കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍: ഇളവുകള്‍ അറിയാം

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് വ്യാപനം അതിശക്തമായ തുടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണം ശക്തമാക്കി സര്‍ക്കാര്‍. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് വാരാന്ത്യത്തില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങൾ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സജ്ഞയ്കുമാർ ഐപിഎസ് അറിയിച്ചു, കോഴിക്കോട് ജില്ലയിലും ഇത് സംബന്ധിച്ച ഉത്തരവ് കളക്ടര്‍ പുറത്തിറക്കിയിട്ടുണ്ട്. അത്യാവശ്യ അടിയന്തിര സേവനങ്ങൾ മാത്രമേ ശനി, ഞായർ ദിവസങ്ങളിൽ അനുവദിക്കൂകയുള്ളുവെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ് വ്യക്തമാക്കുന്നത്.

കോവിഡ്‌ പ്രതിരോധം മാനേജ്മെൻ്റ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നതോ, അടിയന്തിര/അവശ്യ സേവനങ്ങൾ നൽകുന്നതോ ആയ കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ മുതലായവ പ്രവർത്തിക്കണം. അവയിലെ ഉദ്യോഗസ്ഥർക്ക്‌ യാത്രാ നിയന്ത്രണം ഉണ്ടായിരിക്കില്ല

അടിയന്തര/അവശ്യ സേവനങ്ങൾ നൽകുന്നതും 24x7 പ്രവർത്തനം ആവശ്യമുള്ളതും ആയ വ്യവസായങ്ങൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് ഐഡി കാര്‍ഡ് കാണിച്ചാൽ ഈ ആവശ്യത്തിനായി യാത്ര അനുവദിക്കും. ടെലികോം / ഇൻ്റർനെറ്റ് സേവന കമ്പനികളുടെ ജീവനക്കാർക്ക് ഐഡി കാര്‍ഡ് കാണിച്ചാൽ ഈ ആവശ്യത്തിനായി യാത്ര അനുവദിക്കും. ഐടി മേഖലിയിലെകമ്പനികളിലെ അവശ്യ ജീവനക്കാർ മാത്രമേ ഓഫീസിൽ ജോലിക്ക് എത്താവൂ .

kerala

Recommended Video

cmsvideo
കോഴിക്കോട്; കോഴിക്കോട്ടെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു: കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

അടിയന്തര വൈദ്യഹായം ആവശ്യമുള്ള രോഗികൾ, അവരുടെ സഹായികൾ, വാക്സിനേഷൻ നടത്താൻ പോകുന്നവർ എന്നിവർക്ക് യാത്ര ചെയ്യാം. ഇവർ ഐഡി കാര്‍ഡ് കയ്യിൽ കരുതണം. ഭക്ഷ്യ വസ്തുക്കൾ, പലവ്യഞ്ജനം, പഴങ്ങൾ, പച്ചക്കറികൾ, പാലും പാലുൽപ്പന്നങ്ങളും, മൽസ്യം, മാംസം എന്നിവ വിൽക്കുന്ന പ്രാദേശിക കടകൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രം പ്രവർത്തിക്കാം. ജനങ്ങൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുന്നത് നിരുത്സാഹപ്പെടുത്താൻ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.

റസ്റ്റോറൻ്റുകൾ, ഭക്ഷണ ശാലകൾ എന്നിവ ഹോം ഡെലിവറി, ടെയ്ക് എവേ എന്നിവയ്ക്ക് മാത്രമായ് പ്രവർത്തിപ്പിക്കാം. ദീർഘദൂര ബസ്, ട്രെയിൻ, വിമാനം എന്നിവ അനുവദനീയമാണ്. പൊതു ഗതാഗതം, ചരക്ക് ഗതാഗതം; റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ, ബസ് സ്റ്റാൻഡ്/സ്റ്റോപ്പ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരികെ വീടുകളിലേക്കും ദീർഘദൂര യാത്രികർക്ക് യാത്ര ചെയ്യാൻ സ്വകാര്യ/ടാക്സി വാഹനങ്ങൾ എന്നിവ അനുവദിക്കും. ഇതിനായി കൃത്യമായ യാത്രാ രേഖകൾ കയ്യിൽ കരുതണം.

കോവിഡ് 9 ജാഗ്രതാ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ, ഗൃഹ പ്രവേശം എന്നീ ചടങ്ങുകൾ അനുവദിക്കും. ഇവയിലും കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. അനുവദനീയമായ എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കാവൂ. തിരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് ഡ്യൂട്ടികൾക്ക് നിയന്ത്രണങ്ങൾ ബാധകമായിരിക്കില്ല. 24ന് നിശ്ചയിചിരിക്കുന്ന ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

ഏപ്രിൽ 24 ശനിയാഴ്ച എല്ലാ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, പൊതു മേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി ആയിരിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സർക്കാർ /സ്വകാര്യ ) ട്യൂഷൻ സെന്ററുകൾ, സംഗീതം /ഡാൻസ്‌ ക്ലാസുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ ഉൾപ്പടെ ഓൺലൈനായി മാത്രമേ ക്ലാസുകൾ നടത്താൻ പാടുള്ളൂ. വേനൽ കാല ക്യാമ്പുകളും,പരിശീലന പരിപാടികളും പാടില്ല. സർക്കാർ തലത്തിൽ ഉൾപ്പടെയുള്ള മുഴുവൻ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓൺലൈനായി നടത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം

Kozhikode
English summary
Covid19: Government tightens controls on Saturdays and Sundays: Concessions are known
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X