തെരുവ് നായ്ക്കളെ കണ്ട് ഭയന്നു: ഒഴിഞ്ഞ് മാറുന്നതിനിടെ റോഡിലേക്ക് വീണു, ടിപ്പർ കയറിയിറങ്ങി മരണം
കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയുടെ അപകടമരണത്തിന് ഇടയാക്കിയത് തെരുവ് നായ്ക്കള്‍. തെരുവ് നായ്ക്കളെ കണ്ട് ഒടിമാറുന്നതിനിടെ യുവതി ടിപ്പർ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നുവെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. പനംതോട്ടം ഓര്‍ക്കിഡ് ഹൗസിംഗ് കോളനിയിലെ ഫാത്തിമ സാജിദയാണ് ഇന്നെല രാവിലെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.
മകനെ ബസില്‍ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു തെരുവ് നായ്ക്കളുടെ കണ്ട് ഭയന്ന് മാറുന്നതിനടയില്‍ കാൽതെറ്റി റോഡിലേക്ക് വീണ സാജിത ടിപ്പർലോറിക്കടിയിൽപ്പെട്ട് മരണപ്പെടുകയായിരുന്നു.

ചുങ്കത്തെ റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപം വെള്ളിയാഴ്ച ഏഴരയോടെയാണ് സംഭവം. പൂനൂരിലെ സ്കൂളില്‍ പഠിക്കുന്ന മക്കളായ സമനെയും മുഹമ്മദ് ആരിഫിനേയും ബസില്‍ കയറ്റിവിടാന്‍ എത്തിയതായിരുന്നു സാജിദ. സ്കൂൾ ബസ് റോഡിനു മറുവശത്ത് നിർത്തിയ സമയത്താണ് രണ്ട് തെരുവുനായകൾ കുരച്ച് ബഹളമുണ്ടാക്കി അരികിലെത്തിയത്.
കണ്ണഞ്ചും മൊഞ്ച്; അതീവ ഹോട്ട് ലുക്കില്‍ അമ്പരിപ്പിച്ച് ഗോപിക രമേശ്: വൈറല്‍ ചിത്രങ്ങള്‍

നായ്ക്കളെ കണ്ട് ഭയന്ന സാജിദ, മക്കളുടെ കൈ പിടിച്ച് ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുന്നതിനിടെ റോഡരികിൽ കാൽതെറ്റി റോഡിലേക്കും മക്കള്‍ റോഡിനരികിലേക്കും വീണു. ഇതേ സമയത്ത് തന്നെ ടിപ്പർ ലോറിയും റോഡിലൂടെ കടന്ന് പോവുന്നുണ്ടായിരുന്നു. ടിപ്പർലോറിയുടെ പിൻചക്രങ്ങൾ ഫാത്തിമത്തു സാജിദയുടെ ദേഹത്തുകൂടി കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ സാജിദ മരണപ്പെട്ടിരുന്നു.

മക്കൾ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്നവർ സമാനെ സ്കൂൾവാഹനത്തിൽത്തന്നെ കയറ്റിവിട്ടപ്പോൾ ഒന്നാംക്ലാസ് വിദ്യാർഥി മുഹമ്മദ് ആരിഫിനെ അയൽവാസിയാ അതേ അതേ സ്കൂളിൽ പഠിക്കുന്ന തന്റെ മകൾക്കൊപ്പം കാറിൽ സ്കൂളിലേക്കെത്തിച്ചത്. പിന്നീട് പത്ത് മണിയോടെയാണ് ഇരുവരേയും വീട്ടിലേക്ക് തിരികെ എത്തിക്കുന്നത്. ഉമ്മ വിട്ടുപോയത് തിരിച്ചറിയാനുള്ള പ്രായമില്ലാത്ത മക്കള്‍ ഏവരേയും കണ്ണുനീരണിയിച്ചു.

ടിപ്പര്‍ ലോറിയും ഡ്രൈവറെയും താമരശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പര്‍. മലേഷ്യയിൽ ബിസിനസുകാരനായ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ് സാജിദ. കോരങ്ങാട് ഫാത്തിമ മൻസിലിൽ അബ്ദുൽ മജീദിന്റെയും (റിട്ട. അധ്യാപകൻ, താമരശ്ശേരി ജി.എച്ച്.എസ്.എസ്.) റംലയുടെയും മകളാണ്. മറ്റുമക്കൾ: ദിൽഷാൻ ആബിദ് , ദിയ ആബിദ്.












Click it and Unblock the Notifications