കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: ധൂര്‍ത്തില്ലാതെ കലോത്സവവുമായി മുന്നോട്ടുപോകണമെന്ന് കെഎസ് യു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സാമ്പത്തിക ധൂര്‍ത്ത് കുറച്ച് ജനകീയ പങ്കാളിത്തത്തോടെ സ്‌കൂള്‍ കലോത്സവം നടത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്് കെ.എം. അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. കലോത്സവവും ആഘോഷവും രണ്ടും രണ്ടാണെന്ന ബോധ്യമില്ലാത്തവരാണ് കലോത്സവം വേണ്ടെന്ന തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കലോത്സവം നടത്തിയില്ലെങ്കില്‍ കെ എസ് യു പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അഭിജിത്ത് പറഞ്ഞു.


കാരക്കോണം മെഡിക്കല്‍ കോളജിലെ സമുദായത്തിന് സംവരണം ചെയ്ത മാനേജ്‌മെന്റ് ക്വാട്ട സീറ്റിനായി സി.എം.എസ് ആംഗ്ലിക്കന്‍ സഭ ബിഷപ് ഡേവിഡ് വി. ലൂക്കോസ് പത്തുലക്ഷം രൂപ വാങ്ങി ആംഗ്ലിക്കന്‍ സഭാംഗം എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ വിവരങ്ങള്‍ പറുത്തുവന്നിട്ടുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മാണത്തിലൂടെ ക്രിമിനല്‍ കുറ്റമാണ് ബിഷപ്പ് നടത്തിയത്. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍, ഡി.ജി.പി എന്നിവര്‍ക്ക് കെ.എസ്.യു പരാതി നല്‍കിയിട്ടുണ്ട്. കാരക്കോണം മെഡിക്കല്‍ കോളജ് നടത്തിയ മുഴുവന്‍ അഡ്മിഷനുകളും പുനഃപരിശോധിക്കണമെന്നും അനര്‍ഹരെ പുറത്താക്കണമെന്നും കെ എസ് യു എന്‍ട്രന്‍സ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

abhijith-153646


ഷൊര്‍ണ്ണൂര്‍ എം എല്‍ എ പി. കെ ശശിക്കെതിരെ ഡി വൈ എഫ് ഐ അംഗം നല്‍കിയ പരാതിയിന്മേല്‍ എല്‍ ഡി എഫ് എന്തിനാണ്ഒളിച്ചുകളി നടത്തുന്നത്? ഇത്രയും ഗുരുതരമായ വിഷയത്തില്‍ യാതൊരു നടപടിയും കൈകൊള്ളാത്ത വനിതാ കമ്മീഷനെയും യുവജന കമ്മീഷനെയും പിരിച്ചു വിടണം . തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് കെ എസ് യു നേതൃത്വം നല്‍കും. ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് വേണ്ടി നീതിക്കായി മറ്റു കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്. ഇത്തരം വിഷയങ്ങളോടുള്ള എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടെയും മൗനം അവര്‍ പീഡിതര്‍ക്കൊപ്പമല്ല പീഡകര്‍ക്കൊപ്പമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും അഭിജിത്ത് പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് കെ.എസ്.യു ആവിഷ്‌കരിച്ച 'സഹപാഠിക്ക് സ്‌നേഹപൂര്‍വം' പദ്ധതിയില്‍ പുസ്തകങ്ങളുടെയും പഠനോപകരങ്ങളുടെയും വിതരണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡന്റ് വി.ടി. നിഹാലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
kozhikkode local news about school youth festival.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X