കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവകേരളം കെട്ടിപ്പടുക്കേണ്ടത് സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയല്ല: പി.ടി തോമസ് എംഎല്‍എ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയല്ല, ജനാധിപത്യ രീതിയിലാണ് നവകേരളം കെട്ടിപ്പടുക്കേണ്ടതെന്ന് പി.ടി.തോമസ് എം എല്‍ എ. സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി 'നവകേരളം, പ്രളയാനന്തര രാഷ്ട്രീയം' എന്ന വിഷയത്തില് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുസര്‍ക്കാറിന്റെ പ്രളയാനന്തര നവകേരള നിര്‍മിതിയ്ക്കായുള്ള നടപടികളില്‍ ആത്മാര്‍ത്ഥതയില്ല. മുഖ്യമന്ത്രിയുടെ ശരീരഭാഷ തന്നെ ശരിയല്ല. ലോകമെങ്ങും നിന്നുള്ള സഹായം കൊണ്ട് പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ വര്‍ധിപ്പിക്കാനും രാഷ്ട്രീയ എതിരാളികളെ നേരിടാനുമാണ് ശ്രമമെന്ന് സര്‍ക്കാര്‍ നടപടികളുടെ തുടക്കം തോന്നിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇരുപത് മന്ത്രിമാരെയും സംശയമുള്ളതിനാലാണ് ഒരാള്‍ക്ക് പോലും ചുമതല നല്കാതെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. സര്‍ക്കാറിന്റെ ഏകോപനമില്ലായ്മയും, മുന്‍കരുതല്‍ നടപടികളിലെ വീഴ്ചയുമാണ് പ്രളയക്കെടുതിയുടെ രൂക്ഷത വര്‍്ധിപ്പിച്ചത്. പ്രളയാനന്തരം വിളിച്ചു കൂട്ടിയ നിയമസഭയില്‍ മുഖ്യമന്ത്രി തന്റെ പാര്‍ട്ടിക്കു വേണ്ടി സംസാരിപ്പിച്ചവരുടെ ശരീരഭാഷ ഒന്നുമാത്രം മതി ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ടോ പരിസ്ഥിതി സംരക്ഷണ റിപ്പോര്‍ട്ടോ ഒന്നും ഗവണ്‍മെന്റിന്റെ അജണ്ടയില്‍ ഇല്ലെന്ന്് വിലയിരുത്താന്‍. ഏറ്റവും കൂടുതല്‍ ദുരിതബാധിതരെ സൃഷ്ടിച്ച പ്രദേശങ്ങളിലെ എം എല്‍ എ മാരെ സംസാരിക്കാന്‍ പോലും അനുവദിക്കാത്തത് സൂചിപ്പിക്കുന്നത് മുഖ്യമന്ത്രിയുടേത് ജനാധിപത്യ സമീപനമല്ലെന്നാണ്. തോമസ് ചാണ്ടി വേമ്പനാട്ട് കായല്‍ കുഴിച്ച് മണ്ണെടുക്കുന്നതിനെപ്പറ്റിയാണ് സംസാരിച്ചത്. പി.വി അന്‍വര്‍ എം എല്‍ എ പരിസ്ഥിതി പ്രവര്‍ത്തകരെയും പരിസ്ഥിതിയെയും അടച്ചാക്ഷേപിക്കുന്ന രീതിയിലും സംസാരിച്ചു. അടുത്ത തിരഞ്ഞെടുപ്പിനുള്ളില്‍ കിട്ടാവുന്ന പണം ഉപയോഗിച്ച് സര്‍ക്കസ് കളിക്കാമെന്നതിനപ്പുറം നവകേരളം സൃഷ്ടിക്കാന്‍ പിണറായി സര്‍ക്കാരിന് ആത്മാര്‍ത്ഥയില്ലെന്നത് വ്യക്തമാണ്.

ptthomas-1536

നവകേരളസൃഷ്ടിക്കായി എന്തു മുന്നൊരുക്കങ്ങളും നടപടികളുമാണ് സര്‍്ക്കാര്‍ എടുത്തതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. റദ്ദാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം തിരിച്ചു കൊണ്ടുവന്ന് തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. അനധികൃത ക്വാറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമോ? നദിസംരക്ഷണം, കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എന്തു നടപടികളും നിര്‍ദ്ദേശങ്ങളുമാണ് നവകേരള സൃഷ്ടിയുടെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയത്? ഉദ്യോഗസ്ഥരുടെയും വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചത്. ഇത്തരം ഏകോപനമില്ലായ്മ ആവര്‍ത്തിക്കാതിരിക്കാന്‍ നാളെ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടു വേണം നവകേരളത്തെ കുറിച്ച് ചിന്തിക്കാന്‍.

പ്രളയാനന്തരം സംസ്ഥാനത്തിന് ലഭിക്കുന്ന സഹായധനം എങ്ങനെ ചിലവഴിക്കുന്നതിനെ സംബന്ധിച്ച് സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും പ്രളയത്തെ കുറിച്ച് വിദഗ്ദ സമിതി പരിശോധിക്കുന്നതില്‍ എന്താണ് തടസ്സമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. ഡി.സി.സി. രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില് നടന്ന സെമിനാറില്‍ സംസ്‌കാര സാഹിതി ജില്ലാ ചെയര്മാന്‍ കെ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്, രമേശ് കാവില്‍, സുനില് മടപ്പള്ളി, ഇ.ആര്‍ ഉണ്ണി, നിജേഷ് അരവിന്ദ്, രാജേഷ് കീഴരിയൂര്‍ എന്നിവര്‍ പങ്കെടുത്തു.

Kozhikode
English summary
kozhikkode local news about pt thomas on relief fund collection form govt staffs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X