Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീ നിന്റെ എല്ലാവരുമായിട്ട് വാ'; ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കി റിമാന്റ് പ്രതി

കോട്ടയം; ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കി പാലാ സബ് ജയിലിലെ റിമാന്റ് പ്രതി. തടവുകാരനായ ജെയിസ്മോൻ ജേക്കബ് ആണ് എതിരാളിയെ വെല്ലുവിളിച്ച് കുറിപ്പിട്ടത്. കഞ്ചാവ് കേസിലെ പ്രതിയാണ് ഇയാൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ താലൂക്കാശുപത്രിയിലാണ് പ്രതി ഇപ്പോൾ കഴിയുന്നത്.

'ഞാന്‍ ഇവിടെ തന്നെ ഉണ്ട്. നീ നിന്റെ എല്ലാവരെയും ആയിട്ട് വാ. ഞാന്‍ ഇവിടെ ഉണ്ട്. നിന്നെ പോലെ ചൊറി അല്ല ഞാന്‍' എന്നായിരുന്നു ഇയാൾ ഫേസ്ബുക്കിൽ കുറിച്ചത്. റിമാന്റ് പ്രതികൾ ആശുപത്രിയിൽ ആയിരിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നാണ് ചട്ടം. ഫേസ്ബുക്ക് ഉപയോഗം വിവാദമായതോടെ പ്രതിയെ ഉച്ചയോടെ ജയിലിലേക്ക് മാറ്റി.

Recommended Video

cmsvideo
    സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
    kanjav

    അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. നിരവധി കഞ്ചാവ് കേസിൽ പ്രതിയാണ് ജെയിസ്മോൻ ജേക്കബ് . അലോട്ടി എന്നാണ് ഇയാളുടെ വിളിപ്പേര്. കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ലോക്ക് ഡൗൺ കാലത്ത് ഇയാൾ ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ കഞ്ചാവ് കടത്തിയിരുന്നു. കഴിഞ്ഞ ദിവസം 50 കിലോ കഞ്ചാവ് ലോറിയില്‍ കോട്ടയത്ത് ഇയാള്‍ക്കായി എത്തിച്ചിരുന്നു. ഈ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് മറ്റൊരു കേസിൽ പോലീസ് ഇയാളെ പൊക്കിയത്.

    കഞ്ചാവ് സംഘങ്ങളിൽ ഉള്ളവർ ഇയാളെ ഒറ്റിക്കൊടുത്തതാകാമെന്നാണ് കണക്കാക്കുന്നത്. അവരെ ഉദ്ദേശിച്ചാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് എന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കുറിപ്പ് വൈറലായതോടെ ഡിജിപി ഉൾപ്പെടെയുള്ളവർക്ക് സ്ക്രീൻ ഷോട്ട് സഹിതം പരാതി ലഭിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+