കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് പിടിച്ചെടുക്കാൻ കോൺഗ്രസ്: ബാലുശ്ശേരിയും തിരുവമ്പാടിയും മുസ്ലിം ലീഗിൽ നിന്ന് തിരികെ വാങ്ങും

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി കോൺഗ്രസ്. കഴിഞ്ഞ 20 വർഷമായി കൈമോശം സംഭവിച്ച കോഴിക്കോട് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. ചില സീറ്റുകളിൽ മുസ്ലിം ലീഗുമായി ധാരണയുണ്ടാക്കിയും സുപ്രധാന മണ്ഡലങ്ങളിൽ ജനസ്വാധീനമുള്ള സ്ഥാനാർത്ഥികളെ നിർത്തിയും മൂന്ന് സീറ്റുകളെങ്കിലും തങ്ങൾക്കനുകൂലമാക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവിധി കോൺഗ്രസിനൊപ്പം നിന്നുവെങ്കിലും കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെുപ്പുകളിലും കോഴിക്കോട് നിന്ന് കോൺഗ്രസിന്റെ ഒറ്റ സ്ഥാനാർത്ഥിപോലും വിജയിച്ചിരുന്നില്ല.

ആ മുസ്ലിം യുവാവിനെതിരെ തെളിവില്ല; യുപി സര്‍ക്കാര്‍ സമ്മതിച്ചു, മതം മാറ്റ നിയമത്തിലെ ആദ്യ കേസ്...ആ മുസ്ലിം യുവാവിനെതിരെ തെളിവില്ല; യുപി സര്‍ക്കാര്‍ സമ്മതിച്ചു, മതം മാറ്റ നിയമത്തിലെ ആദ്യ കേസ്...

 ലീഗിൽ നിന്ന് വാങ്ങും

ലീഗിൽ നിന്ന് വാങ്ങും

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മുസ്ലുിം ലീഗിൽ നിന്ന് തിരിച്ചു വാങ്ങുന്ന കാര്യവും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. എന്നാൽ ഇതിന് പകരമായി മുസ്ലിം ലീഗിന് ഏത് സീറ്റ് നൽകുമെന്ന കാര്യത്തിൽ ധാരണയായിട്ടില്ലെന്നാണ് പുറത്തുവരുന്നത്. മുസ്ലിം ലീഗിൽ നിന്ന് കോൺഗ്രസിന് തിരുവമ്പാടി ലഭിച്ചാൽ കെപിസിസി വൈസ് പ്രസിഡന്റ് പദവിയിലിരിക്കുന്ന ടി സിദ്ദിഖിനെയായിരിക്കും പരിഗണിക്കുകയെന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് ലഭിക്കുന്ന വിവരം.

ബാലുശ്ശേരിയും കൊയിലാണ്ടിയും

ബാലുശ്ശേരിയും കൊയിലാണ്ടിയും

ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗിൽ നിന്ന് വാങ്ങി പകരം കുന്ദമംഗലം നൽകാനുള്ള ആലോചനകളും നടന്നുവരുന്നുണ്ട്. കോൺഗ്രസ് ജില്ലാ നേതൃത്വം സമാനമായ ആലോചനകൾ നടത്തിവരുന്നുണ്ട്. ഐ ഗ്രൂപ്പ് കൈവശം വച്ചിട്ടുള്ള കൊയിലായിണ്ടിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാനെത്തുന്നത് പാർട്ടിയ്ക്ക് ഗുണം ചെയ്യും. എന്നാൽ കൊയിലാണ്ടിയിൽ സ്ഥാനാർത്ഥിയായി കെപിസിസി ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എൻ സുബ്രഹ്മണ്യന്റെ പേരും നിർദേശിക്കപ്പെടുന്നുണ്ട്. 2009ലെയും 2014ലെയും ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വടകര മണ്ഡലത്തിൽ നിന്ന് മത്സരിച്ച മുല്ലപ്പള്ളിയ്ക്ക് മികച്ച വോട്ടിന്റെ ലീഡാണ് ലഭിച്ചത്. കെ മുരളീധരന്റെ പേരും കൊയിലാണ്ടിയിലേക്ക് ഉയർന്നുവരുന്നുണ്ട്. അതേ സമയം തന്നെ യു രാജീവിന്റെ പേരും പരിഗണനയിലുണ്ട്.

 കൊയിലാണ്ടിയിൽ കണ്ണ്

കൊയിലാണ്ടിയിൽ കണ്ണ്


1970 മുതൽ 1991 വെ കോൺഗ്രസ് മാത്രം അധികാരത്തിലെത്തിയിരുന്ന കൊയിലാണ്ടി 1996ലാണ് എൽഡിഎഫ് പിടിച്ചെടുക്കുന്നത്. പി വിശ്വനാഥനെ ഉപയോഗിച്ചാണ് കൊയിലാണ്ടി യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തത്. 2001ൽ യുഡിഎഫ് കൊയിലാണ്ടി മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും 2006ന് ശേഷം സിപിഎം തന്നെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

 ഭൂരിപക്ഷത്തിൽ വിജയം

ഭൂരിപക്ഷത്തിൽ വിജയം

നാദാപുരത്ത് മത്സരിക്കാൻ ജനറൽ പ്രവീൺ കുമാറിനെയാണ് കോൺഗ്രസ് പരിഗണിക്കുകയെന്നാണ് സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതോടെ പ്രവീൺ നാദാപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരികയാണ്. 2011ലെ തിരഞ്ഞെടുപ്പിൽ 7546 വോട്ടിന്റെ ഭൂരിപക്ഷത്തിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4759 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് ഇകെ വിജയൻ വിജയിച്ചത്.

 പേരാമ്പ്രയിൽ ആര്?

പേരാമ്പ്രയിൽ ആര്?

കേരള കോൺഗ്രസ് എം യുഡിഎഫിനൊപ്പമായിരിക്കുമ്പോൾ 1977 മുതൽ പേരാമ്പ്രയിൽ കേരള കോൺഗ്രസ് എം ആയിരുന്നു മത്സരിച്ചിരുന്നത്. കേരള കോൺഗ്രസ് യുഡിഎഫ് വിട്ട് എൽഡിഎഫിനൊപ്പം ചേർന്നതോടെ ജോസഫ് വിഭാഗം ഈ സീറ്റിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് തന്നെയായിരിക്കും ഈ മണ്ഡലത്തിൽ മത്സരിക്കുകയെന്നാണ് സൂചന. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

കോൺഗ്രസിന് മുൻഗണന

കോൺഗ്രസിന് മുൻഗണന

കഴിഞ്ഞ തവണ എൽജെഡി മത്സരിച്ച എലത്തൂർ സീറ്റിൽ കോൺഗ്രസായിരിക്കും ഇത്തവണ മത്സരിക്കുക. കെപിസിസി സെക്രട്ടറി കെ ബാലകൃഷ്ണ കിടാവ്, ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവരുടെ പേരുകളും കോൺഗ്രസ് ഇവിടേക്ക് വേണ്ടി പരിഗണിക്കുന്നുണ്ട്. അതേസമയം ബേപ്പൂരിൽ പിഎം നിയാസിന്റെയും ഡിസിസി സെക്രട്ടറി കെഎം ഗംഗേഷിന്റെയും പേരുകളും പരിഗണിക്കുന്നുണ്ട്.

Kozhikode
English summary
Congress takes over Balussery and Thiruvambadi from Muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X