കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരെങ്കിലും നടത്തിയിട്ടുണ്ടോ വോട്ടുകച്ചവടം? വാദപ്രതിവാദവുമായി മുന്നണികള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വീറും വാശിയും നിറഞ്ഞ പ്രചാരണപ്പോരാട്ടത്തിനൊടുവില്‍ വോട്ടുകളെല്ലാം പെട്ടിയിലായി. എങ്കിലും ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഒരു കുറവുമില്ല. കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വോട്ടുകച്ചവടം നടത്തിയെന്ന ആരോപണമാണ് സിപിഎം ഉന്നയിക്കുന്നത്. എന്നാല്‍ ബിജെപി വോട്ടുകള്‍ സിപിഎം വാങ്ങിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

<strong><br> ചേര്‍ത്ത് നിര്‍ത്തി സ്നേഹം പങ്കിട്ട് രാഹുല്‍!എങ്ങനെ നല്ല ചേട്ടനാവാം,ചിരിയടക്കാനാവാതെ പ്രിയങ്ക,വീഡിയോ</strong>
ചേര്‍ത്ത് നിര്‍ത്തി സ്നേഹം പങ്കിട്ട് രാഹുല്‍!എങ്ങനെ നല്ല ചേട്ടനാവാം,ചിരിയടക്കാനാവാതെ പ്രിയങ്ക,വീഡിയോ

അതേസമയം ഇതെല്ലാം പതിവ് ആരോപണങ്ങള്‍ മാത്രമാണെന്നും തങ്ങളുടെ വോട്ടെല്ലാം ഭദ്രമായി പോള്‍ ചെയ്തിട്ടുണ്ടെന്നുമാണ് ബിജെപി നിലപാട്. കോഴിക്കോടെ ഇടതുസ്ഥാനാര്‍ഥി എ. പ്രദീപ്കുമാറാണ് വോട്ടുമറിക്കല്‍ ആരോപണം ആദ്യം ഉന്നയിച്ചത്. ബിജെപി വോട്ടുകള്‍ വ്യാപകമായി യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനു മറിച്ചതായി തെരഞ്ഞെടുപ്പിനു പിറ്റേന്നു തന്നെ അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ സിപിഎം ജില്ലാസെക്രട്ടറി പി. മോഹനനും ഇതേ ആരോപണം ആവര്‍ത്തിച്ചു.

Election

കോഴിക്കോട്ടും വടകരയിലും കോണ്‍ഗ്രസ്- ബിജെപി വോട്ടുകച്ചവടം നടന്നുവെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. വ്യക്തമായ കൂടിയാലോചനകളുയും ധാരണയുടെയും അടിസ്ഥാനത്തിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ വോട്ടുകച്ചവടം നടത്തിയത്. വടകരയില്‍ സ്ഥാനാര്‍ത്ഥിയായി കെ.മുരളീധരന്‍ എത്തുന്നതു തന്നെ ഇത്തരം ധാരണകളുടെ അടിസ്ഥാനത്തിലാണെന്നും മോഹനന്‍ ആരോപിച്ചു. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖ് ബിജെപി വോട്ടുകള്‍ വാങ്ങിയതു സിപിഎമ്മാണെന്നു കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് വിജയം പരമാവധി കുറയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിനാല്‍ സിപിഎമ്മിനു വോട്ട് ചെയ്യുകയാണ് ബിജെപി ചെയ്തത്. കോഴിക്കോട്ടും വടകരയിലും സിപിഎമ്മിനുള്ളില്‍ നിന്നുപോലും വലിയ തോതിലുള്ള വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു ലഭിച്ചതിന്റെ സൂചനയാണുള്ളത്. ഇരുമണ്ഡലങ്ങളിലുംം പരാജയം മുന്നില്‍ക്കണ്ടു വിലപിക്കുകയാണ് ഇടതുമുന്നണിയെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്ടും വടകരയിലും മാത്രമല്ല കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിജെപി അനുകൂല വോട്ട് കൃത്യമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും ബിജെപിയെ സംബന്ധിച്ചിടത്തോളം വര്‍ജ്ജിക്കേണ്ട മുന്നണികളാണ്. സിപിഎമ്മിനെതിരേ ഒരുവാക്കുപോലും പറയില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രസംഗിച്ചത്. ഇതില്‍ നിന്നു തന്നെ അവരുടെ കൂട്ടുകെട്ട് സംബന്ധിച്ച തെളിവു ലഭിച്ചില്ലേയെന്നും ശ്രിധരന്‍ പിള്ള ചോദിച്ചു.

Kozhikode
English summary
Argument for political parties in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X