കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; രക്ഷിതാക്കളും രംഗത്ത്

Google Oneindia Malayalam News

കോഴിക്കോട്: വെളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജനല്‍ ചില്ല് തകര്‍ത്ത് കൈമുറിക്കുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം തിരിച്ചെത്തിച്ചു. ചില്‍ഡ്രന്‍സ് ഹോമില്‍ സ്വാതന്ത്ര്യമില്ലെന്നും പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്നും ഇനിയും അങ്ങോട്ട് കൊണ്ടുപോകരുതെന്നും പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞിരുന്നു. മറ്റു വഴികളില്ലാത്തതിനാല്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് തന്നെയാണ് ശനിയാഴ്ച രാത്രി പെണ്‍കുട്ടികളെ എത്തിച്ചത്. ശേഷമായിരുന്നു സംഭവം. ആത്മഹത്യാ ശ്രമം അല്ലെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു പെണ്‍കുട്ടിയുടെ ലക്ഷ്യമെന്നും പോലീസ് പറയുന്നു.

അതേമസമയം, ചില്‍ഡ്രന്‍സ് ഹോമില്‍ തിരിച്ചെത്തിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാവ് മകളെ തിരിച്ചതരണം എന്നാവശ്യപ്പെട്ട് രംഗത്തുവന്നു. കുട്ടിയെ വിട്ടുതരാനാകില്ല എന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് അമ്മ പരാതിപ്പെടുന്നു. ഇക്കാര്യം വിശദീകരിച്ച് കളക്ടര്‍ക്കും സിഡബ്ല്യുസിക്കും പോലീസിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളെ പാര്‍പ്പിക്കാന്‍ നിലവില്‍ മറ്റു സൗകര്യമില്ലെന്നാണ് അധികൃതരുടെ നിലപാട്. സിഡബ്ല്യുസി അടിയന്തര യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവര്‍ക്ക് മറ്റേതെങ്കിലും സ്ഥലത്ത് താമസ സൗകര്യം ഒരുക്കുമോ എന്ന കാര്യം വ്യക്തമല്ല.

p

റിപബ്ലിക് ദിനത്തിലാണ് ആറ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയത്. ഇവര്‍ ആദ്യം കെഎസ്ആര്‍ടിസി ബസില്‍ പാലക്കേട്ടേക്ക് പോയി. ശേഷം ട്രെയിന്‍ മാര്‍ഗം ബെംഗളൂരുവിലെത്തി. അവിടെ വച്ചാണ് രണ്ടു യുവാക്കളെ പരിചയപ്പെട്ടത്. പെണ്‍കുട്ടികളെ ഫ്‌ളാറ്റിലെത്തിച്ച ശേഷം മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം ഉയര്‍ന്നതോടെ യുവാക്കള്‍ക്കെതിരെ കേസെടുത്തു. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ടോം തോമസ്, കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ പ്രകാരമാണ് കേസ്. റാഫി സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. പ്രതികളെ റിമാന്റ് ചെയ്തു.

മോദിയുടെ നീക്കം ഫലംകണ്ടു; ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി... ഒമാന്‍ നേതാക്കള്‍ ഇന്ത്യയില്‍മോദിയുടെ നീക്കം ഫലംകണ്ടു; ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി... ഒമാന്‍ നേതാക്കള്‍ ഇന്ത്യയില്‍

ബെംഗളൂരില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളില്‍ നാല് പേരെ എടക്കരയില്‍ നിന്നും ഒരാളെ കോഴിക്കോട്ടേക്കുള്ള ബസ് യാത്രയ്ക്കിടെയുമാണ് പിടികൂടിയത്. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം ചില്‍ഡ്രന്‍സ് ഹോമില്‍ തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. അതിന് ശേഷമാണ് ഒരാള്‍ ആത്മഹത്യാശ്രമം നടത്തിയത്. അതേസമയം, പെണ്‍കുട്ടികള്‍ക്ക് യാത്രയ്ക്കും മൊബൈല്‍ ഫോണ്‍ വാങ്ങാനും പണം എവിടെ നിന്ന് കിട്ടി എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. എടക്കര സ്വദേശിയെയാണ് സംശയിക്കുന്നത്. ഇനി ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകില്ലെന്നു പെണ്‍കുട്ടികള്‍ പറഞ്ഞെങ്കിലും മറ്റു വഴിയില്ലാത്തതിനാല്‍ അവിടേക്ക് തന്നെ എത്തിക്കുകയായിരുന്നു.

Recommended Video

cmsvideo
സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ കൊവിഡ് കേസുകള്‍ കുറയുമെന്ന് ആരോഗ്യമന്ത്രി | Oneindia Malayalam

Kozhikode
English summary
Girl Tried to Suicide in Kozhikode Children's Home; CWC Will meet Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X