കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒന്നര മാസത്തിനുള്ളില്‍ വില വര്‍ധന ഇരട്ടിയോളം; ഓണവിപണി പൊള്ളും

Google Oneindia Malayalam News

കോട്ടയം: ഓണം എത്താറായതോടെ അരിയും പച്ചക്കറികളും അടക്കമുള്ള സദ്യവിഭവങ്ങളുടെ വില കുതിച്ചുയരുകയാണ്. ഒന്നര മാസത്തിനുള്ളില് വില വര്‍ധന ഇരട്ടിയില് അധികം ആണെന്നാണ് കോട്ടയത്തെ വ്യാപാരികള്‍ പറയുന്നത്. കിലോഗ്രാമിന് 150 മുതല് 170 വരെ ചില്ലറവില ഉണ്ടായിരുന്ന വറ്റല്‍ മുളകിന് ഇപ്പോള്‍ വില 320 രൂപയാണ്.

100 ഗ്രാം മുളകിന് 32 രൂപ കൊടുക്കണം. സാധാരണ ചെറിയ വില മാത്രമായിരുന്ന കാബേജും കോളിഫ്‌ളവറും പോലും 40 കടന്നു. ജി എസ് ടി പരിധിയില്‍ വന്നതോടെ കുത്തരിയുടെ വിലയും ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ബ്രാന്‍ഡഡ് അരികളുടെ 10 കിലോഗ്രാം പാക്കറ്റിന് ഇപ്പോള്‍ ചില്ലറവില 540 രൂപയില്‍ എത്തിയിട്ടുണ്ട്.

CV

കഴിഞ്ഞ രണ്ട് മാസത്തിനിടെ വിവിധയിനം അരികളുടെ വില 40 % വരെ ഉയര്‍ന്നു എന്ന് വ്യാപാരികള്‍ പറയുന്നു. അവല്‍, അരിപ്പൊടി, അരച്ചമാവ് എന്നിവയ്ക്കും വിലയേറിയിട്ടുണ്ട്. നാടന്‍ പച്ചക്കറികളുടെ ഉല്‍പാദനത്തില്‍ കുറവു വന്നാല്‍ ഇത്തവണയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളാവും ഓണവിപണിയില്‍ കൂടുതലായി വില്‍ക്കുക. അങ്ങനെയെങ്കില്‍ വില ഇനിയും കൂടും.

വയസാനാലും ഉന്‍ സ്‌റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ..; കിടിലന്‍ ചിത്രങ്ങളുമായി രമ്യ കൃഷ്ണന്‍

ഓണവിപണി ലക്ഷ്യമാക്കി നട്ട 2.5 കോടിയുടെ നേന്ത്രവാഴകളും 8 ലക്ഷം രൂപയുടെ
പച്ചക്കറികളും വെള്ളപ്പൊക്കത്തില്‍ നശിച്ചിരുന്നു. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും കാലാവസ്ഥയില്‍ വന്ന മാറ്റം കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതും വിലക്കയറ്റത്തിന് കാരണമാകും എന്നാണ് വിലയിരുത്തുന്നത്.

750 രൂപക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമോ? അമ്പരക്കേണ്ട..! സന്തോഷ വാര്‍ത്ത ഇതാ...750 രൂപക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമോ? അമ്പരക്കേണ്ട..! സന്തോഷ വാര്‍ത്ത ഇതാ...

കൂടതെ ഇന്ധന വിലക്കയറ്റത്തെ തുടര്‍ന്നുണ്ടായ വാഹനക്കൂലിയിലെ വര്‍ധനവും വില വര്‍ധനയ്ക്കു കാരണമാണ്. വി എഫ് പി സി കെ, ഹോര്‍ട്ടികോര്‍പ് എന്നിവയുടെ നേതൃത്വത്തില്‍ ഓണക്കാലത്തു പ്രത്യേക വിപണികള്‍ ആരംഭിക്കും. ഇത് നേരിയ ആശ്വാസമാകും.

'ദിലീപിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തു.. എന്നുവെച്ച് ദിലീപ് അനുകൂലി എന്ന് പറയാന്‍ പറ്റില്ല'; കൊച്ചുപ്രേമന്‍'ദിലീപിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തു.. എന്നുവെച്ച് ദിലീപ് അനുകൂലി എന്ന് പറയാന്‍ പറ്റില്ല'; കൊച്ചുപ്രേമന്‍

Recommended Video

cmsvideo
സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നും താഴ്ന്നും മുന്നേറുമ്പോള്‍ സാധാരണക്കാരുടെ കുടുംബ ബജറ്റാണ് താളം തെറ്റുന്നത്. കോട്ടയത്ത് 60 രൂപയുണ്ടായിരുന്ന നാരങ്ങക്ക് 100 രൂപയാണ്. ഏത്തക്ക 60 ല്‍ നിന്ന് 90 ലെത്തി. കാരറ്റിനും 100 രൂപയാണ് വില. 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് 80 രൂപയായി.

English summary
With the arrival of Onam, the prices of vegetables and rice are on the rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X