കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവസാന നിമിഷം കോണ്‍ഗ്രസിന് അമ്പരപ്പ്; പേരാമ്പ്രയിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ട് എല്‍ഡിഎഫില്‍

Google Oneindia Malayalam News

പേരാമ്പ്ര: പതിറ്റാണ്ടുകളായി സിപിഎം വിജയിക്കുന്ന മണ്ഡലം ഇത്തവണ തിരികെ പിടിക്കണമെന്ന വലിയ വാശിയിലാണ് പേരാമ്പ്രയിലെ യുഡിഎഫ് നേതൃത്വവും അണികളും. മുന്നണി മാറിയ കേരള കോണ്‍ഗ്രസിന് പകരം ലീഗാണ് ഇത്തവണ മണ്ഡലത്തില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ചില അസ്വാരസ്യങ്ങള്‍ പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടായെങ്കിലും പ്രചരണത്തിലൂടെ ഇതെല്ലാം മറികടക്കാന്‍ കഴിഞ്ഞെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പോടെ ഉടലെടുത്ത വിമത പ്രശ്നം പരിഹരിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ അവകാശ വാദം. എന്നാല്‍ കോണ്‍ഗ്രസിലെ പ്രശ്നം ഒരു തരത്തിലും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ള വര്‍ കൂട്ടരാജി വെച്ച് ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍..

തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍

തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍

തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ പേരാമ്പ്ര കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. പേരാമ്പ്ര പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമായിരുന്നു പ്രശ്നങ്ങള്‍ക്ക് ആധാരം. വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ മുതിര്‍ന്ന നേതാവും യുഡിഎഫ് മണ്ഡലം കണ്‍വീനറായ രാമകൃഷ്ണന്‍ മാസ്റ്ററെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവായ കെകെ രാഗേഷിനായിരുന്നു.

സേവ് കോൺഗ്രസ്

സേവ് കോൺഗ്രസ്

പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് രാമകൃഷ്ണന്‍ മാസ്റ്റര്‍ വാര്‍ഡില്‍ വിമതനായി മത്സരിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള വാര്‍ട്ടില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ജയിച്ചെങ്കിലും നാനൂറിലേറെ വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്താന്‍ രാമകൃഷ്ണന്‍ മാസ്റ്റര്‍ക്ക് സാധിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടായ വന്‍ പരാജയത്തെ തുടര്‍ന്ന് പേരാമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം പ്രസിഡണ്ടും 18ഭാരവാഹികളും
ഡിസിസി മെമ്പറും ഉൾപ്പടെ രാജി വെച്ചു പേരാമ്പ്രയിൽ സേവ് കോൺഗ്രസ് കൂട്ടായ്മക്ക് രൂപം നൽകുകയും ചെയ്തു.

പേരാമ്പ്രയിൽ ശക്തിപ്രകടനം

പേരാമ്പ്രയിൽ ശക്തിപ്രകടനം

എട്ടാം വാർഡിലെ വിമത സ്ഥാനാർത്ഥി പിപി രാമകൃഷ്ണൻ മാസ്റ്ററും പ്രദീഷ് നടുക്കണ്ടിയും അഷറഫ് ചാലിലും ഞാൻ ഉൾപ്പെടെയുള്ള എട്ടാം വാർഡില്‍ ഇവര്‍ക്കൊന്ന നിന്നവർ മുഴുവൻ കൂട്ടായ്മയിൽ അംഗങ്ങളായി. പേരാമ്പ്ര പഞ്ചായത്ത് മുഴുവനും കൂട്ടായ്മക്ക് പിന്തുണ നൽകി പേരാമ്പ്രയിൽ ശക്തിപ്രകടനം നടത്തുകയും ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്ന പരിഹാരം ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷ.

സീറ്റ് ലീഗിന്

സീറ്റ് ലീഗിന്

ഇതിന്‍റെ ഭാഗമായി വിമത പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിക്കുകയും ചെയ്തു. മണ്ഡലം ഭാരവാഹിയായിരുന്ന രാജന്‍ മരുതേരിയെ മാറ്റേണ്ടി വന്നത് ഇങ്ങനെയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലീഗിന് വിട്ടുകൊടുത്തതില്‍ പരസ്യ പ്രതിഷേധവുമായി വിമതര്‍ രംഗത്ത് എത്തി. ഒരു ഘട്ടത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ വരെ നിര്‍ത്തുമെന്ന സൂചന ഇവര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിനിടയിലും പ്രശ്ന പരിഹാരത്തിനായി ചില ചര്‍ച്ചകള്‍ നടന്നു.

മുന്നറിയിപ്പുകള്‍

മുന്നറിയിപ്പുകള്‍

എന്നാല്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ തിന്ന് പിന്മാറിയതിന് ശേഷം ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണമാണ് കോണ്‍ഗ്രസ് ഭാരവാഹികളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിമതര്‍ ആരോപിച്ചത്. മാർച്ച് 28ന് കൂട്ടായ്മ പത്രസമ്മേളനം വിളിച്ചു പുറത്താക്കിയവരെ തിരിച്ചെടുക്കുകയും രാജിവെച്ച മണ്ഡലം കമ്മിറ്റി
പുന:സ്ഥാപിക്കുകയും ചെയ്യാത്ത പക്ഷം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഇറങ്ങില്ല എന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയുന്നു.

എന്‍സിപിയില്‍

എന്‍സിപിയില്‍

എന്നാല്‍ ഇതൊന്നും ഉണ്ടാവാതിരുന്നതോടെ പാര്‍ട്ടി നേതൃത്വത്തിലുള്ള പ്രതീക്ഷ പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഇവര്‍ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് വിട്ട വിമതര്‍ എന്‍സിപിയിലൂടെ ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചത്. രാമകൃഷ്ണന്‍ മാസ്റ്റര്‍ക്ക് പുറമെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന പ്രദീഷ് നടുക്കണ്ടി എന്നിവര്‍ ഉള്‍പ്പടെ ഇരുന്നൂറോളം കുടംബങ്ങളാണ് എന്‍സിപിയില്‍ ചേര്‍ന്നത്.

ഇടത് വിജയത്തിനായി

ഇടത് വിജയത്തിനായി

കോണ്‍ഗ്രസ് വിട്ട് വന്നവര്‍ക്ക് പേരാമ്പ്രയില്‍ എന്‍സിപിയുടെ നേതൃത്വത്തില്‍ വമ്പിച്ച് സ്വീകരണവും ഒരുക്കി. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന സുരേഷ് ബാബു, മന്ത്രി എകെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നേതാക്കള്‍ക്ക് എന്‍സിപി പതാക കൈമാറി. എന്‍സിപി ജില്ലാ നേതാവ് മുക്കം മുഹമ്മദ് ഉള്‍പ്പടേയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് മുന്നണിയിലേക്ക് പുതുതായി കടന്ന് വന്ന നേതാക്കളും പ്രവര്‍ത്തകരും വ്യക്തമാക്കി.

Kozhikode
English summary
kerala assembly election 2021: Prominent former Congress leaders in Perambra have joined NCP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X