പുതുപ്പള്ളിയിൽ 48 മണിക്കൂർ നിരോധനാജ്ഞ; റാലികൾക്കും പ്രകടനങ്ങൾക്കും വിലക്ക്; വിശദവിവരം
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിൽ 48 മണിക്കൂർ നിരോധനാജ്ഞ. ഇന്ന് വൈകീട്ട് ആറ് മുതൽ സെപ്റ്റംബർ അഞ്ചിന് വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞ. ആളുകൾ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതുസമ്മേളനവും നടത്തുന്നതിന് വിലക്കുണ്ട്. അഞ്ചാം തിയതിയാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ്.
പുതുപ്പള്ളിയിലെ പ്രചാരണം അവസാന ലാപ്പിലാണ്. പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി കുറച്ച് സമയം മാത്രമേ ഉള്ളൂ. പ്രധാന മുന്നണികളെല്ലാം കലാശിക്കൊട്ടിലാണ്. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.
എൽ ഡി എഫും യു ഡി എഫുമൊക്കെ റോഡ് ശോ നടത്തുകയാണ് പാമ്പാടിയിലാണ് കൊട്ടിക്കലാശം.

യു ഡി എഫ് ക്യാമ്പിൽ ശശി തരൂർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ ഇറക്കിയാണ് റോഡ് ഷോ. ഇടതു മുന്നണിക്കായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കം ഉള്ള സംസ്ഥാന നേതാക്കളും വി എൻ വാസവൻ ഉൾപ്പെടെ മന്ത്രിമാരും ഇന്ന് പുതുപ്പള്ളിയിൽ പ്രചാരണം നടത്താനെത്തിയിരുന്നു. എൽ ഡി എഫും യു ഡി എഫും വിജയ പ്രതീക്ഷയിലാണ്.എൻ ഡി എയും സജീവമായി തന്നെ മണ്ഡലത്തിൽ വോട്ട് തേടി
ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോ
അതേസമയം, കഴിഞ്ഞ ദിവസം ഒരു ഫോൺ സംഭാഷണം പ്രചരിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ അവസാന നാളുകളിൽ ചികിത്സയിൽ പിഴവ് വരുത്തിയെന്നും ഉമ്മൻ ചാണ്ടിക്ക് പ്രിയപ്പെട്ടവരെ കാണാൻ പോലും കുടുംബം അനുവദിച്ചില്ലെന്ന തരത്തിലാണ് ഫോൺ സംഭാഷണം. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ഈ സംഭാഷണം പ്രചരിച്ചത്. രണ്ട് കോൺഗ്രസ്കാർ തമ്മിലുള്ള സംഭാഷണം എന്ന നിലയിൽ ഓഡിയോ പ്രചരിക്കുന്നത്.
അതേസമയം. വേട്ടയാടൽ ഏശില്ലെന്നും മനസാക്ഷിയുടെ കോടതിയിൽ പരിശുദ്ധനാണെന്നും ആണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. ഒരു മകൻ എന്ന നിലയിൽ പിതാവിന് എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്. സി പി എം വ്യാജ ഓഡിയോ പ്രചരിപ്പിക്കുന്നെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സംഭാഷണം തിരക്കഥ ആണെന്നും അദ്ദഹം പറഞ്ഞു, ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പ്രചാരണത്തിന് പിന്നിൽ എൽ ഡി ഫ് ആണെന്ന് വിശ്വസിക്കുന്നില്ല എന്നാണ് ജെയ്ക് സി തോമസ് അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications