പത്തനംതിട്ട- കോട്ടയം യാത്രാ നിരക്ക് 75, തിരികെ 78, ഇതെന്ത് കഥയെന്ന് യാത്രക്കാരൻ; ഉത്തരമില്ല
പത്തനംതിട്ട: കെഎസ്ആർടിസിക്കെതിരെ ഗുരുതര ആരോപണം. ഒരേ സ്ഥലത്തേക്ക് പോകാൻ ഒരു കൂലിയും അതേ സ്ഥലത്ത് നിന്ന് തിരിച്ചുവരാൻ മറ്റൊരു കൂലിയും എന്നാണ് പറയുന്നത്.
പത്തനംതിട്ടയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ കോട്ടയത്തിന് പോകാൻ 75 നൽകുമ്പോൾ അത്രയും കയ്യിൽ ഉണ്ടായാൽ തിരിച്ചുവരാൻ കഴിയില്ല. കയ്യിൽ 75 രൂപ മാത്രമാണ് ഉള്ളതെങ്കിൽ ഇലന്തൂർ ഇറങ്ങി നടക്കേണ്ടി വരും. കോട്ടയം പത്തനംതിട്ട യാത്രക്ക് 78 ആണ് നിരക്ക്.

പത്തനംതിട്ടയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ച് കോട്ടയത്ത് നിന്ന് പത്തനംതിട്ടയിലേക്കും കെ.എസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനാണ് അധിക നിരക്ക് നൽകേണ്ടി വന്നത്. കെ.എസ്.ആർ.ടി.സി. ജില്ലാ ഡിപ്പോയിൽ ഇക്കാര്യം അന്വേഷിച്ചപ്പോൾ പരാതി ഉണ്ടെങ്കിൽ ടിക്കറ്റ് സഹിതം നൽകിയാൽ അധികമായി ഈടാക്കിയ തുക തിരിച്ചു നൽകാം എന്നാണ് വിശദീകരണം.
21 ന് രാവിലെ 8.10 ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റിൽ കോട്ടയത്തേക്ക് പോയ കല്ലറക്കടവ് സ്വദേശി മനോജിൽ നിന്ന് ടിക്കറ്റ് നിരക്കായി നാലു രൂപ സെസ് സഹിതം ഈടാക്കിയത് 75 രൂപയാണ്.
ഉച്ച കഴിഞ്ഞ് 2.32 ന് സൂപ്പർ ഫാസ്റ്റ് ബസിൽ തന്നെ പത്തനംതിട്ടയിലേക്ക് മടങ്ങുമ്പോൾ മനോജിൽ നിന്ന് ഇടാക്കിയത് നാലു രൂപ സെസ് സഹിതം 78 രൂപ. രണ്ടു ബസും കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിലേതാണ്. വീട്ടിലെത്തി ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. അപ്പോഴാണ് അങ്ങനെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് അറിയിച്ചത്. രണ്ടു ഡിപ്പോകളിലെ ബസ് ആയതിനാലാകാമെന്നും പറഞ്ഞു.
Viral Video: 'ഈ കിളവന് പല്ലുപോലുമില്ല..' താലികെട്ടാന്‍ വിടില്ലെന്ന് വധു; ഒടുവില്‍ വന്‍ ട്വിസ്റ്റും
എന്നാൽ, രണ്ടു സർവീസും പത്തനംതിട്ട ഡിപ്പോയിലേതാണെന്ന് അറിയിച്ചപ്പോൾ ടിക്കറ്റ് സഹിതം പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഒരേ ഡിപ്പോയിൽ നിന്ന് പോകാനും വരാനും രണ്ട് നിരക്ക് എങ്ങനെ വരുന്നു എന്നാണ് മനോജ് ചോദിക്കുന്നത്. ഒരേ സ്ഥലത്തേക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് കൃത്യമായ ഒരു വിശദീകരണം അധികൃതർക്ക് നൽകാൻ കഴിയുന്നുമില്ല. സംഭവം പുറത്ത് വന്നതിന് പിന്നാലെ വിമർശനം ഉയർന്നെങ്കിലും സംഭവത്തെ കുറിച്ച് അധികൃതർ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications