Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പുലര്‍ ഫ്രണ്ടുകാരെ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കുന്നു: കെ സുരേന്ദ്രന്‍

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ട് നിരോധനം മുന്നില്‍ കണ്ട് നിരോധനത്തിനെതിരെ സിപിഎം ആദ്യം രംഗത്ത് വന്നത് പോപ്പുലര്‍ ഫ്രണ്ടുകാരെ തങ്ങളുടെ പാളയത്ത് എത്തിക്കാനായിരുന്നു. നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോള്‍ മലക്കം മറിയുന്നത് തീവ്രവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ്.

ആര്‍എസ്എസ്സിനെയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലപിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ലക്ഷ്യം വെച്ചാണെന്ന് കെ സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. മതഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പാര്‍ട്ടികള്‍ കേരളത്തെ അപകടത്തിലാക്കുകയാണ്. നാലുവോട്ടിനുവേണ്ടി ഭീകരപ്രവര്‍ത്തകരെ കൂടെ നിര്‍ത്തുന്ന മതേതര പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്ന ഇത്തരകാര്‍ക്കെതിരെ കേരള ജനത ശക്തമായി പ്രതികരിക്കണം.

1

പോപ്പുലര്‍ ഫ്രണ്ടിനെതിരെ മൃദുസമീപനമാണ് കേരള സര്‍ക്കാര്‍ തുടരുന്നതെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സിപിഎമ്മും പിണറായി വിജയനും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഐഎന്‍എല്ലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം. സിപിഎം മതഭീകരവാദികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ആ പാര്‍ട്ടിയിലെ മതനിരപേക്ഷ മനസുള്ളവര്‍ പ്രതിഷേധിക്കണം.

ഭൂരിപക്ഷ വിഭാഗത്തില്‍ പെട്ട സിപിഎം പ്രവര്‍ത്തകരും അനുഭാവികളും മതഭീകരതയോട് സഖ്യം ചേരുന്ന സിപിഎമ്മിന്റെ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തണം. കേരളത്തെ ഭീകരവാദികളുടെ കേന്ദ്രമാക്കി മാറ്റിയത് സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നാണെന്ന് ഇരുപാര്‍ട്ടികളുടേയും അണികള്‍ തിരിച്ചറിയണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനെതിരെയും സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ മതതീവ്രവാദികള്‍ കേരളം മുഴുവന്‍ അഴിഞ്ഞാടിയിട്ടും സംസ്ഥാന ആഭ്യന്തരവകുപ്പ് നടപടിയെടുത്തില്ലെന്നും, അവര്‍ പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിഭാഗം ജനങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നത്. ഹര്‍ത്താല്‍ തലേന്ന് രാത്രി മുതല്‍ തീവ്രവാദികള്‍ കേരളത്തിലെ പല തെരുവുകളിലും അഴിഞ്ഞാടുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചു.കെഎസ്ആര്‍ടിസി ബസുകള്‍ക്കെതിരെ വലിയ ആക്രമണമാണ് നടന്നത്. നിരവധി ബസുകളാണ് അടിച്ചു തകര്‍ത്തത്. പൊലീസ് എല്ലാ സ്ഥലത്തും നിഷ്‌ക്രിയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്ത സംസ്ഥാനം എന്ന നാണക്കേടിനൊപ്പം തീവ്രവാദികള്‍ക്ക് നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനും വഴി തടയാനും സ്വാതന്ത്ര്യമുള്ള സംസ്ഥാനവുമായി കേരളം അധപതിച്ചു. കേരളത്തിലെ ജനങ്ങള്‍ സുരക്ഷിതരല്ലെന്ന് ഇതോടെ വ്യക്തമായി. പിണറായി സര്‍ക്കാരിന്റെ ഭരണപരാജയവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+