താമരശ്ശേരിയില്‍ മയക്ക് മരുന്നുമായി നാലുപേര്‍ പിടിയില്‍; കുരുക്കിയത് രഹസ്യ വിവരം
താമരശ്ശേരി: താമരശ്ശേരിയില്‍ വന്‍ മയക്കു മരുന്ന് വേട്ട. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി കരുമല താന്നിക്കല്‍ ശരത്ത് (24) ബാലുശ്ശേരി കിനാലൂര്‍ ഏഴുക്കണ്ടി താഴെമഠത്തില്‍ ജുബിന്‍ഷന്‍ (22), താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപ്പുറം സക്കറിയ (27), ഉണ്ണികുളം ഉമ്മിണിക്കുന്ന് ചെറുവത്ത് പൊയിൽ മുഹമ്മദ് ദില്‍ഷാദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 240 മില്ലി ഗ്രാം വരുന്ന 17 എല്‍എസ്ഡി സ്റ്റാമ്പ്, 790 മില്ലി ഗ്രാം എംഡിഎംഎ മയക്കുമരുന്നുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
വെള്ളിയാഴ്ച രാത്രി 11.25 ഓടെ താമരശ്ശേരി-മാനിപുരം റോഡില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഡിവൈഎസ്പി ടി കെ അഷ്റഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്ന പരിശോധന. സിഐ എം.പി രാജേഷ്, എസ്ഐ കെ. സനല്‍രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ പ്രതികളില്‍ ചിലര്‍ നേരത്തേയും സമാനമായ കേസുകളില്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. ശരത് 2017ല്‍ 3 ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നു. കഴിഞ്ഞ മാസം മുമ്പാണ് സക്കറിയ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. കൊവിഡ് പരിശോധനയക്ക് ശേഷം പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications