കാത്തിരിപ്പിനൊടുവില്‍ ആ ഭാഗ്യശാലിയെ കണ്ടെത്തി; 10 കോടിയുടെ വിഷു ബംബര്‍ അടിച്ച ആള്‍ ഇവിടെയുണ്ട്
വടകര: സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം വടകരയില്‍ വിറ്റ ടിക്കറ്റിനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആരാണ് ആ ഭാഗ്യവാന്‍ എന്ന് കണ്ടെത്താനായില്ല. എന്നാല്‍ ഇപ്പോള്‍ ആ ഭാഗ്യശാലിയെ കണ്ടെത്തിയിരിക്കുകയാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളി തിരുവള്ളൂര്‍ സ്വദേശി ഷിജുവാണ് ആ ഭാഗ്യവാന്‍.
ബികെ ഏജന്‍സീസ് വിറ്റ എല്‍ബി 430240 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. മണിയൂരിലെ സബ് ഏജന്റ് രാജന്‍ മുഖാന്തരമാണ് ടിക്കറ്റ് വില്‍പ്പന നടത്തിയിരിക്കുന്നത്. തിരുവള്ളൂര്‍ ഭാഗത്ത് ടിക്കറ്റ് വില്‍പ്പന നടത്തുന്ന രാജന്‍ ചെത്ത് തൊഴിലാളിയാണ്. ഫലം പുറത്തുവന്നപ്പോള്‍ വിജയി ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അതേസമയം, തിരുവള്ളൂരിലെ ഒരു പച്ചക്കറി വ്യാപാരിക്കാണ് ടിക്കറ്റ് അടിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന് നിക്ഷേപം സ്വീകരിക്കാന്‍ ബാങ്കുകളില്‍ നിന്നും നാട്ടുകാരില്‍ നിന്നും അന്വേഷണങ്ങള്‍ വന്നിരുന്നു. ഇതോടെ തനിക്കല്ല ലോട്ടറി അടിച്ചതെന്ന് അറിയിച്ച് യുവാവ് രംഗത്തെത്തുകയായിരുന്നു.
അതേസമയം, ലോട്ടറി ഏജന്‍സികളും വില്‍പ്പനക്കാരും ഏറെ പ്രതിസന്ധിയിലായ ഈ സമയത്ത് തന്റെ ഏജന്‍സിക്ക് കീഴില്‍ വില്‍പ്പന നടത്തിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബികെ ഏജന്‍സീസ് ഉടമയായ ബികെ ബാലകൃഷ്ണന്‍ വണ്‍ ഇന്ത്യയോട് പറഞ്ഞിരുന്നു.
പ്രതിസന്ധിയിലായ ലോട്ടറി മേഖലയ്ക്ക് വലിയ ഉണര്‍വേകാന്‍ ഈ സമ്മാനം സഹായകരമാവുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കോഴിക്കോട് ജില്ലയ്ക്ക് തന്നെ ലഭിച്ച വലിയ അനുഗ്രഹമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞികുന്നു.


Click it and Unblock the Notifications