കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; 20 കുടുംബങ്ങൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം
കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; 20 കുടുംബങ്ങൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം
കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ ഉരുൾപൊട്ടൽ. 20 കുടുംബങ്ങൾ കുടുങ്ങി കിടക്കുകയാണ്. കൂട്ടിക്കലിലെ ഇളംകാട് മ്ളാക്കരയിലാണ് ഇത്തവണ ഉരുൾപൊട്ടിയത്. ഈ പ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്. സുരക്ഷാ സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു.

കുടുങ്ങിയവരെ രക്ഷിക്കുന്നതിലേയ്ക്കായി വിവിധ മാർഗ്ഗങ്ങളാണ് സുരക്ഷാ സേനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കൂട്ടിക്കലിലെ . മൂന്നിടത്ത് ഉരുൾ പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും നിലവിൽ നാശനഷ്ടം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്സ്, -പൊലീസ്- ജനപ്രതിനിധി സംഘങ്ങൾ ഇപ്പോൾ പ്രദേശത്ത് എത്തിയിട്ടുണ്ട്.
ജില്ലയിലെ ഏന്തയാർ, ഇളംകാട് മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. ഉരുൾപൊട്ടലിന് ശേഷം പുല്ലകയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ മ്ലാക്കര ചപ്പാത്ത് അപകടാവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ. പുല്ലകയാറ്റിലെ ജലനിരപ്പ് ഉയരുന്നത് പ്രദേശവാസികളെ സംബന്ധിച്ച് ആശങ്ക അവസ്ഥയാണ്.
കഴിഞ്ഞ ഒക്ടോബറിൽ ജില്ലയിലെ കനത്ത മഴ തുടരുന്ന് മലയോര മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ. ഉണ്ടായി. അന്ന് കൂട്ടിക്കല്‍ പ്ലാപ്പള്ളി ഉരുള്‍പൊട്ടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെ കൂട്ടിക്കലിനു സമീപം ഇടുക്കി ജില്ലയില്‍ വീണ്ടും ഉരുൾപൊട്ടി. കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയിലാണ് അന്ന് ഉരുൾപൊട്ടിയത്.
അന്ന് പെന്തുവന്താനം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ വെള്ളപ്പൊക്കത്തിൽ റോഡ് മുങ്ങിയിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളത്തിനടിയിലായ കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടി. ഒപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയിരുന്നു.
Recommended Video
അതേസമയം, ഇന്നലെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തിയിരുന്നു. ആറ് ജില്ലകളിൽ നൽകിയിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. എന്നാൽ,11 ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications