കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം; വാവ സുരേഷിന്റെ നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍

Google Oneindia Malayalam News

കോട്ടയം: പാമ്പിനെ പിടിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍ ടി കെ ജയകുമാര്‍ അറിയിച്ചു. അതേസമയം വെന്റിലേറ്ററില്‍ തന്നെ വാവ സുരേഷിന് തുടരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്റിവെനവും ആന്റിബയോട്ടിക്കും, നുട്രീഷന്‍ സപ്പോര്‍ട്ടും, ഫിസിയോ തെറാപ്പിയും നല്‍കേണ്ടി വരുമെന്നും ടി കെ ജയകുമാര്‍ പറഞ്ഞു.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വാവ സുരേഷിന് ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെത്തുമ്പോള്‍ ഹൃദയമിടിപ്പ് 20 മാത്രമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. എത്രമാത്രം സമയം തലച്ചോറിലേക്ക് രക്തയോട്ടം ഉണ്ടായില്ല എന്നതെല്ലാം വിലയിരുത്തിയ ശേഷം മാത്രമേ തുടര്‍ ആരോഗ്യ പ്രശ്നങ്ങള്‍ എന്തെല്ലാം ഉണ്ടാകാം എന്നതിനെ കുറിച്ച് അറിയാന്‍ സാധിക്കൂവെന്നും ഡോക്ടര്‍ പറഞ്ഞു. നിലവില്‍ ചോദ്യങ്ങളോടും മറ്റും പ്രതികരിക്കുന്നുണ്ടെന്നും അടുത്ത 48 മണിക്കൂര്‍ വരെ നിര്‍ണായകമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

vava

ജനുവരി 31ന് ഉച്ചയ്ക്കാണ് വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്. കുറിച്ചി പാട്ടശ്ശേരിയില്‍ വെച്ചായിരുന്നു സംഭവം. കൂട്ടിയിട്ട കരിങ്കല്ലുകള്‍ കിടയില്‍ ഒരാഴ്ച മുമ്പാണ് ആളുകള്‍ പാമ്പിനെ കണ്ടിരുന്നത്. അന്ന് ആളുകള്‍ വാവ സുരേഷിനെ വിവരമറിയിച്ചിരുന്നു. എന്നാല്‍ അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ അന്ന് എത്താന്‍ സാധിച്ചിരുന്നില്ല. ആറടിയിലേറെ നീളമുള്ള മൂര്‍ഖനാണ് വാവ സുരേഷിനെ കടിച്ചത്. പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേല്‍ക്കുന്നത്. കാല്‍ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്.

പാമ്പിനെ പിടിക്കാന്‍ തയ്യാറായപ്പോള്‍ ആദ്യം പാമ്പ് ചീറ്റുകയാണ് ചെയ്തത്. തുടര്‍ന്ന് വാവ സുരേഷ് പാമ്പിനെ പിടികൂടിയെങ്കിലും ആഞ്ഞു കടിയ്ക്കുകയായിരുന്നു. കടിയുടെ ആഘാതത്തില്‍ വാവ സുരേഷ് നിലത്തിരുന്നു. പാമ്പിനെ പിടികൂടി കുപ്പിലാക്കിയ ശേഷം സ്വയം പ്രാഥമിക ശുശ്രൂഷ ചെയ്താണ് ആശുപത്രിയിലേക്ക് പോയത്. കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം അദ്ദേഹത്തെ എത്തിച്ചത്. തുടര്‍ന്ന് രക്തം കട്ടപിടിക്കുന്ന സാഹചര്യം ഉണ്ടായി.

Recommended Video

cmsvideo
Minister VN Vasavan about Vava Suresh | Oneindia Malayalam

ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് ബിജെപി; ദേശീയ പതാകയുടെ നിറം നല്‍കി വൈഎസ്ആര്‍ കോണ്‍ഗ്രസ്ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് ബിജെപി; ദേശീയ പതാകയുടെ നിറം നല്‍കി വൈഎസ്ആര്‍ കോണ്‍ഗ്രസ്

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ ഉടന്‍ മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ ആന്റി വെനം നല്‍കിയിരുന്നു. വാവ സുരേഷിന് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. മന്ത്രി വാസവന്‍ അദ്ദേഹത്തെ നേരിട്ടെത്തി കണ്ടിരുന്നു.

English summary
Vava Suresh, who is in critical condition after being bitten by a snake becoming better
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X