കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെകെ രമയിലൂടെ തകരുമോ വടകരയിലെ സോഷ്യലിസ്റ്റ് കുത്തക; മണ്ഡലപരിചയം-വടകര

Google Oneindia Malayalam News

വടകര: സംസ്ഥാനത്ത് തന്നെ സോഷ്യലിസ്റ്റുകള്‍ക്ക് ശക്തമായ വേരോട്ടമുള്ള ചുരുക്കം ചില മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. പേരു കൊടികളും പലത് മാറിയെങ്കിലും മണ്ഡലത്തിന്‍റെ ചരിത്രത്തില്‍ 13 തവണയും വിജയിച്ചിട്ടുള്ളത് സോഷ്യലിസ്റ്റ് പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ പിന്തുണ ഈ വിജയങ്ങള്‍ക്ക് പിന്നിലുണ്ടെങ്കിലും ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തില്‍ വടകര എല്ലാ കാലത്തും സോഷ്യലിസ്റ്റ് വിഭാഗങ്ങള്‍ക്ക് ലഭിച്ചു. ജനതാദളിലെ ഒരു വിഭാഗം യുഡിഎഫില്‍ എത്തിയതോടെ 2011 ലും 2016 ലും അവരും സീറ്റ് സോഷ്യലിസ്റ്റുകള്‍ക്ക് കൈമാറി.

വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

രണ്ട് ജനതാദള്‍ പാര്‍ട്ടികള്‍ അപ്പുറത്തും ഇപ്പുറത്ത് നിന്നും മത്സരിച്ചെങ്കിലും രണ്ട് തവണയും വിജയം ഇടതുമുന്നണിക്കൊപ്പം നിന്ന ജെഡിഎസിനായിരുന്നു. യുഡിഎഫിലെ മനയത്ത് ചന്ദ്രനെ പതിനായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു 2016 ലെ തിരഞ്ഞെടുപ്പില്‍ ജെഡിഎസിലെ സികെ നാണു പരാജയപ്പെടുത്തിയത്.

ഇടതിനായി മനയത്ത്

ഇടതിനായി മനയത്ത്

ഇത്തവണ മനയത്ത് ചന്ദ്രനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ എല്‍ജെഡിയും എല്‍ഡിഎഫില്‍ എത്തി. എല്‍ഡിഎഫിലെ സീറ്റ് വിഭജനത്തില്‍ വടകര എല്‍ജെഡിക്ക് ലഭിച്ചതോടെ മനയത്ത് ചന്ദ്രന്‍ വീണ്ടും ജനവിധി തേടിയിറങ്ങുന്നു. ആര്‍എംപിയുടെ ശക്തി കേന്ദ്രം കൂടിയാണ് വടകര. കഴിഞ്ഞ തവണ അവരുടെ സ്ഥാനാര്‍ത്ഥിയായ കെകെ രമ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ പിടിച്ചിരുന്നു.

രമയുടെ മത്സരം

രമയുടെ മത്സരം

ഇത്തവണയും രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും യുഡിഎഫ് പിന്തുണയോടെ രമ ഇത്തവണ ജനവിധി തേടാന്‍ ഇറങ്ങിയതോടെ മണ്ഡലത്തില്‍ ശക്തമായ മത്സരം നടക്കുമെന്ന കാര്യം ഉറപ്പായി. ബിജെപിക്ക് അത്ര കാര്യമായ സ്വാധീനം ഇല്ലാത്ത മണ്ഡലമാണ് വടകര.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആ​ര്‍എംപിഐ- യുഡിഎ​ഫു​മാ​യി ചേ​ര്‍ന്ന് ജ​ന​കീ​യ മു​ന്ന​ണി​യെ​ന്ന പേരിലായിരുന്നു മത്സരിച്ചത്. ഒ​ഞ്ചി​യം, ഏ​റാ​മ​ല, അ​ഴി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ ജ​ന​കീ​യ മു​ന്ന​ണിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞു. എന്നാല്‍ വടകര ബ്ലോക്ക് പഞ്ചായത്ത് ഭരണം 10 വര്‍ഷത്തിന് ശേഷം ഇടതുപക്ഷത്തിന് തിരിച്ച് പിടിക്കാന്‍ സാധിച്ചു.

ആദ്യ തിരഞ്ഞെടുപ്പില്‍

ആദ്യ തിരഞ്ഞെടുപ്പില്‍

1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ കേളു ആയിരുന്നു മണ്ഡലത്തിലെ വിജയി. 1960, 1967, 1970 വര്‍ഷത്തില്‍ വിവിധ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഭാഗമായി എം കൃഷ്ണന്‍ വിജയിച്ചു. 1997 ല്‍ ഭാരതീയ ലോക് ദള്‍ സ്ഥാനാര്‍ത്ഥിയായി കെ ചന്ദ്രശേഖരനായിരുന്നു വിജയിച്ചത്. 1980, 1982, 1987 വര്‍ഷങ്ങളില്‍ ജനത പാര്‍ട്ടിയുടേയും 1991 ല്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം വിജയിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍

1996 ലാണ് സികെ നാണു ആദ്യമായി മത്സരിച്ച് വിജയിക്കുന്നത്. 2001 ലും അദ്ദേഹം വിജയം തുടര്‍ന്നു. 2006 ജെഡിഎസിലെ തന്നെ എംകെ പ്രേംനാഥ് ആയിരുന്നു വിജയി. 2011 ലും 2016 ലും സികെ നാണു വീണ്ടും മണ്ഡലത്തില്‍ നിന്നും വിജയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 22963 വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചിരുന്നു.

അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം

Kozhikode
English summary
kerala assembly election 2021: election history of vadakara assembly constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X