഉൾപ്പെടെ 18 പേർക്ക് പാലക്കാട് കൊവിഡ്; ചികിത്സയിലുള്ള രോഗബാധിതർ 245
ജൂൺ 19ന് കേരളത്തിലെത്തി ഹോം ക്വാറന്റൈനിൽ കഴിയുന്നതിനിടെ വീണ്ടും ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ വീണ്ടും പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ഇവർക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്. കോട്ടയം ജില്ലയില്‍ പുതിയതായി ഒന്‍പതു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരിൽ മൂന്നു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച ബാക്കി എല്ലാവരും ഹോം ക്വാറന്റൈനിൽ കഴിഞ്ഞുവരികയായിരുന്നു. ഇവരിൽ ഏഴു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ രോഗമുക്തനായി. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി(36)യെയാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത് . നിലവില്‍ കോട്ടയം ജില്ലക്കാരായ 115 പേരാണ് ചികിത്സയിലുള്ളത്.
കൊല്‍ക്കത്തയിൽ നിന്ന് ജൂണ്‍ 22ന് എത്തിയ കൂരോപ്പട സ്വദേശിനി(60), ഒമാനില്‍നിന്ന് ജൂണ്‍ 23ന് എത്തിയ വാഴൂര്‍ സ്വദേശിനി(31), മുംബൈയില്‍നിന്ന് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം വിമാനമാര്‍ഗം ജൂണ്‍ 26ന് എത്തിയ മറിയപ്പള്ളി സ്വദേശി(48) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിയുടെ ഭാര്യ(36), ഭര്‍ത്താവിനൊപ്പം മുംബൈയില്‍നിന്ന് വിമാനമാര്‍ഗം ജൂണ്‍ 26നാണ് എത്തിയത്.
രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിയുടെ മൂത്ത മകന്‍(12). മാതാപിതാക്കള്‍ക്കൊപ്പം മുംബൈയില്‍നിന്ന് ജൂണ്‍ 26നാണ് എത്തിയത്, രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിയുടെ ഇളയ മകന്‍(7). മാതാപിതാക്കള്‍ക്കൊപ്പം മുംബൈയില്‍നിന്ന് ജൂണ്‍ 26നാണ് എത്തിയത്. സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 20ന് എത്തിയ മണര്‍കാട് സ്വദേശി(63).
9. ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ചിറക്കടവ് സ്വദേശിനി(36) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പള്ളിക്കത്തോട് സ്വദേശിനിയുടെ സഹപ്രവര്‍ത്തകയാണ് ഇവർ.