കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിരവട്ടത്തുനിന്ന് ചാടിപ്പോയ ദൃശ്യക്കേസ് പ്രതി പിടിയില്‍; ട്രെയിന്‍ കയറിപ്പോയത് കര്‍ണാടകയിലേക്ക്‌

Google Oneindia Malayalam News

കോഴിക്കോട്: കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷിനെ പിടികൂടി. കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് കണ്ടെത്തിയത്. കോഴിക്കോട് നിന്നും ട്രെയിനില്‍ മംഗാലാപുരത്തും അവിടെ നിന്ന് ധര്‍മസ്ഥലയിലും എത്തുകയായിരുന്നു ഇയാൾ. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതിയെ കൊണ്ടുവരാന്‍ പോലീസുകാര്‍ ധര്‍മസ്ഥലയിലേക്ക് പോയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ കോഴിക്കോടെത്തിക്കാനാവും എന്നാണ് കരുതുന്നത്.

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയാണ് വിനീഷ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്നു ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. റിമാന്‍ഡിലിരിക്കെ പ്രതി നേരത്തേ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് വിനീഷ് ആത്മഹത്യാശ്രമം നടത്തിയത്. അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആഭ്യന്തരവും ധനകാര്യവും ആർക്ക്?; ബീഹാറിൽ കോളടിക്കുക തേജസ്വിക്കും കൂട്ടര്‍ക്കുമോ?സാധ്യതയിങ്ങനെആഭ്യന്തരവും ധനകാര്യവും ആർക്ക്?; ബീഹാറിൽ കോളടിക്കുക തേജസ്വിക്കും കൂട്ടര്‍ക്കുമോ?സാധ്യതയിങ്ങനെ

1

2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദൃശ്യയെ കിടപ്പുമുറിയില്‍ കയറി പ്രതി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷമാണ് പിറ്റേന്ന് രാവിലെ വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്രമിച്ചത്.

2

കൊലപാതകത്തിന് മൂന്ന് മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇതു നിരസിച്ച കുടുംബം പോലീസില്‍ പരാതി നല്‍കി. ഈ കേസില്‍ പോലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചു. ഇതിന് പിന്നാലെയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. പെരിന്തല്‍മണ്ണ മുട്ടുങ്ങലിലാണ് വിനീഷിന്റെ വീട്. വിനീഷും ദൃശ്യയും ഒരുമിച്ച് പഠിച്ചവരാണ്.

3

പലപ്പോഴും ഇയാള്‍ ദൃശ്യയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. വീട്ടിലും വന്നിരുന്നു. ശല്യം തുടര്‍ന്നതോടെയായിരുന്നു പോലീസില്‍ പരാതി നല്‍കിയത്. കൊല നടത്തിയ പ്രതി ഓടി രക്ഷപ്പെട്ടു. ശേഷം ഓട്ടോയില്‍ കയറി ടൗണിലെത്തി രക്ഷപ്പെടാനായിരുന്നു നീക്കം. എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ പ്രതിയുമായി നേരെ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

Recommended Video

cmsvideo
അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala
4


പോലീസ് സ്റ്റേഷനിലെത്തിയ പ്രതി പരിഭ്രാന്തി കാണിച്ചു. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു പരിശോധനകഴിഞ്ഞ ദിവസം അന്തേവാസിയുടെ വിരലില്‍ മോതിരം കുരുങ്ങിയത് അഴിച്ചുമാറ്റാന്‍ അഗ്നിരക്ഷ സേന എത്തിയിരുന്നു. ഈ സമയത്താണ് ഇയാള്‍ രക്ഷപ്പെട്ടത് എന്നാണ് വിവരം.

Kozhikode
English summary
Drishya case: Accused who escaped from Kuthiravattom mental health center caught from Mangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X