യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവം: പ്രതികളെ പിടിച്ചത് കാട്ടിൽ നിന്ന്, ലഹരി പുരട്ടിയ സിരഗറ്റ് നൽകി പീഡനം
കോഴിക്കോട്: സുഹൃത്തിനെ കാണാനായി കോഴിക്കോട്ടെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ നാല് പ്രതികളും പിടിയിലായി. ടിക്ടോക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മദ്യവും ലഹരിമരുന്നും നൽകി പീഡിപ്പിച്ച ശേഷം യുവതി അബോധാവസ്ഥയിലായതോടെ പ്രതികൾ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ഈ സംഭവം പുറത്തറിഞ്ഞതോടെ ആദ്യം രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. ഇതോടെ കേസിലെ രണ്ട് പേർക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ചെന്നൈയിൽ മസാജ് പാർലറിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് കോഴിക്കോട് ഹോട്ടലിൽ വെച്ച് പീഡനത്തിനിരയായത്. കോഴിക്കോട് സ്വദേശിയായ കെഎം അജ്നാസാണ് യുവതിയുമായി ടിക് ടോക്കിലൂടെ പരിചയപ്പെട്ടത്. ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാം വഴി മെസേജ് അയച്ച് ഇരുവരും തമ്മിൽ കൂടുതൽ അടുപ്പത്തിലാവുകയായിരുന്നു. വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് കൂട്ടബലാത്സംഗത്തിനിരയായ യുവതി. അജ്നാസ് ക്ഷണിച്ചത് അനുസരിച്ചാണ് യുവതി ബുധനാഴ്ച കൊല്ലത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുന്നത്. ഇവിടെ നിന്ന് അജ്നാസും സുഹൃത്ത് എൻപി ഫഹദും ചേർന്നാണ് യുവതിയെ ചേവരമ്പലത്തെ ഹോട്ടലിലേക്ക് എത്തിച്ചത്. ഇവിടെ മുൻകൂട്ടി അജ്നാസ് ബുക്ക് ചെയ്ത മുറിയിലേക്കാണ് യുവതിയെ എത്തിക്കുന്നത്.

ബുധനാഴ്ച മുമ്പാണ് അജ്നാസും ഫഹദും യുവതിയ്ക്കൊപ്പം ചേവരമ്പലത്തെ ഹോട്ടലിലേക്ക് എത്തുന്നത്. ഇതിന് മുമ്പ് തന്നെ മുറിയിൽ കേസിലെ രണ്ട് പ്രതികൾ ഉണ്ടായിരുന്നു. അജ്നാസിന്റെ തന്റെ സുഹൃത്തുക്കളായ ഷുഹൈബ്, ലിജാസ് (34) എന്നിവരായിരുന്നു മുറിയിലുണ്ടായിരുന്നത്. അജ്നാസ് ബുക്ക് ചെയ്ത മുറിയുടെ എതിർവശത്തുള്ള മുറിയിലായിരുന്നു ഇവരുണ്ടായിരുന്നത്. ഇതിനിടെ യുവതിയും അജ്നാസും മുറിയിൽ കയറിയതോടെ ഇവിടെ നിന്നിറങ്ങിയ ഫഹദ് എതിർവശത്തുള്ള മുറിയിൽ സുഹൃത്തുക്കൾക്കൊപ്പം തങ്ങുകയായിരുന്നു. രാത്രി ഒൻപതോടെ വീട്ടിൽ പോകണമെന്ന് പറഞ്ഞ് അജ്നാസ് മുറിയിൽ നിന്നിറങ്ങിയ സമയത്ത് ഫഹദ്, ലിജാസ്, ഷുഹൈബ് എന്നിവർ മുറിയിൽ അതിക്രമിച്ച് കടന്ന് യുവതിയെ കൂട്ടലബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.

മദ്യവും മയക്കുമരുന്നും നൽകിയ ശേഷം മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ബിയർ കുടിപ്പിച്ചതിനൊപ്പം ലഹരിമരുന്ന് കലർന്ന സിഗരറ്റ് വലിപ്പിച്ചതോടെ യുവതി അർധബോധത്തിലായെന്നും ഈ സമയത്ത് പ്രതികൾ കെട്ടിടത്തിന്റെ മുകളിലെ ടെറസിലേക്ക് എത്തിച്ച് പീഡിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. അപ്പാർട്ട്മെന്റിന്റെ രൂപത്തിൽ പണിതീർത്തിട്ടുള്ള ഈ കെട്ടിടം ഓൺലൈൻ റൂം ബുക്കിംഗ് ഗ്രൂപ്പുകൾ ഏറ്റെടുത്ത് ഹോട്ടലായി നടത്തിവരികയായിരുന്നുവെന്നും ഈ സംഭവം നടക്കുന്ന ദിവസം ഈ രണ്ട് മുറികളിൽ മാത്രമായിരുന്നു ആളുകളുണ്ടായിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

പീഡനത്തിരയായ യുവതിയ്ക്ക് ശ്വാസതടസ്സമുണ്ടായതോടെയാണ് യുവതിയെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രതികൾ മുങ്ങിയത്. ആശുപത്രി അധികൃതരാണ് പിന്നീട് പോലീസിൽ വിവരമറിയിച്ചത്. ഇതിനിടെ യുവതിയും താൻ കൂട്ടബലാത്സംഗത്തിനിരയായതായി ഡോക്ടറോട് വെളിപ്പെടുത്തി. വ്യാഴാഴ്ച ചേവായൂർ പോലീസാണ് യുവതിയുടെ പരാതിയിൽ കേസെടുക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യുന്നത്.

ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കേസിലെ പ്രതികളായ ഫഹദ്, അജ്നാസ് എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. യുവതിയ്ക്ക് പരാതിയില്ലെന്നും ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പോലീസിന് മുമ്പിൽ വെച്ച് നശിപ്പിച്ചാൽ കേസില്ലാതെ പ്രശ്നം പരിഹരിക്കാമെന്നാണ് പോലീസ് പ്രതികളെ അറിയിച്ചത്. യുവതിയുടെ ഫോണിൽ നിന്ന് അജ്സാസിന്റെ നമ്പർ ലഭിച്ചതോടെയാണ് പ്രതികളെ കുടുക്കിയത്. ആശുപത്രിയിലെത്തിയ രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായതോടെ ഷുഹൈബ്, ലിജാസ് എന്നിവർ ഫോൺ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. എന്നാൽ പ്രതികളെക്കുറിച്ച് അന്വേഷിച്ച് നാട്ടിലെത്തിയ പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശേഷിക്കുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിലാവുന്നത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് നിർണ്ണായകമായിത്തീർന്നത്.

പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ കക്കയം വനമേഖലയിലാണെന്ന് സൈബർ സെൽ കണ്ടെത്തിയതോടെ പോലീസ് സംഘം കക്കയത്തേക്ക് തിരിച്ചത്. ഇവിടെ വനാർതിർത്തിയിൽ ആളുപേക്ഷിച്ച് പോയ വീട്ടിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. ആദ്യം വീടിനുള്ളിൽ കടന്ന പോലീസിനെ പ്രതികൾ ആക്രമിച്ച് കടന്നുകളഞ്ഞെങ്കിലും പോസീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications