• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിസി ജോര്‍ജ് പാലായിലേക്ക്; ജനപക്ഷം കൂടെയുണ്ടെങ്കില്‍ കോട്ടയത്ത് 7 സീറ്റില്‍ വിജയം യുഡിഎഫിന്

Google Oneindia Malayalam News

തിരുവനന്തപുരം: നിലവില്‍ ഒരു മുന്നണിയുടേയും ഭാഗമല്ലാതെ നില്‍ക്കുന്ന പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫില്‍ ചേക്കാറാനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ്. യുഡിഎഫ് പ്രവേശനത്തിനുള്ള ആഗ്രഹം പിസി ജോര്‍ജ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷവും നേതാക്കളും ലീഗും പിസി ജോര്‍ജിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് പ്രാദേശിക നേതൃത്വത്തില്‍ നിന്നും പിസി ജോര്‍ജിന് എതിരായി ശക്തമായ വികാരം ആണ് ഉയര്‍ന്നു വരുന്നത്.

പിസി ജോര്‍ജ് വേണ്ട

പിസി ജോര്‍ജ് വേണ്ട

പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി അടുത്തിടെ പ്രമേയം അവതരിപ്പിക്കുകയും പൊതുപ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും നിയമസഭാ തിരഞ്ഞെടുപ്പ് സംജാതമാവുമ്പോള്‍ പ്രാദേശിക ഘടകങ്ങളെ അനുനയിപ്പിച്ച് പിസി ജോര്‍ജിനെ മുന്നണിയില്‍ എടുത്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മികച്ച പ്രതിപക്ഷ നേതാവ്

മികച്ച പ്രതിപക്ഷ നേതാവ്


മുന്നണി പ്രവേശനം മുന്നില്‍ കണ്ട് യുഡിഎഫിന് അനുകൂല അഭിപ്രായ പ്രകടനങ്ങളാണ് പിസി ജോര്‍ജും നടത്തുന്നത്. കെ കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്‍റെ കേരള പൊളിറ്റിക്കല്‍ ലീഗില്‍ പങ്കെടുത്ത് സംസാരിക്കവെ പിസി ജോര്‍ജ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ബുദ്ധിപൂര്‍വ്വം പിണറായി

ബുദ്ധിപൂര്‍വ്വം പിണറായി

ചെന്നിത്തലയെ ചെറുതാക്കിയുള്ള പോക്ക് വലിയ അപകടം വരുത്തുമെന്നും പി സി ജോര്‍ജ് പറഞ്ഞു. പിണറായി വിജയന്‍ വളരെ ബുദ്ധിപൂര്‍വ്വം നീങ്ങികൊണ്ടിരിക്കുകയാണ്. അദ്ദേഹം ചെയ്യാന്‍ പറ്റുന്ന എല്ലാം പണിയും ചെയ്യുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് യുഡിഎഫിന്‍റെ നേതാവ് കുഞ്ഞാലിക്കുട്ടിയാണെന്ന് പിണറായി വിജയിന്‍ പറയുന്നതെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെടുന്നു.

ക്രിസ്ത്യന്‍ സമൂഹത്തില്‍

ക്രിസ്ത്യന്‍ സമൂഹത്തില്‍

പിണറായി വിജയനാണ് അത് പ്രഖ്യാപിക്കുന്നത്. യുഡിഎഫിനെ ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നും അകറ്റാന്‍ വേണ്ടിയുള്ള തന്ത്രമാണ് ഇത്. ഒരു പരിധിവരെ അത് വിജയിച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ സത്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ട് പോയാല്‍ അതില്‍ വലിയ മാറ്റം ഉണ്ടാവുന്ന എന്ന കാര്യത്തില്‍ സംശയമില്ല. അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

പിസി ജോര്‍ജിന്‍റെ കണക്ക്

പിസി ജോര്‍ജിന്‍റെ കണക്ക്

ത്രിതല പഞ്ചായത്തില്‍ എല്‍ഡിഎഫിന് വലിയ വിജയം ഉണ്ടായി എന്ന അര്‍ത്ഥത്തിലാണ് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംസാരിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ ഒരു കുഴപ്പം ഇതാണ്. കുറെ പത്രങ്ങള്‍ ഒക്കെ അങ്ങനെ എഴുതിയെങ്കിലും ഞാന്‍ അതെല്ലാം വിശകലനം ചെയ്തു. അപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ 30 പഞ്ചായത്തുകള്‍ യുഡിഎഫിന് കൂടുതല്‍ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ജനപക്ഷം പിന്തുണച്ചെങ്കില്‍

ജനപക്ഷം പിന്തുണച്ചെങ്കില്‍

ഇത് പറയാന്‍ തയ്യാറാവട്ടെ. എല്‍ഡിഎഫ് മികച്ച നിലയിലാണ്. എന്നാല്‍ യുഡിഎഫിന് 30 പഞ്ചായത്തുകള്‍ കൂടുതല്‍ കിട്ടിയതും പറയേണ്ടതല്ലേ. കോട്ടയം ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫിന് കിട്ടി. എന്നാല്‍ എന്‍റെ പാര്‍ട്ടിയായ ജനപക്ഷത്തിന്‍റെ അഞ്ച് സ്ഥാനാര്‍ത്ഥികളുടെ പിന്തുണ യുഡിഎഫിന് ഉണ്ടായിരുന്നെങ്കില്‍ ജില്ലാ പഞ്ചായത്ത് ഭരണം ഇപ്പോള്‍ യുഡിഎഫിനൊപ്പം നിന്നേനെയെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെടുന്നു.

കിറ്റ് ആരുടേത്

കിറ്റ് ആരുടേത്

ഇതൊന്നും പറയാതെ എല്‍ഡിഎഫ് ജയിച്ചു എന്നത് മാത്രം പറഞ്ഞിട്ട് കാര്യമുണ്ടോ. ഇവിടെ എല്‍ഡിഎഫ് ജനങ്ങലെ ചാക്കിട്ട് പിടിച്ചിരിക്കുന്നത് സൗജന്യ കിറ്റ് കൊടുത്താണ്. സത്യത്തില്‍ ആ കിറ്റ് കേന്ദ്രത്തിന്‍റെ കാശാണ്. ആ സഞ്ചി മാത്രമാണ് പിണറായി വിജയന്‍റേതായി ഉള്ളു. ആ സഞ്ചിക്ക് അകത്തെ മുഴുവന്‍ സാധനങ്ങളും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി കൊടുത്തതാണ്.

ആരുടേയും പിന്തുണ ആവശ്യമില്ല

ആരുടേയും പിന്തുണ ആവശ്യമില്ല

പാവങ്ങള്‍ക്ക് 32 കിലോ അരി സൗജന്യമാണ്. ഇതില്‍ എഴുപത് ശതമാനവും കേരളത്തിന്‍റേതാണ്. കേരളത്തിന് വലിയ കടബാധ്യത ഉണ്ടാക്കി വെച്ച സര്‍ക്കാറാണ് ഇത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പൂഞ്ഞാറിലോ പാലായിലോ മത്സരിച്ചേക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. എംഎല്‍എ ആകാനാണെങ്കില്‍ എന്നെ സംബന്ധിച്ച് യുഡിഎഫിന്‍റെയോ എല്‍ഡിഎഫിന്‍റേയോ ആവശ്യം ഇല്ല.

ഷോണ്‍ ജോര്‍ജ് മത്സരിക്കുമോ

ഷോണ്‍ ജോര്‍ജ് മത്സരിക്കുമോ

കഴിഞ്ഞ തിരഞ്ഞെടുപ്പിള്‍ അത് തെളിയിച്ചതാണ്. പുഞ്ഞാറില്‍ നിന്നും എന്നെ മാറ്റി ഷോണിനെ മത്സരിപ്പിച്ചാല്‍ കൊള്ളാം എന്ന ആലോചനയില്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഒന്നും ഉണ്ടാവാന്‍ പോണില്ല. ഞാന്‍ പറയുന്നതേ അവന്‍ കേള്‍ക്കൂ. എന്നാലും ഷോണിനെ ഇത്തവണ മത്സരിപ്പിക്കണമെന്നാണ് എന്‍റെ മനഃസാക്ഷി പറയുന്നതെന്നും പിസി ജോര്‍ജ് പറയുന്നു.

പൂഞ്ഞാറും പാലായും

പൂഞ്ഞാറും പാലായും


താന്‍ യുഡിഎഫിൽ വന്നാൽ കോട്ടയത്ത് 7 സീറ്റിൽ യുഡിഎഫ് ജയിക്കുമെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. മുന്നണി പ്രവേശനത്തിന് യുഡിഎഫിനോട് അഞ്ച് സീറ്റുകള്‍ ആവശ്യപ്പെടും എന്നായിരുന്നു പിസി ജോര്‍ജ് നേരത്തെ പറഞ്ഞത്. പൂഞ്ഞാർ, പാലാ, കാഞ്ഞിരപ്പള്ളി, ഇരിങ്ങാലക്കുട എന്നീ സീറ്റുകൾക്കു പുറമേ മലപ്പുറം ജില്ലയിലെ ഒരു സീറ്റുമായിരുന്നു പിസി ജോര്‍ജിന്‍റെ ആവശ്യം.

cmsvideo
  പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam
  പിസി വേണ്ടെന്ന് ജോസഫും

  പിസി വേണ്ടെന്ന് ജോസഫും

  അതേസമയം പിസി ജോര്‍ജിനെ യുഡിഎഫിലോ കേരള കോണ്‍ഗ്രസിലോ തിരികെ പ്രവേശിക്കില്ലെന്നായിരുന്നു പിജെ ജോസഫിന്‍റെ പരസ്യ പ്രസ്താവന. പിസി ജോര്‍ജിന് വേണമെങ്കില്‍ പൂഞ്ഞാറില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാം. അതിന് അപ്പുറത്തുള്ള അവകാശവാദങ്ങള്‍ ഒന്നും വേണ്ട എന്നായിരുന്നു പിജെ ജോസഫ് പറഞ്ഞത്.

  English summary
  PC George MLA said that he will contest in the assembly elections in Pala or Poonjar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X