മുൻ മാനേജർ തട്ടിയെടുത്ത 2.53 കോടി പഞ്ചാബ് നാഷണൽ ബാങ്ക് കോർപ്പറേഷന് തിരിച്ചുകൊടുത്തു
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽനിന്ന് കാണാതായ രണ്ടരക്കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്ക് തിരിച്ചു കൊടുത്തു. 2.53 കോടി രൂപയാണ് തിരിച്ച് നൽകിയത്. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുൻ മാനേജർ എം.പി റിജിൽ തട്ടിയെടുത്ത തുകയാണ് ബാങ്ക് തിരികെ നൽകിയത്.
ഈ തുക കോർപ്പറേഷന്റെ പണം നഷ്ടപ്പെട്ട അതേ അക്കൗണ്ടിലേക്ക് തന്നെ തുക മാറ്റി നൽകുകയായിരുന്നു. ഇത്രയും തുക ബാങ്കിന്റെ മുൻ ശാഖാ മാനേജർ റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടുകളിൽനിന്ന് തങ്ങൾ ആവശ്യപ്പെടാതെ 2.53 കോടി രൂപ ക്രമവിരുദ്ധമായി പിൻവലിച്ചെന്ന കോഴിക്കോട് കോർപ്പറേഷന്റെ പരാതിയെ തുടർന്നാണഅ ബാങ്ക് ഈ തുക തിരികെ നൽകിയത്.
'ഒബാമയോടും ജോണ്‍ കീയോടും ഇങ്ങനെ ചോദിച്ചിരുന്നോ'? മാധ്യമപ്രവര്ത്തകന് ജസീന്തയുടെ കലക്കന്‍ മറുപടി
കോർപ്പറേഷന്റെ ഓഡിറ്റിങ്ങിലാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് ബാങ്കിലും പോലീസിലും പരാതി നൽകി. എന്നാൽ 98 ലക്ഷം രൂപ മാത്രമേ നഷ്ടപ്പെടിട്ടുള്ളൂ എന്നാണ് ബാങ്ക് അധികൃതരുടെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. രണ്ടര കോടി രൂപ തന്നെയാണ് നഷ്ടപ്പെട്ടത് എന്ന പരാതിയിൽ കോർപ്പറേഷൻ ഉറച്ചുനിന്നു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് 2.53 കോടി രൂപ കോർപ്പറേഷന്റെ അക്കൗട്ടിൽ നിന്നും തട്ടിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റിൽ കോർപ്പറേഷൻ പറഞ്ഞ അത്രയും തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബാങ്ക് സ്ഥിരികരീച്ചതോടെയാണ് പണം തിരികെ നൽകിയത്.
ലോട്ടറി ഫലത്തില്‍ അധികൃതര്‍ക്ക് ഒരക്കം തെറ്റി; കോടികളുടെ വിജയിക്ക് സംഭവിച്ചത്
പണം തട്ടിയെടുത്ത റിജിലിനെതിരെ നിലവിലെ ബാങ്ക് മാനേജർ പരാതി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ വിശ്വാസ വഞ്ചനയ്ക്കും തട്ടിപ്പിനും ടൗൺ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ബാങ്കിലെത്തി അക്കൗണ്ട് ട്രാൻസാക്ഷന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പണം തിരിച്ച് കിട്ടിയെങ്കിലും ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കാൻ ആണ് പ്രതിപക്ഷ കൗൺസിലർമാരുടെ തീരുമാനം.
ഒക്ടോബർ നവംബർ മാസത്തിലാണ് റിജിൽ ആദ്യം അച്ഛന്റെ പിഎൻബി അക്കൗണ്ടിലേക്കും പിന്നീട് ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്കും പണം മാറ്റിയത്. പഞ്ചാബ് നാഷണൽ ബാങ്കിലെ സീനിയർ മാനേജരായ റിജിൽ ഇപ്പോൾ സസ്‌പെൻഷനിൽ ആണ്..