കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനം രാജിവെച്ച് ശങ്കര്‍ മോഹന്‍; 'വിവാദമല്ല കാരണം'

Google Oneindia Malayalam News
ads

തിരുവനന്തപുരം: കെ ആര്‍ നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജി വെച്ചു. ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ കെ ആര്‍ നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടത്തുന്നതിനിടെ ആണ് രാജി. അതേസമയം വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്ന് ശങ്കര്‍ മോഹന്‍ പ്രതികരിച്ചു.

കാലാവധി അവസാനിച്ച് കൊണ്ടാണ് രാജി എന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു. ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ല എന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു. ഇന്ന് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ എത്തിയാണ് ശങ്കര്‍ മോഹന്‍ രാജി കൈമാറിയത്. അതേസമയം ശങ്കര്‍ മോഹന്‍ എത്തിയ സമയത്ത് മുഖ്യമന്ത്രി ഓഫിസിലുണ്ടായിരുന്നില്ല.

സ്വര്‍ണവില താഴേക്ക്..; പ്രതീക്ഷ വെക്കേണ്ട, തൊട്ടടുത്ത് തന്നെ കുതിച്ച് കയറുമെന്ന് പ്രവചനംസ്വര്‍ണവില താഴേക്ക്..; പ്രതീക്ഷ വെക്കേണ്ട, തൊട്ടടുത്ത് തന്നെ കുതിച്ച് കയറുമെന്ന് പ്രവചനം

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനും തന്റെ രാജിക്കത്തിന്റെ പകര്‍പ്പ് ശങ്കര്‍ മോഹന്‍ കൈമാറിയിട്ടുണ്ട്. ജാതി വിവേചനം ഉള്‍പ്പെടെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്വീകരിച്ച നടപടികളുടെ പേരില്‍ ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം നടത്തി വരികയായിരുന്നു.

'നോ എന്നാല്‍ നോ തന്നെ'; അനുവാദമില്ലാതെ ഒരു സ്ത്രീയുടേയും ദേഹത്ത് തൊടരുതെന്ന് ഹൈക്കോടതി'നോ എന്നാല്‍ നോ തന്നെ'; അനുവാദമില്ലാതെ ഒരു സ്ത്രീയുടേയും ദേഹത്ത് തൊടരുതെന്ന് ഹൈക്കോടതി

സമരത്തിന് രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സി പി എമ്മും കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും ശങ്കര്‍ മോഹനെ സംരക്ഷിക്കുകയാണ് എന്ന ആരോപണം ശക്തമായിരുന്നു.

ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തി എന്നതടക്കമുള്ള ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെയായി സമരരംഗത്ത് തുടരുന്നത്. അതേസമയം ശങ്കര്‍ മോഹന്റെ രാജി പ്രഖ്യാപനം കൊണ്ട് സമരം അവസാനിക്കില്ല എന്നും ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം വേണം എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അദാനി ഗ്രൂപ്പിന് കേരളത്തില്‍ ഇനിയും സാധ്യത; മോദിയുമായും അദാനിയുമായും നല്ല ബന്ധമെന്ന് കെവി തോമസ്അദാനി ഗ്രൂപ്പിന് കേരളത്തില്‍ ഇനിയും സാധ്യത; മോദിയുമായും അദാനിയുമായും നല്ല ബന്ധമെന്ന് കെവി തോമസ്

സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയായിരുന്നു വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഈ റിപ്പോര്‍ട്ടില്‍ ശങ്കര്‍ മോഹന് എതിരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചു എന്നതടക്കം വിദ്യാര്‍ഥികളുടെ ആരോപണത്തില്‍ കഴമ്പുണ്ട് എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

English summary
Shankar Mohan resigns as director of KR Narayan Institute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X