• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മുറിക്കകത്തെ രണ്ട് ചായക്കപ്പുകളില്‍ ദുരൂഹത, ഷഹന ചായ കുടിക്കാറില്ല; അന്വേഷണം പുതിയ വഴിയിലേക്കോ?

Google Oneindia Malayalam News

ചെറുവത്തൂര്‍ : നടിയും മോഡലുമായ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. അന്വേഷണ ചുമതലയുള്ള കോഴിക്കോട് റൂറല്‍ എ സി പി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവ് സജാദ് കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഷഹനയുടെ ഉമ്മ ഉമൈബ, സഹോദരങ്ങളായ ബിലാല്‍, നദീം, ഉമൈബയുടെ സഹോദരിയുടെ മക്കള്‍ സിദ്ദിഖ്, ജമീല എന്നിവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത് .

1

ഷഹനയുടേത് ആസൂത്രിതമായ കൊലപാതമാണെന്നാണ് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നത്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം ഉമ്മയും സഹോദരങ്ങളും എ സി പിയോട് പറഞ്ഞു. ഇതിനുള്ള സാഹചര്യ തെളിവുകളും ഇവര്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

2

മുറിക്കകത്ത് ചായ കുടിച്ച രണ്ട്് കപ്പുകള്‍ കണ്ടതായും ഷഹന ചായ കുടിക്കാറില്ലെന്നും മാതാവ് പൊലീസിനോട് പറഞ്ഞു. തൂങ്ങിയ നിലയില്‍ കണ്ടുവെന്ന് ഭര്‍ത്താവ് സജാദ് പറയുന്ന ജനലില്‍ നിന്ന് 5 മീറ്റര്‍ ആകലെയാണ് ഷഹനയെ കണ്ടത്. അതിനോട് ചേര്‍ന്നുണ്ടായ കട്ടിലും കടന്ന് മൃതദേഹം എങ്ങനെ അവിടെ വരെ എത്തിയെന്നും കുടുംബം സംശയം ഉന്നയിച്ചു.

3

സജാദ് നിലവിളിക്കുന്നത് കേട്ടാണ് അവിടെ എത്തിയതെന്നാണ് കെട്ടിട ഉടമ പറയുന്നത്. രാത്രി 12 മണിക്ക് 100 മീറ്റര്‍ ആകലെ താമസിക്കുന്ന കെട്ടിട ഉടമ കിടപ്പുമുറിയില്‍ നിന്ന് സജാദ് നിലവിളിക്കുന്നത് എങ്ങനെ കേട്ടുവെന്ന് അന്വേഷിക്കണം. കൂടാതെ വിവാഹത്തിന് ഇടനിലക്കാരായ ആളെ ചോദ്യം ചെയ്യണമെന്നും സജാദിനെ കുറിച്ച് എല്ലാം അറിയുന്ന ആള്‍ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

4

ഇക്കഴിഞ്ഞ 12ന് രാത്രിയാണ് ഷഹനയെ കോഴിക്കോട്ടെ വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത സജാദ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വിട്ട് കിട്ടുന്നതിന് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെയാണ് ചെമ്പ്രക്കാനത്തെ ബന്ധുവീട്ടില്‍ കഴിയുന്ന ഉമ്മയുടെയും സഹോദരങ്ങളുടെയും മൊഴിയെടുക്കാന്‍ എ സി പിയും സംഘവും എത്തിയത്.

5

ഷഹന മരിച്ച ദിവസം മുതല്‍ മരണത്തില്‍ ദുരൂഹത ആരോപിക്കുന്നുണ്ട്. ആത്മഹത്യ ചെയ്യേണ്ട യാതൊരു അവസ്ഥയും അവള്‍ക്കില്ലായിരുന്നു. 20 വയസ്സേ ആയിട്ടുള്ളു.സജാദുമായി നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭര്‍ത്താവില്‍ നിന്നുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കാതെ വന്നപ്പോള്‍ അവള്‍ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്ക്ിയിരുന്നു.

6

സഹോദരനോടും മാതാവിനോടുമായിരുന്നു വീട്ടിലേക്ക് വിളിച്ച ഷഹന സംസാരിച്ചത്. ഭര്‍ത്താവും കൂട്ടാളികളും തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നും താന്‍ വലിയ ഭയത്തിലാണ് ഇവിടെ കഴിയുന്നതെന്നുമായിരുന്നു ഷഹനയെന്ന് വീട്ടുകാരോടായി പറഞ്ഞത്. അതുകൊണ്ട് തന്നെ ഉടന്‍ തന്നെ ബന്ധപ്പെടണമെന്നും അവള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഒരു ബന്ധു പറഞ്ഞതായി അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

7

ഫോണില്‍ തിരികെ ബന്ധപ്പെടാന്‍ നോക്കുമ്പോള്‍ ഭര്‍ത്താവിന്റെ ഭീഷണി കാരണം ഫോണ്‍ എടുക്കാന്‍ ഷഹനയ്ക്ക് സാധിക്കുമായിരുന്നില്ല. ബന്ധുക്കള്‍ ഉള്‍പ്പടെ ആരേയും ബന്ധപ്പൊടാന്‍ ഫോണ്‍ കൊടുക്കാത്ത സാഹചര്യവുമായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി പെണ്‍കുട്ടിക്ക് സ്വന്തം കുടുംബങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. തടവറിയില്‍ ഇട്ടത് പോലെത്തെ സാഹചര്യമായിരുന്നു. ഫോണുള്‍പ്പടേയുള്ള കാര്യങ്ങള്‍ സജ്ജാദ് പിടിച്ച് വെച്ചിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

'പൂരപറമ്പിൽ പെണ്ണിന്റെ കൈയിൽ നിന്നും തല്ല് കിട്ടിയിട്ടും നന്നായില്ലല്ലോ'; ബോബി ചെമ്മണ്ണൂരിനെതിരെ സിൻസി അനിൽ'പൂരപറമ്പിൽ പെണ്ണിന്റെ കൈയിൽ നിന്നും തല്ല് കിട്ടിയിട്ടും നന്നായില്ലല്ലോ'; ബോബി ചെമ്മണ്ണൂരിനെതിരെ സിൻസി അനിൽ

cmsvideo
  ഷഹനയെ കെട്ടി തൂക്കിയതോ, കണ്ട കാര്യം House Owner പറയുന്നു | Shahna Actress | OneIndia Malayalam
  Kozhikode
  English summary
  Actress and model Shahana Death: Police have collected statements from relatives regarding the case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X