• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇന്നും നാളെയും കോഴിക്കോട് ജില്ലയില്‍ കോവിഡ് ടെസ്റ്റിംഗ് മഹായജ്ഞം, 40000 പേർക്ക് ടെസ്റ്റിംഗ്

കോഴിക്കോട്: കോവിഡ് രാജ്യമൊട്ടാകെയും കേരളത്തിലും അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരമാവധി രോഗബാധിതരെ എത്രയും വേഗം കണ്ടെത്തി രോഗവ്യാപനത്തെ വരുത്തിയിലാക്കാനാണ് പരിശ്രമം എന്ന് കോഴിക്കോട് കളക്ടർ. അതിനായ് ഇന്നും നാളെയും (വെളളി, ശനി) കോവിഡ് ടെസ്റ്റ് മഹായജ്ഞം സംഘടിപ്പിക്കുകയാണ്. രണ്ടു ദിവസവും 20000 വീതം പരിശോധനകൾ നടത്താനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിനും വേണ്ട നിർദേശങ്ങൾ നൽകി കഴിഞ്ഞിട്ടുണ്ട്. ടെസ്റ്റിംഗ് കിറ്റുകളുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട് എന്ന് കളക്ടർ അറിയിച്ചു.

മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, മാളുകള്‍, തുടങ്ങിയ പൊതു ഇടങ്ങളില്‍ ഇതിനായുളള ടെസ്റ്റിംഗ് സെന്ററുകൾ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് ഇതിനുളള സൗകര്യങ്ങൾ സജ്ജീകരിക്കുക. നിലവില്‍ പ്രതിദിനം 10000 പേരെ കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. രോഗികളുടെ മരണ നിരക്ക് ഉയരാന്‍ ഇടയാകുമെന്നതിന്നാൽ രോഗവ്യാപനം രൂക്ഷമാകാൻ നാം അനുവദിച്ചു കൂടായെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്തവർ, കോവിഡ് മുന്നണി പ്രവര്‍ത്തകര്‍, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, വയോജനങ്ങൾ കോവിഡ് രോഗികളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവർ, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്സിക്യൂട്ടീവുകള്‍ മുതലായ ഹൈറിസ്‌ക് ആളുകൾ ടെസ്റ്റിംഗിന് വിധേയരാകാൻ സ്വമേധയാ മുന്നോട്ടുവരണം.വ്യാപകമായ പരിശോധനയും കര്‍ശനമായ നിയന്തണവും ഊര്‍ജിതമായ വാക്‌സിനേഷനും വഴി കോവിഡ് രോഗവ്യാപനം തടഞ്ഞു നിർത്താനാണ് നാം പരിശ്രമിക്കുന്നത്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങളും പ്രാദേശിക ഭരണ സംവിധാനങ്ങളും കൂടുതല്‍ ജാഗ്രത പുലർത്തണം. കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ സജീവമായിരുന്ന വാര്‍ഡ്തല ആര്‍.ആര്‍.ടികള്‍ വീണ്ടും ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്. പുതുതായി നിശ്ചയിക്കപ്പെട്ട കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരോധനാലയങ്ങളില്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടം കര്‍ശനമായി ഒഴിവാക്കണം. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാക്കുന്നത്തിനുമുള്ള പ്രവർത്തനങ്ങൾ ധ്രുത ഗതിയിൽ പൂർത്തിയാക്കണം. ആരോഗ്യവകുപ്പിന്റെ പ്രയത്നങ്ങൾക്ക് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമായ ഘട്ടമാണിത്. ഇനിയൊരു അടച്ചിടലിലേക്കു പോവാതിരിക്കാനുള്ള മുന്‍കരുതല്‍ എല്ലാവിഭാഗം ആളുകളില്‍നിന്നും ഉണ്ടാവണം. കോവിഡ് പെരുമാറ്റ ചട്ടം കൃത്യമായി പാലിച്ചും, അർഹരായവർ എല്ലാം വാക്‌സിനേഷൻ സ്വീകരിച്ചും നമുക്ക് സ്വയം സുരക്ഷിതരായി നാട് സുരക്ഷിതമാക്കാം എന്നും ജില്ലാ കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം

cmsvideo
  തീവ്രവ്യാപനം തടയാന്‍ രണ്ടും കല്‍പ്പിച്ച് കേരളം
  Kozhikode

  English summary
  Covid Mega testing in Kozhikode district, 40,000 people to get vaccinated
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X