കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിവൈഎസ്പി ഓഫിസില്‍ പരിശോധന; ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെ സ്ഥലംമാറ്റിയതായി ആരോപണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: താമരശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ പരിശോധന നടത്തിയ ധനകാര്യ വിഭാഗം ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് സ്ഥലം മാറ്റം. കോഴിക്കോട് റൂറല്‍ എ.ആര്‍ ക്യാമ്പിലെ സീനിയര്‍ പോലീസ് ഓഫീസര്‍ക്കെതിരെയാണ് പ്രതികാര നടപടി നടപടി എടുത്തതെന്ന് ആരോപണം. കൊയിലാണ്ടി നമ്പ്രത്തുകരയിലെ ക്യാമ്പില്‍ നിന്നും ജില്ലാ അതിര്‍ത്തിയായ ചോമ്പാല പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. നടപടി സേനാംഗങ്ങള്‍ക്കിടയില്‍ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ജില്ലാ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ താമരശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ പരിശോധന നടത്തിയത്. പതിവ് പരിശോധനയുടെ ഭാഗമായി ഡിവൈഎസ്പി ഓഫീസിലെത്തിയ സംഘം പ്രധാനപ്പെട്ട ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസും നല്‍കിയിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറക്ക് ക്രമക്കേടുകളുടെ വിവരങ്ങള്‍ സംസ്ഥാന ധനകാര്യ വിഭാഗത്തിലേക്ക് അയക്കാനാണ് നീക്കം.

police

ഇതിനിടയിലാണ് ധനകാര്യ വിഭാഗത്തിലെ സെക്ഷന്‍ ഓഫീസറായ ജീവനക്കാരിയുടെ ഭര്‍ത്താവിനെ നാട് കടത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ ഓഫീസിലെത്തിയപ്പോഴാണ് ഡ്യൂട്ടി ഓഫീസിലെ റൈറ്ററായ ഇയാളെ സ്ഥലം മാറ്റിയതായി അറിയുന്നത്. എ.ആര്‍ അസിസ്റ്റന്റ് കമാണ്ടന്റ് വാക്കാല്‍ ഇദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു. എത്രയും പെട്ടെന്ന് ചോമ്പാല പൊലീസ് സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയത്. ഇതെ തുടര്‍ന്നാണ് ശനിയാഴ്ച തന്നെ ചോമ്പാലയില്‍ ചുമതലയേറ്റത്.

ഡ്യൂട്ടി ഓഫീസില്‍ റൈറ്റര്‍മാരുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍മാരെ സാധാരണ സ്ഥലം മാറ്റാറില്ല. പതിവിന് വിരുദ്ധമായുള്ള നടപടി വന്‍പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റമെന്നും ആക്ഷേപം ഉയരുന്നുണ്ട്. താമരശ്ശേരി ഡി.വൈ.എസ്.പി ഓഫീസിലെ പരിശോധനയ്ക്ക് പിന്നാലെ ധനകാര്യ വകുപ്പില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് ആരാണെന്ന് അന്വേഷിച്ച് എ.ആര്‍ ക്യാമ്പിലേക്ക് ഫോണ്‍ വന്നതായും വിവരമുണ്ട്. അതേസമയം സ്ഥലംമാറ്റത്തില്‍ അസ്വാഭാവികതയില്ലെന്ന് റൂറല്‍ ജില്ലാ പൊലീസ് അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് വ്യക്തമാക്കി.

Kozhikode
English summary
husband of revenue officer who conducted raid in dysp office transfered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X