• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടിമാരുടെ പരാതിയില്‍ രണ്ടുപേർക്കെതിരെ കേസ്: മാളിലെ സിസിടിവി അരിച്ചുപെറുക്കി പൊലീസ്

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളില്‍ വെച്ച് സിനിമ നടിമാർക്കെതിരെ അതിക്രമം ഉണ്ടായ സംഭവത്തില്‍ നടപടികള്‍ ശക്തമാക്കി പൊലീസ്. നടിമാരുടെ മൊഴിപ്രകാരം എടുത്ത കേസില്‍ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ഇവരാരൊക്കെയെന്ന് കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു.

ആദ്യം നിർമ്മാതാക്കളായിരുന്നു പൊലീസില്‍ പരാതിയുമായി എത്തിയത്. പിന്നീട് ഒരു നടിയുടെ പരാതി പ്കാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ആരാണ് അതിക്രമം നടത്തിയതെന്ന് വ്യക്തമായി

ആരാണ് അതിക്രമം നടത്തിയതെന്ന് വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സി സി ടി വി ദൃശ്യങ്ങളില്‍ നടിമാർ നടന്ന് പോവുന്ന ഭാഗങ്ങളിലുണ്ടായിരുന്നവരെ വിളിച്ച് വരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചില്ല. എങ്കിലും വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

എങ്ങനെ അത് ദിലീപിന്റെ ഫോണിലെത്തി: കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് ആ നീക്കം: ഭാഗ്യലക്ഷ്മിഎങ്ങനെ അത് ദിലീപിന്റെ ഫോണിലെത്തി: കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് ആ നീക്കം: ഭാഗ്യലക്ഷ്മി

വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ നടപടിയുണ്ടായാല്‍

ദൃശ്യങ്ങള്‍ കാണുന്ന ഓരോരുത്തരേയും കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിശോധനയാണ് പൊലീസ് ഇപ്പോള്‍ നടത്തി വരുന്നത്. വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ നടപടിയുണ്ടായാല്‍ അത് നിരപരാധികളെ കുറ്റക്കാരാക്കുന്നതിലേക്ക് നയിക്കും.. ഈ സാഹചര്യത്തിലാണ് സി സി ടി വികള്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തുന്നത്.

'എനിക്ക് അവനെ അത്രക്ക് പിടിച്ചില്ല, കഞ്ചാവടിച്ചത് പോലെയുള്ള മുഖം'; ശ്രീനാഥ് ഭാസിക്കെതിരെ സംവിധായകന്‍'എനിക്ക് അവനെ അത്രക്ക് പിടിച്ചില്ല, കഞ്ചാവടിച്ചത് പോലെയുള്ള മുഖം'; ശ്രീനാഥ് ഭാസിക്കെതിരെ സംവിധായകന്‍

രണ്ട് നടിമാർക്കെതിരേയും അതിക്രമം നടത്തിയത്

രണ്ട് നടിമാർക്കെതിരേയും അതിക്രമം നടത്തിയത് ഒരാള്‍ തന്നെയാണോ അതോ രണ്ടും വേറെ വേറെ ആളുകളാണോയെന്നാണ് ആദ്യം ഉറപ്പിക്കേണ്ടത്. ഫറോക്ക് അസി. കമ്മീഷ്ണർ എഎം സിദ്ധീക്കിന്റെ നേതൃത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സി സി ടി വി ദൃശ്യങ്ങളടങ്ങളിയ ഹാര്‍ഡ് ഡിസ്‌ക് പോലീസ് മാള്‍ ആധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോകളും

സി സി ടി വി ദൃശ്യങ്ങള്‍ക്ക് പുറമെ ആരാധകർക്കിടയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളെല്ലാം പരിശോധിച്ച് കഴിയാന്‍ സമയമെടുക്കും. അതിന് ശേഷം മാത്രമേ പ്രതികള്‍ ആരെന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ദേശീയ വനിതാകമ്മിഷനും സ്വമേധയാ കേസെടുത്തു

അതേസമയം, നടിമാര്‍ക്കുനേരെ ലൈംഗികാതിക്രമമുണ്ടായ സംഭവത്തില്‍ ദേശീയ വനിതാകമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ സമയബന്ധിതമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഡി ജി പി ക്ക് കമ്മിഷന്‍ മേധാവി രേഖാ ശര്‍മ കത്തയച്ചു. സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരായി നടപടി സ്വീകരിക്കണമെന്ന് കേരള വനിതാ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം പരിപാടികള്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് സംരക്ഷണം

ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീര്‍ച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടത് തന്നെയാണ്. ഇത്തരം പരിപാടികള്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതായിട്ടുണ്ടെന്നും കേരള വനിത കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു

Kozhikode
English summary
Incident in Kozhikode Mall: Police registered a case against two people on complaint of actresses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X