കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിസി ജോര്‍ജിന് പ്രതീക്ഷ ഇരട്ടിയായി; ഭൂരിപക്ഷം കൂടുമെന്ന് പറയാന്‍ കാരണം ഇതാണ്, പൂഞ്ഞാറില്‍ 9 സ്ഥാനാര്‍ഥികള്‍

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കവെ പ്രതീക്ഷ ഇരട്ടിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ നടത്തിയ നീക്കം അദ്ദേഹം മറന്നിട്ടില്ല. അതേസമയം, പൂഞ്ഞാറില്‍ മല്‍സരം താനും യുഡിഎഫുമാണെന്നും പിസി ജോര്‍ജ് പറയുന്നു. ഒരു കോണ്‍ഗ്രസ് നേതാവ് നല്‍കിയ ചില സൂചനകള്‍ അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയുരുന്നു.

പൂഞ്ഞാറിലെ രാഷ്ട്രീയ സാഹചര്യമാണ് പിസി ജോര്‍ജ് ഇപ്പോള്‍ പറയുന്നത്. 35000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷ. 2016 ആവര്‍ത്തിക്കുമെന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്. അതിന് കാരണമായി ചില കാര്യങ്ങള്‍ കൂടി പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

പ്രയാസം, പക്ഷേ അസാധ്യം

പ്രയാസം, പക്ഷേ അസാധ്യം

പൂഞ്ഞാറില്‍ വലിയ ഭൂരിപക്ഷം കിട്ടുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. കേരള രാഷ്ട്രീയത്തില്‍ എല്ലാ മുന്നണികള്‍ക്കെതിരെയും മല്‍സരിച്ച് ജയിക്കുക എന്നത് വളരെ പ്രയാസമാണ്. എന്നാല്‍ അത് സാധ്യമാണ് എന്ന് തെളിയിച്ച നേതാവാണ് പിസി ജോര്‍ജ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രതീക്ഷ അസ്ഥാനത്താണ് എന്ന് പറയാനാകില്ല.

കഴിഞ്ഞ തവണ ഒപ്പം നിന്നവര്‍

കഴിഞ്ഞ തവണ ഒപ്പം നിന്നവര്‍

2016ല്‍ പിസി ജോര്‍ജിനൊപ്പം നിന്നവരാണ് എസ്ഡിപിഐയും മണ്ഡലത്തിലെ മുസ്ലിം സംഘടനകളും. എന്നാല്‍ ഇത്തവണ അവരില്ല. ഈ സാഹചര്യത്തില്‍ പൂഞ്ഞാര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. യാതൊരു ആശങ്കയുമില്ലാതെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് പിസി ജോര്‍ജ് പറയുന്നു.

ധൈര്യം നല്‍കുന്ന ഘടകങ്ങള്‍

ധൈര്യം നല്‍കുന്ന ഘടകങ്ങള്‍

28000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു 2016ല്‍ പിസി ജോര്‍ജിന് കിട്ടിയത്. ഇത്തവണ അദ്ദേഹം പ്രതീക്ഷിക്കുന്നത് 35000 വോട്ടിന്റെ ഭൂരിപക്ഷമാണ്. ചുറ്റും പ്രതിസന്ധികള്‍ നില്‍ക്കുമ്പോഴും ഇങ്ങനെ ആവര്‍ത്തിച്ചു പറയാന്‍ അദ്ദേഹത്തിന് ധൈര്യം നല്‍കുന്ന ഘടകങ്ങള്‍ ചിലതുണ്ട്. അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

9 സ്ഥാനാര്‍ഥികള്‍

9 സ്ഥാനാര്‍ഥികള്‍

പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഒമ്പത് സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. വോട്ടുകള്‍ പല തട്ടിലാകുമെന്ന് പിസി ജോര്‍ജ് കരുതുന്നു. മറ്റു സ്ഥാനാര്‍ഥികള്‍ എല്ലാം പൂഞ്ഞാറിന് പുറത്തുള്ളവരാണ്. താന്‍ മാത്രമാണ് പൂഞ്ഞാറില്‍ നിന്നുള്ളത് എന്ന് പിസി ജോര്‍ജ് പറയുന്നു. സ്വാഭാവികമായും അത് തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോര്‍ജ്.

മറ്റു സ്ഥാനാര്‍ഥികള്‍

മറ്റു സ്ഥാനാര്‍ഥികള്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാഞ്ഞിരപ്പള്ളിക്കാരനാണ്. യുഡിഎഫ് സ്ഥാനാര്‍ഥി കോട്ടയത്തുകാരനും. എന്‍ഡിഎക്ക് വേണ്ടി മല്‍സരിക്കുന്ന ബിഡിജെഎസ് സ്ഥാനാര്‍ഥി ഏറ്റുമാനൂരുള്ളതാണ്. 35000 വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പാണെന്ന് പറയുന്ന പിസി ജോര്‍ജ്, ജനങ്ങള്‍ക്ക് വേഗത്തില്‍ സമീപിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ഥി താനാണെന്നും സൂചിപ്പിക്കുന്നു.

യുഡിഎഫും താനും തമ്മില്‍

യുഡിഎഫും താനും തമ്മില്‍

യുഡിഎഫും താനും തമ്മിലാണ് മല്‍സരമെന്ന് പറഞ്ഞ പിസി ജോര്‍ജ് മറ്റു സ്ഥാനാര്‍ഥികളെ കാര്യമാക്കുന്നില്ല. ഇരുനൂറിലധികം ചെക്കുകേസുകളില്‍ വാദിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്നും ഇത്തരത്തിലുള്ള ബ്ലേഡുകാരനെ സ്ഥാനാര്‍ഥിയാക്കുന്നതിനേക്കാള്‍ വലിയ അപമാനമുണ്ടോ എന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

സര്‍വ്വെ ഫലങ്ങല്‍ പറ്റിക്കല്‍

സര്‍വ്വെ ഫലങ്ങല്‍ പറ്റിക്കല്‍

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍. പൂഞ്ഞാറില്‍ പിസി ജോര്‍ജ് തോല്‍ക്കുമെന്ന ചില സര്‍വ്വേ ഫലങ്ങളും വന്നിരുന്നു. സര്‍വ്വെകള്‍ പറ്റിക്കലാണ് എന്നാണ് പിസി ജോര്‍ജിന്റെ അഭിപ്രായം. തുടര്‍ ഭരണം എന്നത് പിണറായി ആരാധകരുടെ കളിയുടെ ഭാഗമാണെന്നും പിസി ജോര്‍ജ് പറയുന്നു.

ഒരു കോണ്‍ഗ്രസ് നേതാവ്

ഒരു കോണ്‍ഗ്രസ് നേതാവ്

തന്നെ നശിപ്പിക്കാനാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ശ്രമിച്ചതെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച സൂചന തനിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവില്‍ നിന്ന് ലഭിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച കൂടുതല്‍ കാര്യം പറയും. തന്നോട് സൂചന നല്‍കിയ കോണ്‍ഗ്രസ് നേതാവ് താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും പിസി ജോര്‍ജ് പറയുന്നു.

Recommended Video

cmsvideo
PC George get off in election campaign

English summary
PC George MLA indicates some point about his hope of Victory in Poonjar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X