കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി ബ്രഹ്മചര്യവ്രതം എടുത്തു കളയാം, ആർക്ക് വേണമെങ്കിലും എന്തും ചെയ്യാം: വിധിയിൽ പ്രതികരിച്ച് സിസ്റ്റർ ജെസ്മി

Google Oneindia Malayalam News

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ പ്രതികരിച്ച് സിസ്റ്റര്‍ ജെസ്മി. കന്യാസ്ത്രീകളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ സങ്കടം തോന്നിക്കുന്ന വിധിയാണിതെന്ന് സിസ്റ്റര്‍ ജെസ്മി പറഞ്ഞു. ഇരയായിട്ടുള്ളവര്‍ സത്യമാണ് പറഞ്ഞതെന്നാണ് നമുക്കൊക്കെ മനസിലായത്. ഈ നിലയ്ക്ക് പോകുകയാണെങ്കില്‍ ബ്രഹ്മചര്യ വൃതം എടുത്തുകളയാം എന്നാണ് തോന്നുന്നത്. ആര്‍ക്ക് വേണമെങ്കിലും എന്തും ചെയ്യാം. രക്ഷപ്പെടുകയും ചെയ്യാം എന്നുണ്ടെങ്കില്‍ പിന്നെ അങ്ങനെ ഒരു വൃതം വയ്ക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് സിസ്റ്റര്‍ ജെസ്മി വ്യക്തമാക്കി.

സര്‍ക്കാരിനെയോ പിണറായിയെയോ ഒന്നും പറഞ്ഞിട്ടില്ല, തിരുവാതിര നടത്താൻ പാടില്ലായിരുന്നു; കലാഭവൻ അൻസാർസര്‍ക്കാരിനെയോ പിണറായിയെയോ ഒന്നും പറഞ്ഞിട്ടില്ല, തിരുവാതിര നടത്താൻ പാടില്ലായിരുന്നു; കലാഭവൻ അൻസാർ

ആ കന്യാസ്ത്രീകളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ വളരെ ഏറെ വേദനോ തോന്നുന്നുണ്ട്. കേസില്‍ തുടര്‍ അപ്പീലിന് അവര്‍ പോകുമായിരിക്കും. കേസില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. സാഹചര്യ തെളിവുകല്‍ മാത്രമാണുള്ളതെങ്കില്‍ അവര്‍ കുറേ കൂടി അലേര്‍ട്ടായി തെളിവുകള്‍ നല്‍കേണ്ടതായിരുന്നു. ഇതില്‍ എന്തോ പരാജയം അവര്‍ക്കും പറ്റിയിട്ടുണ്ടെന്ന് സിസ്റ്റര്‍ ജെസ്മി വ്യക്തമാക്കി.

india

അതേസമയം, വിധിയില്‍ പ്രതികരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍ കോട്ടയം എസ്.പി എസ്. ഹരിശങ്കറും രംഗത്തെത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് അസാധാരണ വിധിയെന്ന് ഹരിശങ്കര്‍ പറഞ്ഞു. ഇരയുടെ മൊഴി തന്നെ പരിഗണിക്കാമെന്നാണ് സുപ്രിം കോടതിവിധി. അതുകൊണ്ട് തന്നെ ഞെട്ടലുണ്ടാക്കുന്നു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ഹരിശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നീതിന്യായ വ്യവസ്ഥക്ക് തന്നെ വിധി അദ്ഭുതകരമാകും. നിര്‍ഭാഗ്യകരമായ വിധിയാണ്. പീഡിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ സ്ത്രീ പ്രതികരിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കന്യാസ്ത്രീയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു. വിവരം പുറത്ത് പറയാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു. ഏറെ നാള്‍ കന്യാസ്ത്രീ സഭയ്ക്ക് അകത്ത് തന്നെ വിഷയം പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നു. കേസ് നല്‍കാന്‍ വൈകിയതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോടതി മുറിക്കുള്ളില്‍ നീതി ദേവത അരുംകൊല ചെയ്യപ്പെട്ട ദിവസമാണിതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്നുളള കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. വിധി കേട്ട് കോടതി മുറിയില്‍ ഫ്രാങ്കോ മുളക്കല്‍ പൊട്ടിക്കരഞ്ഞു. ദൈവത്തിന് സ്തുതി എന്നാണ് വിധിയോടുളള ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ പ്രതികരണം.

105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് ഇന്ന് വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ പ്രകാരമാണ് ഫ്രാങ്കോ മുളക്കലിനെതിരെ കേസെടുത്തത്. കോട്ടയം കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്.

Recommended Video

cmsvideo
ഫ്രാങ്കോ കുറ്റവിമുക്തൻ, വിധി കേട്ട് പൊട്ടിക്കരണഞ്ഞു..

English summary
Sister Jesmi responds to Bishop Franco's acquittal of nun molestation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X