കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഴിക്കോട് കലക്റ്ററുടെ വാട്സാപ് ഹെൽപ്പ് ലൈൻ; സന്നദ്ധ സംഘടനകൾക്ക് രജിസ്റ്റർ ചെയ്യാം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കലക്റ്ററുടെ വാട്സാപ് ഹെൽപ്പ് ലൈൻ നിലവിൽ വന്നു. സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായുള്ള സന്നദ്ധ സംഘടനകൾ, കൂട്ടായ്‌മകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, മറ്റ് വളണ്ടിയർ ഗ്രൂപ്പുകൾ എന്നിവർക്കുള്ള ഔദ്യോഗിക വിവരങ്ങൾ കൈമാറാനുള്ള സംവിധാനമാണിത്.


മഴക്കെടുതികളിൽ അകപ്പെട്ടിരിക്കുന്ന ജനങ്ങൾക്ക് സഹായ ഹസ്‌തവുമായി ജില്ലയിലെ നൂറു കണക്കിന് സംഘടനകളും കൊച്ചു കൊച്ചു കൂട്ടായ്‌മകളുമാണ് മുന്നോട്ട് വരുന്നത്. അത്തരക്കാരിലേക്ക് കൃത്യമായ ആവശ്യങ്ങളും മറ്റ് ഔദ്യോഗിക വിവരങ്ങളും കൈമാറാനാണ് വാട്സാപ്പ് ഹെൽപ്പ് ലൈൻ. സഹായിക്കാൻ തയ്യാറുള്ള കോഴിക്കോട് ജില്ലയിലെ സംഘടനകളും മറ്റ് കൂട്ടായ്‌മകളും 6282 998 949 എന്ന നമ്പർ തങ്ങളുടെ ഫോണിൽ സേവ് ചെയ്ത്, അതിലേക്ക് ഒരു വാട്സാപ്പ് മെസേജ് അയച്ചാൽ മാത്രം മതി. നിങ്ങളുടെ സഹായങ്ങൾ കൃത്യമായി എന്തൊക്കെ, എവിടെയൊക്കെ, എപ്പോഴൊക്കെ ആവശ്യമുണ്ട് എന്നത് കോഴിക്കോട് കലക്ടർ വാട്സാപ്പ് മെസേജ് വഴി നേരിട്ട് അറിയിക്കും. സഹായ സന്നദ്ധത അറിയിച്ചു കൊണ്ട് മെസേജ് അയക്കുന്നവർ സംഘടനയുടെയോ കൂട്ടായ്‌മയുടെയോ പേര് കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ ഫലപ്രദമാകും.

reiliefactivity-1

ഈ നമ്പറിലേക്ക് ഫോൺ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ധാരാളം മെസേജുകൾ കൈകാര്യം ചെയ്യുന്ന സമയമായത് കൊണ്ട് മറുപടികൾ അയക്കാനും പ്രയാസമായിരിക്കും. ആവശ്യങ്ങളും വിവരങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളേയും മറ്റ് കൂട്ടായ്‌മകളേയും ഔദ്യോഗികമായി നേരിട്ട് അറിയിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം. ഈ നമ്പറിൽ നിന്നും വരുന്ന ഔദ്യോഗിക സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ദുരുപയോഗപെടുത്തുകയും ചെയ്യുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കലക്റ്റർ അറിയിച്ചു.

*Outbox : Collector Kozhikode*

വാട്സാപ്പ് ഹെൽപ്പ്ലൈൻ

*6282 998 949*

Kozhikode
English summary
kerala flood whatsapp helpline by kozhikkode district collector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X