കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോ-ലീ-ബി ആരോപണം തുരുമ്പെടുത്തതെന്ന് കെ.മുരളീധരൻ; നിലവിലുള്ളത് മാർക്‌സിസ്റ്റ്-ബിജെപി സഖ്യം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് കോ-ലീ-ബി സഖ്യമെന്ന ഇടത്‌ നേതാക്കളുടെ ആരോപണത്തെ തള്ളി വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാർത്ഥി കെ മുരളീധരൻ. കോൺഗ്രസ്-ലീഗ്- ബിജെപി സഖ്യമെന്ന ആരോപണം കാലഹരണപ്പെട്ടതാണ്. തന്റെ 33-ാം വയസിൽ കേട്ട തുരുമ്പെടുത്ത ഡയലോഗ് മാത്രമാണത്. തെരഞ്ഞെടുപ്പിൽ സ്വന്തമായി കാഴ്ചപ്പാടില്ലാത്തതു മൂലമാണ് ഇടതുമുന്നണി അത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. കേരളത്തിൽ മാർക്‌സിസ്റ്റ്-ബിജെപി കൂട്ടുകെട്ടാണ് നിലവിലുള്ളതെന്നും മുരളീധരൻ പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച ലോക്‌സഭ-2019 മുഖാമുഖംപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>വീണാ ജോര്‍ജ്ജിനെ വീഴ്ത്താന്‍ കോണ്‍ഗ്രസിന് പിസി ജോര്‍ജ്ജിന്‍റെ പിന്തുണ! ഇടതുപക്ഷം വിയര്‍ക്കും</strong>വീണാ ജോര്‍ജ്ജിനെ വീഴ്ത്താന്‍ കോണ്‍ഗ്രസിന് പിസി ജോര്‍ജ്ജിന്‍റെ പിന്തുണ! ഇടതുപക്ഷം വിയര്‍ക്കും

വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ജയിക്കാൻ വേണ്ടിയാണ് പോരാടുന്നത്. 10 വർഷമായി യുഡിഎഫിന്റെ കൈയ്യിലുള്ള മണ്ഡലം നിലനിർത്തുകയാണ് ലക്ഷ്യം. ഈ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന കാര്യം മനസിൽ പോലും ചിന്തിച്ചിരുന്നില്ല. വയനാട് യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്, അവിടെ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കേണ്ട കാര്യമില്ലെന്നാണ് താൻ പറഞ്ഞത്. എന്നാൽ വടകരയിൽ മണ്ഡലം കൈവിട്ടു പോകാതിരിക്കാൻ വടകര ഏറ്റെടുക്കാനാണ് പാർട്ടി തന്നോട് ആവശ്യപ്പെട്ടത്. അത് താൻ എറ്റെടുത്തു.

murali3-15529

കേന്ദ്രത്തിൽ ഒരു സർക്കാർ ഉണ്ടാകാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ. കഴിഞ്ഞ അഞ്ചു വർഷമായി രാജ്യത്ത് സെക്യുലർ സംവിധാനം തകർന്നു. കഴിക്കുന്ന ഭക്ഷണത്തിൽ പോലും കൈ കടത്തുന്ന അവസ്ഥയാണ്. ബിജെപിയെ താഴെയിറക്കാൻ എല്ലാ സെക്കുലർ പാർട്ടിയും ഒന്നിക്കണം. അത്തരം നയം സിപിഎം ഇപ്പഴും വ്യക്തമാക്കിയിട്ടില്ല. സിപിഎമ്മിന് പല സംസ്ഥാനത്തും പല നയമാണ്. കേരളത്തിലെ നയമല്ല മറ്റു സംസ്ഥാനങ്ങളിൽ. ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്‌പേസ് ഉണ്ടാകരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. എന്നാൽ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പറഞ്ഞത് തിരുവനന്തപുരത്ത് വിശ്വപൗരനും സന്യാസിയും തമ്മിലാണ് മത്സരം എന്നാണ്.

കേരളത്തിൽ അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അഭിപ്രായ വ്യത്യാസം ആശയപരമായി നേരിടണം. ശത്രുക്കളെ ഉന്മൂലനം ചെയ്യണമെന്ന ആശയത്തിലാണ് സി പി എം പ്രവർത്തിക്കുന്നത്. രാഷ്ട്രീയത്തിൽ ശത്രുക്കൾ ഇല്ല. ഇടത് പക്ഷ ആശയം പുലർത്തുന്ന പലരും തനിക്ക് പിന്തുണ നൽകുന്നുണ്ട്. തന്നെ ഫോണിൽ വിളിച്ച് മത്സരിക്കാൻ അഭ്യർത്ഥിച്ചിരുന്നു. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാരിന് നിയമം കൊണ്ടുവരാമായിരുന്നു. അത് ജെല്ലിക്കെട്ടിന്റെ കാര്യത്തിൽ നടന്നു. ശബരിമല വിധി കേരള സർക്കാർ ആഗ്രഹിച്ച വിധിയാണ്. അതിനെതിരേ സംസ്ഥാന സർക്കാർ നിയമം നടപ്പാക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.

Kozhikode
English summary
k muraleedharan about congress-bjp- legue alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X