Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളിയില്‍ പോര് മുറുകി; അന്ന് മുങ്ങിയ 10000 വോട്ട് എവിടെ? പത്രിക സമര്‍പ്പിച്ച് ജെയ്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകവെ എല്‍ഡിഎഫ്-യുഡിഎഫ് പോര് മുറുകി. സ്ഥാനാര്‍ഥികളുടെ മേന്മ, പാരമ്പര്യം, സ്വത്ത് എന്നിവയെല്ലാം ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ ചര്‍ച്ചയ്ക്കുള്ള വെല്ലുവിളി ഇരുഭാഗത്ത് നിന്നും ഉയരുന്നുണ്ട്. നേതാക്കള്‍ കൂട്ടത്തോടെ പ്രചാരണത്തിന് എത്തുന്നതോടെ മല്‍സരം കടുക്കുമെന്ന് ഉറപ്പായി.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗ ശേഷം നിറഞ്ഞുനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാകേണ്ടതാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം-വികസനം എന്നിവയാണ് ചര്‍ച്ചയാകേണ്ടത് എന്ന നിലപാടുമായി എല്‍ഡിഎഫ് കളത്തിലിറങ്ങിയതോടെ മല്‍സര ശക്തമാകുന്ന സാഹചര്യമായി. ഇന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

puthupally

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ക്കൊപ്പം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് കാല്‍നടയായി എത്തിയാണ് ആര്‍ഡിഒക്ക് മുമ്പാകെ ജെയ്ക് പത്രിക സമര്‍പ്പിച്ചത്. നാളെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിക്കും. ഇരു മുന്നണിയുടെയും മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ സജീവമായി.

ഗൃഹസമ്പര്‍ക്കം കഴിഞ്ഞ് പൊടിപാറുന്ന പ്രചാരണത്തിലേക്ക് കടക്കുകയാണ് എല്‍ഡിഎഫ്. കണ്‍വന്‍ഷന്‍ കഴിയുന്നതോടെ മന്ത്രിമാരും നേതാക്കളും കൂടുതല്‍ മണ്ഡലത്തിലെത്തും. 24 നും ഈ മാസം അവസാനവും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി പദ്ധതിയിട്ടുണ്ട്. മറുഭാഗത്ത് ചാണ്ടി ഉമ്മന് വേണ്ടി കെസി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ്, കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ എന്നിവരെല്ലാം അണിനിരക്കുകയാണ്.

പത്രിക സമര്‍പ്പിച്ച ശേഷം ജെയ്ക് സി തോമസ് മാധ്യമങ്ങളെ കണ്ട വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ഥയെ വെല്ലുവിളിക്കുന്നുവെന്ന് ആവര്‍ത്തിച്ചു. രാഷ്ട്രീയവും വികസനവും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറാണ് എന്ന് ജെയ്ക് പറഞ്ഞു. ഏത് മുക്കുമൂലയില്‍ വിളിച്ചാലും തങ്ങള്‍ വരാമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇതുവരെ യുഡിഎഫ് തയ്യാറായില്ലെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു.

ബിജെപി സ്ഥാനാര്‍ഥിക്ക് 2021ന് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ 20000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. 2021ല്‍ ഇത് പകുതിയായി കുറഞ്ഞു. അന്ന് ആര്‍എസ്എസിന്റെ വോട്ട് എങ്ങോട്ട് പോയി, ആര് വാങ്ങി എന്ന ചോദ്യവും ജെയ്ക് ഉന്നയിച്ചു. ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയാണ് 2021ല്‍ യുഡിഎഫ് ജയിച്ചത് എന്ന് നേരത്തെ സിപിഎം കേന്ദ്രങ്ങള്‍ ഉന്നയിക്കുന്ന ആരോപണം ജെയ്ക് ആവര്‍ത്തിക്കുകയായിരുന്നു. കിടങ്ങൂര്‍ പഞ്ചായത്തിലെ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

ജെയ്ക് സി തോമസിന് വലിയ ബഹുജന പിന്തുണയാണ് ലഭിക്കുന്നതെന്ന് ഇപി ജയരാജന്‍ പ്രതികരിച്ചു. വളരെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് എല്‍ഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. ആര്‍എസ്എസ് അജണ്ട ഇന്ത്യയില്‍ നടപ്പാക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് ഈ തിരഞ്ഞെടുപ്പ്. ജനങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ച് ജനാധിപത്യം അവര്‍ തകര്‍ക്കുകയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+