കോഴിക്കോടും ഉരുള്‍ പൊട്ടല്‍ സാധ്യത: ആളുകളെ ക്യാമ്പിലേക്ക് മാറ്റി തുടങ്ങി
കോഴിക്കോട്: രണ്ട് ദിവസം കനത്ത മഴയുണ്ടാവും എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും കളക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൊടിയത്തൂർ, കുമാരനല്ലൂർ വില്ലേജുകളിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ഉള്ളത്. ആളുകളെ മാറ്റി താമസിപ്പിക്കാന്‍ ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൊയിലാണ്ടി താലൂക്കില്‍ 31 ക്യാമ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്. താമരശ്ശേരിയിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Recommended Video
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ജില്ലയില്‍ അടുത്ത രണ്ട് ദിവസങ്ങളിൽ(ഒക്ടോബർ 20, 21) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഏത് സാഹചര്യവും നേരിടാൻ ജില്ലഭരണകൂടം സജ്ജമാണെന്നുമാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്. ജില്ലാ ദുരന്ത നിവാരണ അടിയന്തര കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ എല്ലാ താലൂക്ക് ഓഫീസുകളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും കണ്‍ട്രോള്‍ റൂം 24 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമമാണ്. പോലീസ്, ഫയര്‍ ആന്റ റസ്‌ക്യൂ, ഇറിഗേഷന്‍, വൈദ്യുതി, ബി എസ് എന്‍ എല്‍ വകുപ്പുകളും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്.

ഡാമുകളിലെയും, നദികളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നദികളില്‍ ജലനിരപ്പ് ഉയരുകയും പ്രദേശിക വെള്ളക്കെട്ട് കൂടുകയും ചെയ്താൽ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍ ഡയറക്ടര്‍ ഓഫ് ഫിഷറീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. നദികള്‍, വെള്ളവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, പാറക്കെട്ടുകള്‍, വെള്ളപ്പൊക്കം നേരിടുന്ന പ്രദേശങ്ങള്‍ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്. പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന മലയോര മേഖലയിലെ നദീതീരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചു.
കൺട്രോൾ റൂം നമ്പറുകൾ - ജില്ലാ കൺട്രോൾ റൂം - 0495 2371002,1077, കോഴിക്കോട് താലൂക്ക് -0495-2372966, കൊയിലാണ്ടി - 0496-2620235, വടകര-0496-2522361, താമരശ്ശേരി- 0495-2223088.
നര്‍ത്തകിയായി തിളങ്ങി ഗായിക സിത്താര കൃഷ്ണകുമാര്‍; വൈറലായി തരുണി
അതേസമയം, കോഴിക്കോടിന് പുറമെ 10 ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളാണ് ഒറഞ്ച് അലര്‍ട്ടില്‍ നിന്നും ഒഴിവായിട്ടുള്ളത്. ഈ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ഇടുക്കി അണക്കെട്ട് ഉള്‍പ്പടേയുള്ള പ്രധാന അണക്കെട്ടുകള്‍ എല്ലാം തുറന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതിയിലാണ് കേരളം. റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കമാണ് എല്ലായിടത്തും തയ്യാറാക്കിയിട്ടുള്ളത്. ളെ 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ടാണ്.
മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.
പ്രധാന മഴക്കാലത്തിൻ്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നത് കൊണ്ടുതന്നെ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണ്. കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്.
അതുകൊണ്ട് നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം പുറപ്പെടുച്ചിട്ടുണ്ട്. ജി എസ് ഐ യുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും വിദഗ്ധ സംഘങ്ങളുടെ പഠനങ്ങളിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവരെ മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ നിർബന്ധമായും സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കേണ്ടതാണെന്ന് നിർദേശം നൽകിയിട്ടുണ്ട്. നദിക്കരയോട് ചേർന്ന് അപകടകരമായ അവസ്ഥയിൽ താമസിക്കുന്നവരെയും നദികളുടെ ഒഴുക്ക് സാധാരണ നില കൈവരിക്കുന്നതുവരെ മാറ്റി താമസിപ്പിക്കേണ്ടതാണെന്ന് നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications