ജലനിരപ്പ് താഴുന്നില്ല;കനത്ത മഴയിൽ പാലാ ഒറ്റപ്പെട്ടു: കോട്ടയത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ്!!
കോട്ടയം: മഴ ശക്തമായതിന് പിന്നാലെ പാല ഒറ്റപ്പെട്ട നിലയിൽ. ജില്ലയിലെ മലയോര മേഖലയിലും മഴ ശക്തമായി തുടരുകയാണ്. റോഡുകളിലെല്ലാം വെള്ളം കയറിയതോടെ 2018ലെ പ്രളയത്തേക്കാൾ ഗുരുതരമായ സ്ഥിതിയാണ് കോട്ടയം ജില്ലയിലുള്ളതെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. കോട്ടയത്ത് കടുത്തുരുത്തിക്ക് സമീപത്ത് ബൈപാസ് റോഡിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. റോഡിന്റെ പകുതിയോളം മണ്ണ് വീണതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുകയായിരുന്നു.
കരിപ്പൂരിൽ ലാൻഡിംഗ് സുരക്ഷിതമല്ലെന്ന് ആദ്യമേ ഡിജിസിഎ മുന്നറിയിപ്പ്: റൺവേയ്ക്ക് മിനുസം കൂടുതൽ
പാലാ പനയ്ക്കപ്പാലം- മൂന്നാനി റോഡിൽ ഗതാഗതം പുനസ്ഥാപിക്കാമെന്ന സ്ഥിതി വന്നെങ്കിലും പാലാ ടൌണിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ല. ഇന്നലത്തെക്കാൾ അഞ്ച് അടിയോളം ജലനിരപ്പ് താഴ്ന്നെങ്കിലും കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അതേ സമയം വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാൽ പമ്പാ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതോടെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാനുള്ള സാധ്യതയുമുണ്ട്. പമ്പാനദിയുടെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ പമ്പാ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും ബ്ലൂ അലർട്ട് ലെവൽ 982.00 മീറ്ററുമായി നിജപ്പെടുത്തിയിരുന്നു. ഇതെത്തുടർന്ന് ഇന്ന് പുലർച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്ററിലെത്തിയതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പമ്പാനദി കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ പമ്പ അണക്കെട്ട് തുറക്കാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. കോട്ടയത്ത് ഇതിനിടെ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കോഴഞ്ചേരി- തിരുവല്ല റോഡിലെ മാരാമണ്ണിലും ചെങ്ങന്നൂർ, പുത്തൻകാവ്, ഇടനാട്, മംഗലം എന്നീ പ്രദേശങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ തുുടങ്ങിയിട്ടുണ്ട്. ഇതോടെ ഈ പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ആറന്മുളയിലും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.