കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുബായില്‍ നിന്ന് വന്ന 2 പേര്‍ ഉള്‍പ്പടെ കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5 പേര്‍ക്ക്

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ ദുബായ്, ഒരാള്‍ സൗദി, ഒരാള്‍ കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ ഒഡീഷയില്‍ നിന്നും വന്നവരാണ്. അതേസമയം, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 46 വയസ്സുള്ള കൊടുവള്ളി സ്വദേശിനി ഇന്ന് രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീ അറിയിച്ചു.

ഇതോടെ ഇതുവരെ സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 178 ഉം രോഗമുക്തി നേടിയവര്‍ 76 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 101 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇവരില്‍ 32 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 62 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും 3 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ മൂന്ന് കണ്ണൂര്‍ സ്വദേശികളും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.

coronavirus

ഇന്ന് 340 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 9706 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9460 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 9252 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 246 പേരുടെ ഫലം കൂടി ലഭിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് അധിക‍ൃതര്‍ വ്യക്തമാക്കി.

'സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും, മലയാളത്തില്‍ സ്വജനപക്ഷപാതമില്ല''സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും, മലയാളത്തില്‍ സ്വജനപക്ഷപാതമില്ല'

അതേസമയം, സംസ്ഥാനത്താകെ 97 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 89 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണമടഞ്ഞു. കണ്ണൂരില്‍ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ 28കാരനായ കെ പി സുനിലാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 29 പേര്‍. സമ്പര്‍ക്കം 3.

Recommended Video

cmsvideo
ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് കോഴിക്കോട് കലക്ടർ

നിങ്ങൾ എന്നെയും കമ്മ്യൂണിസ്റ്റാക്കിയത് ഇങ്ങനെയാണ്; മുന്‍ ഡിസിസി സെക്രട്ടറിയുടെ കുറിപ്പ് വൈറലാവുന്നുനിങ്ങൾ എന്നെയും കമ്മ്യൂണിസ്റ്റാക്കിയത് ഇങ്ങനെയാണ്; മുന്‍ ഡിസിസി സെക്രട്ടറിയുടെ കുറിപ്പ് വൈറലാവുന്നു

 കേരളത്തിലേക്കുള്ള ആഭ്യന്തര യാത്രികർക്കുള്ള നിർദേശങ്ങൾ: രജിസ്ട്രേഷൻ മുതൽ ക്വാറന്റൈൻ വരെ അറിയേണ്ടത് കേരളത്തിലേക്കുള്ള ആഭ്യന്തര യാത്രികർക്കുള്ള നിർദേശങ്ങൾ: രജിസ്ട്രേഷൻ മുതൽ ക്വാറന്റൈൻ വരെ അറിയേണ്ടത്

 മണിപ്പൂരിൽ പതറി ബിജെപി, സ്പീക്കറെ നീക്കാൻ കരുക്കൾ നീക്കി കോൺഗ്രസ്-എൻപിപി സഖ്യം മണിപ്പൂരിൽ പതറി ബിജെപി, സ്പീക്കറെ നീക്കാൻ കരുക്കൾ നീക്കി കോൺഗ്രസ്-എൻപിപി സഖ്യം

Kozhikode
English summary
5 more covid case conformed in kozhikode, 1 recovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X