Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷ്ണപ്രിയയെ മോശം സ്വഭാവക്കാരിയാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; പൊലീസില്‍ പരാതിയുമായി കുടുംബം

കോഴിക്കോട്: തിക്കോടിയില്‍ പട്ടാപ്പകല്‍ യുവാവ് തീക്കൊളുത്തി കൊലപ്പെടുത്തിയ കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പ്രചരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കാന്‍ കുടുംബം. പ്രതി നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വീട്ടില്‍ വന്ന ദിവസം പ്രശ്‌നമുണ്ടാക്കരുതെന്ന് കരുതി അച്ഛന്‍ സംസാരിച്ച കാര്യങ്ങള്‍ നന്ദകുമാര്‍ റെക്കോര്‍ഡ് ചെയ്തിരുന്നെന്നും ഇത് തെറ്റായ പ്രചരിപ്പിച്ച് കൃഷ്ണപ്രിയയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയ വഴി ചിലര്‍ ശ്രമിക്കുന്നെന്ന് കുടുംബം ആരോപിക്കുന്നത്.

1

നന്ദു മോശം സ്വഭാവമുള്ള ആളല്ലെന്ന തരത്തില്‍ അച്ഛന്‍ മനോജന്‍ സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും പുറത്തുവിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

2

നന്ദുവും നന്ദുവിന്റെ ബന്ധുക്കളും കൃഷ്ണപ്രിയയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും മറ്റുള്ളവരോട് മിണ്ടാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും കൃഷ്ണ പ്രിയയുടെ ബന്ധുക്കള്‍ പറയുന്നു. നന്ദകുമാറിന്റെ സുഹൃത്തുക്കള്‍ കൃഷ്ണപ്രിയക്കെതിരെ സമൂഹമാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തുന്നുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

3

കൃഷ്ണപ്രിയയെ മോശക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടാണ് നന്ദകുമാറിന്റെ കൃത്യത്തെ സ്വാഭാവികപ്രതികരണമാണെന്ന രീതിയില്‍ സുഹൃത്തുക്കള്‍ പ്രചരിപ്പിക്കുന്നത്. കൃഷ്ണപ്രിയയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും അതില്‍ പ്രകോപിതനായാണ് നന്ദകുമാര്‍ കൊലപാതകം നടത്തിയതെന്നാണ് ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

4

അതേസമയം, ഇതേ സംഭവത്തില്‍ നേരത്തെ പ്രതികരിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരുന്നു. കൃഷ്ണപ്രിയയെ മോശക്കാരിയായി ചിത്രീകരിക്കുന്ന പ്രചരണങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാറിന്റെ സൈബര്‍ പ്രചാരകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രചരിപ്പിച്ച ന്യൂസ് പോര്‍ട്ടലായ കര്‍മ്മ ന്യൂസിനെതിരെയും സിപിഎം രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ പുറപ്പെടുവിച്ച പ്രസ്താവന ഇങ്ങനെ.

5

കൃഷ്ണപ്രിയ എന്ന 22 കാരിയുടെ നിഷ്ഠൂരമായ കൊലപാതകത്തെ ന്യായീകരിക്കുകയും പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ സൈബര്‍ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.

6

പെണ്‍കുട്ടി മരണമടഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഘി ഓണ്‍ലൈന്‍ പോര്‍ട്ടലായ കര്‍മ്മ ന്യൂസ് കൊലപാതകത്തിന് ന്യായമായ കാരണമുണ്ടെന്ന് പറഞ്ഞു പെണ്‍കുട്ടിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുകയും പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി ഇയാളെ ചതിച്ചതിന്റെ സ്വാഭാവിക പ്രതികരണമാണ് നിഷ്ഠൂരമായ ഈ കൊല പാതകമെന്നാണ് കര്‍മ്മ ന്യൂസിന്റെ റിപ്പോര്‍ട്ടിംഗ്. കൊല നടക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ഫോണ്‍ ചെയ്തു റെക്കോര്‍ഡ് ചെയ്ത വോയ്‌സ് ക്ലിപ്പുകള്‍ ഉപയോഗിച്ചാണ് കര്‍മ്മ ന്യൂസ് ഇത്തരമൊരു റിപ്പോര്‍ട്ട് വളരെ ആസൂത്രിതമായി പടച്ചുണ്ടാക്കിയത്.

7

പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ ഇല്ലാതാക്കാനുള്ള നന്ദുവിന്റെ തീരുമാനത്തിലും കൊലപാതക ആസൂത്രണത്തിലും ആര്‍.എസ്.എസുമായി ബന്ധപ്പെട്ടവര്‍ അവനെ സഹായിച്ചിരുന്നുവെന്നതിന്റെ സൂചനകള്‍ പലതും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
കൊല നടന്ന് നിമിഷങ്ങള്‍ക്കകം അവിടെയെത്തിയ ആര്‍.എസ്.എസുകാര്‍ അവനെ ചതിച്ചത് കൊണ്ടാണ് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടതെന്ന് നാട്ടുകാരോടും മാധ്യമങ്ങളോടും വിശദീകരിക്കാന്‍ കാണിച്ച ഉത്സാഹവും സംശയം ജനിപ്പിക്കുന്നതാണ്.

8

കര്‍മ്മ ന്യൂസിന്റെ പ്രചരണവും ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലയെ ന്യായീകരിക്കുന്ന വിശദീകരണങ്ങളും സംഘപരിവാര്‍ സഹായം ആര്‍.എസ്.എസുകാരനായ നന്ദുവിന് ഈ ക്രൂരമായ കൊല നടത്തുന്നതിന് ലഭിച്ചിട്ടുണ്ടെന്നാണ് സംശയിപ്പിക്കുന്ന തെന്ന് പ്രസ്താവന എടുത്തുപറയുന്നു. ഇത്തരം പ്രചരണം നടത്തിയവരെ കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+