വാവ സുരേഷിന് നല്‍കിയത് 65 കുപ്പി ആന്റിവെനം, പാമ്പ് കടിയേറ്റാല്‍ സാധാരണ നല്‍കാറുള്ളത് 25 കുപ്പി!

കോട്ടയം: പാമ്പിനെ പിടിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷിന് നല്‍കിയത് 65 കുപ്പി ആന്റി വെനം. സാധാരണ മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണു നല്‍കാറുള്ളത്. എന്നാല്‍ ഇത് നല്‍കിയിട്ടും സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി കാണാതിരുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കൂടുതല്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാമ്പ് കടിയേറ്റ് എത്തുന്ന ആള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് ഇത്രയും ആന്റിവെനം നല്‍കുന്നത്.

ശരീരത്തില്‍ പാമ്പിന്റെ വിഷം കൂടുതല്‍ പ്രവേശിച്ചത് മൂലമാണ് ഇത്രയധികം മരുന്നു നല്‍കേണ്ടി വന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. പാമ്പ് കടിയേറ്റ് ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച വാവ സുരേഷിനെ സ്ഥിതി ഗുരുതരമെന്ന് കണ്ട് കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയായിരുന്നു. ആശുപത്രി യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതും സ്ഥിതി ഗുരുതരമാക്കി. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിക്കുന്നത്.

1

24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന സുരേഷിനെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിവിധ വിഭാഗങ്ങളുടെ മേധാവികളുടെ മേല്‍നോട്ടത്തിലാണ് ചികിത്സിക്കുന്നത്. ആരോഗ്യവകുപ്പും വനംവകുപ്പും വാവ സുരേഷിന്റെ ചികിത്സ്‌ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു. ജനുവരി 31 ന് ഉച്ചയ്ക്കാണ് വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്. കുറിച്ചി പാട്ടശ്ശേരിയില്‍ വെച്ചായിരുന്നു സംഭവം. കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയില്‍ ഒരാഴ്ച മുമ്പാണ് ആളുകള്‍ പാമ്പിനെ കണ്ടിരുന്നത്. അന്ന് ആളുകള്‍ വാവ സുരേഷിനെ വിവരമറിയിച്ചിരുന്നെങ്കിലും അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ എത്താന്‍ സാധിച്ചിരുന്നില്ല.

2

പിന്നീടാണ് വാവ സുരേഷ് അവിടെയെത്തിയത്. ആറടിയിലേറെ നീളമുള്ള മൂര്‍ഖനാണ് വാവ സുരേഷിനെ കടിച്ചത്. പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ വാവ സുരേഷിന് കടിയേല്‍ക്കുകയായിരുന്നു കാല്‍ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. പാമ്പിനെ പിടികൂടി കുപ്പിലാക്കിയ ശേഷം സ്വയം പ്രാഥമിക ശുശ്രൂഷ ചെയ്താണ് ആശുപത്രിയിലേക്ക് പോയത്. കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം അദ്ദേഹത്തെ എത്തിച്ചത്. എന്നാല്‍ രക്തം കട്ടപിടിക്കുന്ന സാഹചര്യം ഉണ്ടായതോടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ ഉടന്‍ മാറ്റുകയായിരുന്നു. അതേസമയം മികച്ച ചികിത്സ ലഭിച്ചതോടെ വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്.

3

വിഷം ശരീരത്തില്‍ നിന്ന് പൂര്‍ണമായും മാറിയെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി മാറിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പാമ്പ് കടിയേറ്റ മുറിവ് മാത്രമാണ് ഇനി ഉണങ്ങാനുളളത്.തീവ്രപരിചരണ വിഭാഗത്തിന് സമീപത്തെ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് സുരേഷ്. നേരിയ പനി ഒഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറയുന്നത്. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ തിങ്കളാഴ്ചയോടെ ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

4

അതേസമയം കഴിഞ്ഞ ദിവസം മന്ത്രി വി എന്‍ വാസവന്‍ ആശുപത്രിയിലെത്തി വാവ സുരേഷിനെ കണ്ടു. വാവ സുരേഷിന്റെ ആവശ്യപ്രകാരമാണ് മന്ത്രി ആശുപത്രിയിലെത്തിയത്. ഐസിയുവില്‍ നിന്ന് മാറിയതിനു ശേഷം കുറച്ചുകൂടി ആശ്വാസം തോന്നുന്നു എന്ന് വാവ സുരേഷ് മന്ത്രിയോട് പറഞ്ഞു. മുന്‍ കരുതല്‍ എടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാന്‍ എന്ന് നിര്‍ദേശിച്ചപ്പോള്‍ അക്കാര്യം അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ വാവ സുരേഷിന് നല്ല വിശ്രമമാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+